'കമൽ ഹാസൻ സിനിമകൾ കാണാൻ ഇഷ്ടമല്ല, എല്ലാ സിനിമകളിലും നായികമാരെ ചുംബിക്കുന്ന രംഗങ്ങൾ'; മോഹിനി

‘നാടോടി’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തി സജീവമായ താരമാണ് മോഹിനി. ‘പരിണയം’ എന്ന ക്ലാസിക് ചിത്രത്തിലൂടെ താരം ഏറെ ശ്രദ്ധ നേടിയിരുന്നു. തമിഴിലും തെലുങ്കിലുമെല്ലാം മോഹിനി മികച്ച വേഷങ്ങൾ ചെയ്തിട്ടുണ്ട്. വിവാഹത്തിന് ശേഷം മോഹിനി സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. ഇപ്പോഴിതാ കമൽ ഹാസൻ സിനിമകൾ കാണാൻ ഇഷ്ടമല്ലെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം.

‘അവൾ വികടന്’ നൽകിയ അഭിമുഖത്തിലാണ് മോഹിനിയുടെ പ്രതികരണം. കമൽ ഹാസൻ സിനിമകൾ കാണാൻ തനിക്ക് ഇഷ്ടമല്ലെന്നാണ് മോഹിനി പറയുന്നത്. അദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും നായികമാരെ ചുംബിക്കുന്ന രംഗങ്ങൾ ഉണ്ട്. അതുകൊണ്ടാണ് തനിക്ക് കമൽ ഹാസൻ സിനിമകൾ കാണാൻ ഇഷ്ടമല്ലാത്തതെന്നും മോഹിനി പറയുന്നു. ഈ കാരണം കൊണ്ട് തനിക്ക് രജനികാന്തിന്റെ സിനിമകൾ കാണാൻ ആണ് കൂടുതൽ താൽപര്യം എന്നും മോഹിനി പറയുന്നു.

അതേസമയം രജനിസാറിനും വിജയിക്കും ഒപ്പം അഭിനയിക്കാൻ അവസരം വന്നിരുന്നുവെന്നും എന്നാൽ സാധിച്ചില്ല എന്നും മോഹിനി പറഞ്ഞു. വിജയ് ചിത്രത്തിൽ ഷോർട്സ് ട്ധരിച്ചു അഭിനയിക്കണമായിരുന്നു, താൻ അത്തരം വസ്ത്രം ധരിക്കില്ല. അതിനാൽ ആ ചിത്രത്തിൽ താൻ അഭിനയിച്ചില്ല. ദളപതി സിനിമയിലും തന്നെ ശോഭനയുടെ റോളിലേക്ക് കാസ്റ്റ് ചെയ്തിരുന്നുവെന്നും എന്നാൽ ചെയ്യാൻ കഴിഞ്ഞില്ലെന്നും മോഹിനി കൂട്ടിച്ചേർത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ