ബീജിംഗിൽ പോയിട്ടേയില്ല, എന്റെ പേരിലെ ക്ലിക്ക് ബൈറ്റുകൾ എന്റെ സിനിമകളേക്കാൾ ഹിറ്റ്; എപ്സ്റ്റീൻ ഫയൽസിൽ പേര് വന്നുവെന്ന റിപ്പോർട്ടുകളിൽ പ്രതികരണവുമായി അനുരാഗ് കശ്യപ്

എപ്സ്റ്റീൻ ഫയൽസിൽ ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിന്റെ പേര് പരാമർശിക്കപ്പെട്ടിട്ടുണ്ടെന്ന വാർത്ത ആരാധകരെ അടക്കം ഞെട്ടിച്ചിരുന്നു. 2017 ൽ ബീജിംഗിൽ നടന്ന ഒരു പരിപാടിയുമായി ബന്ധപ്പെട്ടാണ് അനുരാഗിന്റെ പേര് പരാമർശിക്കപ്പെട്ടത്.

ബോളിവുഡ് ഗായ്, പ്രശസ്ത ബോളിവുഡ് സംവിധായകൻ എന്നാണ് മെയിലുകളിൽ അനുരാഗിനെക്കുറിച്ച് പരാമർശിക്കുന്നത്. ഇപ്പോഴിതാ വാർത്ത വിവാദമായതോടെ അനുരാഗ് തന്നെ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. തനിക്ക് ഇതേകുറിച്ച് ഒരു ധാരണയും ഇല്ലെന്നും ജീവിതത്തിലൊരിക്കലും ഞാൻ ബീജിംഗിൽ പോയിട്ടില്ല എന്നും ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.

‘എനിക്ക് ഇതേക്കുറിച്ച് ഒരു ധാരണയുമില്ല. പ്രഭാഷകനായി എനിക്ക് ധാരാളം ക്ഷണം ലഭിക്കാറുണ്ട്. മാസത്തിൽ പതിനഞ്ചെങ്കിലും. ഞാൻ അപൂർവ്വമായി മാത്രമേ മറുപടി നൽകാറുമുള്ളൂ. മാത്രമല്ല, ജീവിതത്തിലൊരിക്കലും ഞാൻ ബീജിംഗിൽ പോയിട്ടുമില്ല. അതൊരു റാൻഡം ഇ-മെയിൽ ആണ്. അതിൽ നിന്നു തന്നെ വ്യക്തമാണ്. എന്റെ പേരിലുള്ള ക്ലിക്ക് ബൈറ്റുകൾ എന്റെ സിനിമകളേക്കാൾ പ്രശസ്തമാണ്” എന്നും അനുരാഗ് പറയുന്നു.

അനുരാഗിന് പുറമെ മീര നായർ, നന്ദിത ദാസ് തുടങ്ങിയവരുടെ പേരുകളും ഉയർന്നു കേട്ടിരുന്നു. ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കോടതി രേഖകൾ, ഇ-മെയിലുകൾ, ഇരകളുടെ മൊഴികൾ, ചിത്രങ്ങൾ തുടങ്ങിയവയാണ് എപ്സ്റ്റീൻ ഫയൽസ്.

Latest Stories

എഫ്സിആർഎ ചട്ടഭേദഗതി; ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്നതെന്ന് കെ സി വേണുഗോപാൽ, പിൻവലിക്കണമെന്ന് ആവശ്യം

കാലവര്‍ഷം വീണ്ടും ശക്തമാകുന്നു; തിങ്കളാഴ്ച രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

'അടിയന്തരാവസ്ഥ' പഠന വിഷയം; ഒന്‍പതാം ക്ലാസിലെ പാഠപുസ്തകത്തിൽ ആദ്യമായി ഉൾപ്പെടുത്തി എന്‍സിഇആര്‍ടി

ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

മുകളിലേക്ക് ഒരൊറ്റ കുതിപ്പാ... സ്വർണ വിലയിൽ വർധനവ്; പവന് 880 രൂപ കൂടി

വാണിജ്യ എല്‍പിജി വിതരണത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രസര്‍ക്കാര്‍; സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേരാൻ ഇ ഡി; കോടതിയിൽ അപേക്ഷ നൽകും

മേയർ രാജി വെക്കണമെന്ന് ആവശ്യം; തിരുവനന്തപുരം കോർപറേഷൻ ഓഫീസിൽ എൽഡിഎഫ് ബിജെപി അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി, കൗൺസിലർമാർക്ക് പരിക്ക്

'ഒരു സ്വാതന്ത്ര്യവും നൽകിയില്ല, അമ്മയുടെ കാർക്കശ്യം വെറുപ്പ് നിറച്ചു'; ബെംഗളൂരുവിൽ മാതാപിതാക്കളെയും ഇളയ സഹോദരിയെയും കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്വേതയുടെ മൊഴി

ഇന്ത്യയിലെ പുതിയ വാർത്താസമ്പദ്‌വ്യവസ്ഥയും സ്വതന്ത്ര മാധ്യമപ്രവർത്തകരുടെ പോരാട്ടവും; ഗേറ്റ് കീപ്പർമാരില്ലാത്ത വാർത്താലോകം