ബിഗില്‍ ഫുട്‌ബോള്‍ പ്രമേയമായ ചിത്രമാണെങ്കിലും ഒരു നിരാശയുണ്ട്: ചിത്രത്തെ കുറിച്ച് ഐ.എം വിജയന്‍

ദളപതി വിജയ്‌യെയും ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അറ്റ്ലി കുമാര്‍ സംവിധാനം ചെയ്യുന്ന ബിഗില്‍ തിയേറ്ററില്‍ എത്തിയിരിക്കുകയാണ്. വമ്പന്‍ സ്വീകരണമാണ് ആരാധകര്‍ ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് ഫുട്ബോള്‍ താരവും നടനുമായ ഐ.എം വിജയനും എത്തുന്നുണ്ട്. വിജയ്ക്ക് ഒപ്പം അഭിനയിക്കാന്‍ സാധിച്ചത് ഏറെ സന്തോഷം നല്‍കുന്നതാണെങ്കിലും ചിത്രത്തെ കുറിച്ച് ഒരു നിരാശയും വിജയന്‍ പങ്കുവെയ്ക്കുന്നു.

“വിജയിയുടെ മാനേജര്‍ വിളിച്ചിട്ട് വിജയ് സാറിനൊപ്പം ഒരു സിനിമയുണ്ടെന്ന് പറഞ്ഞപ്പോള്‍ എനിക്ക് വിശ്വസിക്കാനായില്ല. വിജയ് സാറിന്റെ സിനിമയോ? എന്നാണ് ആദ്യം ചോദിച്ചത്. അതെ വിജയിയുടെ സിനിമ തന്നെയെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ എന്തായാലും ഉണ്ട് സാറെ എന്ന് പറഞ്ഞു. വിജയ് സാറിനെപ്പോലെയൊരു സൂപ്പര്‍താരത്തിന്റെ ചിത്രത്തില്‍ ഒരു സീന്‍ എങ്കിലും കിട്ടുന്നത് മഹാഭാഗ്യമാണ്.”

“ബിഗില്‍ ഫുട്‌ബോള്‍ പ്രമേയമായ ചിത്രമാണെങ്കിലും എനിക്ക് ഫുട്‌ബോള്‍ കളിക്കാനുള്ള അവസരം ഉണ്ടായില്ല. സിനിമയെ സംബന്ധിച്ച ഏക നിരാശ അതാണ്. വിജയ് സാര്‍ അച്ഛനും മകനുമായിട്ടാണ് ബിഗിലില്‍ എത്തുന്നത്. ഇവരുടെ രണ്ട് പേരുടെയും എതിരാളിയാണ് ഞാന്‍. ഐഎസ്എല്ലിന്റെ സമയത്ത് തന്നെ ഞാന്‍ അഭിനയിച്ച ഫുട്‌ബോളുമായി ബന്ധപ്പെട്ട ഒരു ചിത്രം പുറത്തിറങ്ങിയതില്‍ അതിയായ സന്തോഷമുണ്ട്.” മനോരമയുമായുള്ള അഭിമുഖത്തില്‍ വിജയന്‍ പറഞ്ഞു.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്