എന്റെ പിന്നാലെ നടന്ന് ഡാഡി പോയി എന്ന് മമ്മൂക്കയോട് പറഞ്ഞു, കൃത്യമായ സമയത്ത് നമ്മൾക്ക് എനർജി തരുന്നൊരു മെസേജ് അയക്കും : ഷൈൻ ടോം ചാക്കോ

പിതാവിന്റെ മരണത്തിന് പിന്നാലെ മമ്മൂട്ടി തന്നെ വിളിച്ചിരുന്നുവെന്ന് ഷൈൻ ടോം ചാക്കോ. ആ സമയത്തെ മമ്മൂട്ടിയുടെ ഫോൺ കോൾ തനിക്ക് ഊർജ്ജം നൽകുന്നതായിരുന്നു എന്നാണ് ഷൈൻ പറയുന്നത്. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ മനസ് തുറന്നത്.

‘മമ്മൂക്കയോട് ഞാൻ പറഞ്ഞു, എന്റെ പിന്നാലെ നടന്ന് നടന്ന് ഡാഡി പോയി. മമ്മൂക്ക ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്ന സമയമാണ്. എന്നിട്ടും എനിക്ക് എനർജി തന്നു. എടാ, നീ അത്ര പ്രശ്‌നക്കാരനായൊരു കുട്ടിയൊന്നുമല്ല. ഇത്തിരി കുറുമ്പുണ്ട് എന്നേയുള്ളൂ. അതൊന്ന് മാറ്റിയാൽ മതിയെന്ന് മമ്മൂക്ക പറഞ്ഞു. നമുക്ക് പടം ചെയ്യണം എന്നും പറഞ്ഞു. മമ്മൂക്കയും വേഗം വാ, നമുക്ക് പടം ചെയ്യണമെന്ന് ഞാനും പറഞ്ഞു. എല്ലാം ശരിയാകും, ഒന്നും ആലോചിച്ച് വിഷമിക്കണ്ട, നമ്മൾ മാറി മുന്നോട്ട് പോവുക. ബാക്കിയെല്ലാം പിന്നാലെ വന്നോളും എന്നു മമ്മൂക്ക പറഞ്ഞു’

‘പിഷാരടിയും ചാക്കോച്ചനും കാണാൻ വന്നപ്പോഴാണ് മമ്മൂക്കയുമായി സംസാരിക്കുന്നത്. പിഷാരടിയാണ് മമ്മൂക്കയെ വിളിച്ച് തരുന്നത്. ഞാൻ മെസേജ് അയച്ചിരുന്നുവെന്ന് മമ്മൂക്ക പറഞ്ഞു. ഞാൻ ഫോണൊന്നും നോക്കിയിരുന്നില്ല. പിന്നെ നോക്കിയപ്പോൾ മമ്മൂക്കയുടെ മെസേജ് കണ്ടു. നേരത്തെ കൊക്കെയ്ൻ കേസ് ജയിച്ച സമയത്തും മമ്മൂക്കയുടെ മെസേജ് ഉണ്ടായിരുന്നു. ഗോഡ് ബ്ലസ് യു എന്നായിരുന്നു’ എന്നും നടൻ പറയുന്നു.

എനിക്ക് മെസേജ് അയച്ചിട്ട് മമ്മൂക്കയ്ക്ക് ഒരു ഹൈ ഒന്നും കിട്ടാനില്ല. എന്നാൽ കൃത്യമായ സമയത്ത് നമ്മൾക്ക് എനർജി തരുന്നൊരു മെസേജ് അയക്കും. നമ്മൾ വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്താൽ കൃത്യമായി മറുപടി നൽകുകയും ചെയ്യുമെന്നും ഷൈൻ മമ്മൂട്ടിയെക്കുറിച്ച് പറയുന്നു.

Latest Stories

ധര്‍മസ്ഥലയിലെ വെളിപ്പെടുത്തലില്‍ പ്രത്യേക അന്വേഷണ സംഘം; ശുചീകരണ തൊഴിലാളിയുടെ മൊഴിയെടുക്കും

സംസ്ഥാനത്ത് സിനിമാ ടിക്കറ്റ് നിരക്ക് ഏകീകരിക്കും, പുതിയ സംവിധാനം വരുന്നു; മന്ത്രി സജി ചെറിയാൻ 

ഐപിഎൽ 2026 ന് മുമ്പ് ആർസിബിക്ക് വമ്പൻ തിരിച്ചടി!

'100 രൂപ'യ്ക്ക് ആഡംബര വീടുകൾ വിൽക്കുന്ന യൂറോപ്യൻ പട്ടണം; പക്ഷെ ചില നിബന്ധനകളുണ്ട്..

'മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മൂന്നാമതും ഭരണത്തിലേറും, കോണ്‍ഗ്രസ് ഉച്ചികുത്തി താഴെ വീഴും, പാര്‍ട്ടി എടുക്കാചരക്കാകും'; ഒറ്റയെണ്ണത്തിന് പരസ്പരം ആത്മാര്‍ത്ഥ ബന്ധമില്ല, എങ്ങനെ കാലുവാരാമെന്നാണ് നോക്കുന്നത്; പാലോട് രവിയുടേത് പ്രവചനമോ രോദനമോ?

വിജയ് സേതുപതിയുടെ തലൈവൻ തലൈവി ഹിറ്റായോ? സിനിമയുടെ ആദ്യ ദിന കലക്ഷൻ വിവരം പുറത്ത്

16ാംമത് ഭവന പദ്ധതി പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറി കല്യാണ്‍ ഡെവലപ്പേഴ്‌സ്; കോഴിക്കോട്ടെ ആദ്യ പദ്ധതിയായ കല്യാണ്‍ കോര്‍ട്ട്‌യാര്‍ഡ് താമസസജ്ജമായി

IND vs ENG: “ബുംറയോ ​ഗംഭീറോ രാഹുലോ ഇക്കാര്യത്തിൽ ഗില്ലിനോട് യോജിക്കില്ല”; ഇന്ത്യൻ നായകന്റെ വിചിത്ര തീരുമാനത്തെ ചോദ്യം ചെയ്ത് മുൻ താരം

'18 വയസ് മുതൽ പ്രണയിക്കണം, 25 വയസിന് മുൻപ് വിവാഹം കഴിക്കണം, വിദേശത്തേക്കുള്ള ഓട്ടം അപകടകരം'; സമുദായത്തിൽ അംഗസംഖ്യ കുറയുന്നുവെന്ന് പാംപ്ലാനി

IND vs ENG: : ബുംറ, സിറാജ് എന്നിവരുടെ പരിക്ക്, നിർണായ അപ്ഡേറ്റുമായി മോണി മോർക്കൽ