ധ്രുവനച്ചത്തിരം പൂർത്തിയാക്കാൻ കഴിയില്ലെന്ന് തോന്നി, അങ്ങനെയാണ് സിനിമകളിൽ അഭിനയിക്കാൻ തുടങ്ങിയത്: ഗൗതം മേനോൻ

പ്രഖ്യാപിച്ച അന്നുമുതൽ തമിഴ് സിനിമാലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയായിരുന്നു ഗൗതം മേനോൻ സംവിധാനം സംവിധാനം ചെയ്ത് ധ്രുവനച്ചത്തിരം. വിക്രം നായകനാവുന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരം വിനായകനാണ് വില്ലനായി എത്തുന്നത് എന്നതും ശ്രദ്ധേയമായ കാര്യമായിരുന്നു. 2016 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്.

എന്നാൽ സിനിമപ്രേമികളെ നിരാശരാക്കികൊണ്ട് സിനിമയുടെ റിലീസ് വൈകി. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാവാൻ ഉണ്ടെന്നായിരുന്നു അന്ന് അണിയറപ്രവർത്തകർ പറഞ്ഞിരുന്നത്. പിന്നീട് സിനിമയെ കുറിച്ച് യാതൊരുവിധ അപ്ഡേറ്റുകളും പുറത്തുവരാത്തതിനാൽ സിനിമ ഉപേക്ഷിച്ചു എന്ന് തന്നെയാണ് ആരാധകർ കരുതിയത്.

ചില സാങ്കേതിക കാരണങ്ങളാൽ സിനിമ നിർത്തിവെക്കേണ്ടി വന്നതായിരുന്നു എന്ന് പിന്നീടാണ് അറിയാൻ കഴിഞ്ഞത്. അതിനിടയ്ക്ക് സംവിധായകൻ ഗൗതം മേനോൻ നിരവധി സിനിമകളിൽ അഭിനയിക്കാനും തുടങ്ങിയിരുന്നു.ഇപ്പോഴിതാ താൻ ആ സമയത്ത് സിനിമകളിൽ അഭിനയിക്കാൻ ഇട വന്ന സാഹചര്യത്തെ കുറിച്ച് തുറന്നുപറയുകയാണ് ധ്രുവനച്ചത്തിരത്തിന്റെ സംവിധായകനായ ഗൗതം വാസുദേവ് മേനോൻ.

“ഒരു സമയമെത്തിയപ്പോൾ ധ്രുവനച്ചത്തിരം പൂർത്തിയാക്കാൻ കഴിയില്ലെന്ന് എനിക്ക് തോന്നി . ആ സമയം സിനിമകളിൽ അഭിനയിക്കാൻ ചിലരിൽ നിന്നും ക്ഷണം ലഭിക്കാൻ തുടങ്ങി. ഞാൻ ആരോടും അവസരം ചോദിച്ചിരുന്നില്ല. അത് സംഭവിക്കുകയായിരുന്നു. സിനിമകളിൽ നിന്ന് ലഭിക്കുന്ന പ്രതിഫലം കൊണ്ട് ഈ ചിത്രം പൂർത്തിയാക്കാം എന്നതിനാലാണ് ഞാൻ സിനിമകളിൽ അഭിനയിച്ചത്.” ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഗൗതം മേനോൻ പറഞ്ഞു.

എന്തായാലും ഒരുപാട് നാളത്തെ കാത്തിരിപ്പുകൾക്ക് ശേഷം ഈ വർഷം നവംബർ 24 നാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. ഋതു വർമ്മ, ഐശ്വര്യ രാജേഷ്, സിമ്രാൻ, ദിവ്യദർശിനി, രാധിക ശരത്കുമാർ തുടങ്ങീ ഒരുപാട് താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Latest Stories

'വഴക്ക്' തന്റെ സൂപ്പർതാര കരിയറിൽ ഒരു കല്ലുകടിയാവുമെന്ന് ടൊവിനോ; സിനിമ പുറത്തിറക്കാൻ സമ്മതിക്കുന്നില്ല; ആരോപണങ്ങളുമായി സനൽ കുമാർ ശശിധരൻ

ഭാഷ കൊണ്ടല്ല മറ്റൊരു കാരണം കൊണ്ടാണ് ആ ഇൻഡസ്ട്രിയുമായി പൊരുത്തപ്പെടാൻ കഴിയാത്തത്: സംയുക്ത

മോദി ഇനി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകില്ല; തിരഞ്ഞെടുപ്പില്‍ കടുത്ത തിരിച്ചടിയുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി

നീ പോടാ, ഈ തെമ്മാടിയെ സംസാരിക്കാന്‍ അനുവദിക്കരുത്; പെണ്ണുംമ്പിള്ളേ മര്യാദയ്ക്ക് സംസാരിക്കണം; ചാനല്‍ ചര്‍ച്ചയില്‍ നേരിട്ട് ഏറ്റുമുട്ടി ക്ഷമയും ശ്രീജിത്ത് പണിക്കരും, വീഡിയോ വൈറല്‍

മുടക്കുമുതല്‍ തിരിച്ചുകിട്ടി, പക്ഷെ തിയേറ്ററില്‍ ദയനീയ പരാജയം; വിഷു റിലീസില്‍ പാളിപ്പോയ 'ജയ് ഗണേഷ്', ഇനി ഒ.ടി.ടിയില്‍

കിരീടവും ചെങ്കോലുമില്ലാത്ത മനുഷ്യൻ; മലയാളത്തിന്റെ ഒരേയൊരു ലോഹിതദാസ്

ടി20 ലോകകപ്പ് ടീമില്‍ ഇടം ലഭിച്ചില്ല, വിരമിക്കല്‍ പ്രഖ്യാപിച്ച് കിവീസ് വെടിക്കെട്ട് ബാറ്റര്‍

ആഭ്യന്തര ക്രിക്കറ്റ് കളിച്ചാല്‍ മാത്രം അകത്ത്, സമ്മതിച്ച് സൂപ്പര്‍ താരം; കളി ബിസിസിഐയോടോ..!

ഒടുവില്‍ അരവിന്ദ് കെജ്രിവാള്‍ പുറത്തേക്ക്; ജൂണ്‍ ഒന്ന് വരെ ഇടക്കാല ജാമ്യം; തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാന്‍ കോടതി അനുവാദം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 210.51 കോടി രൂപ; പൊതു ആവശ്യ ഫണ്ടില്‍ ആദ്യ ഗഡു അനുവദിച്ചു; വരുമാനം കുറവായ പഞ്ചായത്തുകളുടെ കൈപിടിച്ച് സര്‍ക്കാര്‍