ഭാഗ്യം കൊണ്ട് സിനിമയിൽ എത്തി, എഞ്ചിനീയറിങ് എന്തിനാണ് പഠിച്ചതെന്ന് ഇപ്പോഴും ഉറപ്പില്ല : നിവിൻ പോളി

എൻജിനിയറിങ്ങാണ് പഠിച്ചതെങ്കിലും എന്തിനാണ് പഠിച്ചതെന്ന് ഇപ്പോഴും ഒരുറപ്പില്ലാത്ത കാര്യമാണെന്ന് നടൻ നിവിൻ പോളി. ഒരു ബിസിനസോ സ്റ്റാർട്ട്അപ്പോ തുടങ്ങണമെന്നത് പഠിക്കുന്ന കാലംതൊട്ടേയുള്ള ആഗ്രഹമായിരുന്നു എന്നും നടൻ പറഞ്ഞു. കൊച്ചിയിലെ കേരള സ്റ്റാർട്ട് അപ് മിഷനിൽ ‘ഹാക്‌ജെൻ എഐ 2025’ ലോഗോയും വെബ് സൈറ്റും ലോഞ്ച് ചെയ്തശേഷം സംസാരിക്കുകയായിരുന്നു നടൻ.

‘സ്റ്റാർട്ട് അപ്പുകളെ പിന്തുണയ്ക്കാൻ വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയുക എന്നത് ഒരുപാട് വർഷത്തെ ആഗ്രഹമാണ്. എൻജിനിയറിങ്ങാണ് പഠിച്ചതെങ്കിലും അത് എന്തിനാണ് പഠിച്ചതെന്ന് ഇപ്പോഴും ഒരു ഉറപ്പില്ലാത്ത കാര്യമാണ്. ഒരു ബിസിനസോ സ്റ്റാർട്ട് അപ്പോ തുടങ്ങണം എന്നത് പഠിക്കുന്ന കാലംതൊട്ടേയുള്ള ആഗ്രഹമായിരുന്നു. ഒരുപാട് ചർച്ചകൾ നടത്തിയിട്ടുണ്ട്. ചർച്ചകൾ നടന്നുവെന്നല്ലാതെ പ്രായോഗികമായി ഒന്നും മുന്നോട്ടുപോയില്ല. ആവശ്യമായ പിന്തുണയൊന്നും അന്ന് ലഭിച്ചില്ല’.

‘പിന്നീട് ഭാഗ്യംകൊണ്ട് സിനിമയിൽ എത്തി. സിനിമയിൽ തിരക്കായി. ഇടയ്ക്ക് ഓരോ സ്റ്റാർട്ട് അപ്പ് ഐഡിയകൾ കേൾക്കും. സ്റ്റാർട്ട് അപ്പുകളെ പിന്തുണയ്ക്കുന്ന പരിപാടി തുടങ്ങണം എന്നത് ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു. സിനിമയിൽ ഞങ്ങൾ അഭിമുഖീകരിക്കുന്ന ഒരുപാട് പ്രശ്‌നങ്ങളുണ്ട്. അവയെക്കുറിച്ച് ആളുകളോട് ചർച്ച ചെയ്യുമായിരുന്നു. സിനിമാ നിർമാണത്തെ സഹായിക്കുന്ന എഐ ടൂളുകൾ നിർമിക്കാൻ ശ്രമിച്ചിരുന്നു’എന്നും നിവിൻ കൂട്ടിച്ചേർത്തു.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ