'കേട്ടാൽ അറക്കുന്ന പലതും കേട്ടു, കേട്ട തെറികൾക്കു കുറവില്ല....എനിക്കങ്ങനെ ആകാനേ കഴിയു'; സീമ ജി നായർ

വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ എം.എൽ.എ ഓഫിസിൽ എത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച് നടി സീമ ജി നായർ. ഏറെ സന്തോഷം തോന്നിയ ദിവസമെന്ന് സീമ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. സ്വതന്ത്രമായി ചിന്തിക്കാനും ജീവിക്കാനും പറ്റുന്ന നാട്ടിൽ പറയണമെന്ന് തോന്നിയ കാര്യം താൻ പറഞ്ഞുവെന്നും സീമ ജി നായർ പറയുന്നു.

പോസ്റ്റിന്റെ പൂർണരൂപം

‘കേട്ട തെറികൾക്കു കുറവില്ല …കേട്ടാൽ അറക്കുന്ന പലതും കേട്ടു ..എന്നെ സ്നേഹിക്കുന്നവരോട് ഞാൻ കമന്റ് നോക്കരുതെന്നു പറഞ്ഞു.സ്വതന്ത്രമായി ചിന്തിക്കാനും, ജീവിക്കാനും പറ്റുന്ന ഈ നാട്ടിൽ ..എനിക്ക് പറയണം എന്ന് തോന്നിയ കാര്യം ഞാൻ പറഞ്ഞു ..എനിക്കങ്ങനെ ആകാനേ കഴിയു 😘😘😘ഇന്ന് ഏറെ സന്തോഷം തോന്നിയ ദിവസം 🙏🙏🙏 Rahul Mamkootathil’

അതേസമയം നേരത്തെ ആരോപണങ്ങൾക്ക് പിന്നാലെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് നടി സീമ ജി നായർ രംഗത്തെത്തിയിരുന്നു. ആരോപിക്കപ്പെട്ട കുറ്റം തെളിയുന്നതുവരെ രാഹുൽ നിരപരാധിയാണെന്ന് നടി ഫെയ്‌സ്ബുക്കിൽ കുറിച്ചു. സസ്‌പെൻഡ് ചെയ്യപ്പെട്ട രാഹുൽ നിയമസഭയിൽ എത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു നടിയുടെ പ്രതികരണം.

‘വരുമോ, വരില്ല, വരില്ലേ, വരാതിരിക്കില്ല, വരുമായിരിക്കും, വന്നു… ഇനി വരുന്നിടത്തു വെച്ചു കാണാം അല്ലേ? രാഹുലിന്റെ മേൽ ആരോപിക്കപ്പെട്ട കുറ്റം തെളിയുന്നതുവരെ നിങ്ങൾ നിരപരാധി ആണ്. ഇപ്പോൾ നിലവിൽ ഒരു പാർട്ടിയിലും അംഗമല്ലാത്തതുകൊണ്ട്, പ്രാഥമിക അംഗത്വം പോലും ഇല്ലാത്തതുകൊണ്ട്, ആരെയും ധിക്കരിച്ചു എന്ന് പറയാനാകില്ല. സ്വതന്ത്രൻ ആയതുകൊണ്ട്, സ്വന്തമായി തീരുമാനമെടുക്കാം’- എന്നാണ് സീമ ഫെയ്‌സ്ബുക്കിൽ കുറിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ