ഒരു നടിയാകാൻ ചെറുപ്പം മുതൽ താൻ ആഗ്രഹിച്ചിരുന്നില്ല; സിനിമ വിട്ടത് ആ കാര്യത്തിനു വേണ്ടി: മീര നന്ദൻ

നടിമാരിൽ പലരെയും പോലെ ചെറുപ്പം മുതൽ തന്നെ ഒരു അഭിനേത്രിയാകാൻ താൻ ആഗ്രഹിച്ചിരുന്നില്ലെന്ന് പറയുകയാണ് നടി മീര നന്ദൻ. ദി മജ്‌ലിസ് ഷോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. റേഡിയോ ജോക്കി എന്നത് തന്റെ ദീർഘകാല അഭിനിവേശമായിരുന്നുവെന്നും മീര പറഞ്ഞു.

‘ഞാൻ കലയെ സ്നേഹിക്കാൻ തുടങ്ങി. ക്യാമറയ്ക്ക് മുന്നിൽ ഞാൻ ചെയ്യുന്ന കാര്യങ്ങളെയും സ്നേഹിക്കാൻ തുടങ്ങി’ നടി വെളിപ്പെടുത്തി. റേഡിയോ ജോക്കി എന്നത് തന്റെ ദീർഘകാല അഭിനിവേശമായിരുന്നുവെന്നും മീര പറഞ്ഞു. ‘ഒരിക്കൽ, ഒരു അവാർഡ് ദാന ചടങ്ങിൽ, കരീന കപൂറിനേക്കാൾ കൂടുതൽ കൈയ്യടികൾ ഏറ്റവും മികച്ച ആർ‌ജെക്ക് ലഭിച്ചു. ആ അനുഭവം എനിക്ക് വേണം’ മീര കൂട്ടിച്ചേർത്തു.

ലാൽ ജോസ് സംവിധാനം ചെയ്ത ‘മുല്ല’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നായികയാണ് മീര നന്ദൻ. പിന്നീട് പുതിയ മുഖം, കേരള കഫെ, ഏൽസമ്മ എന്ന ആൺകുട്ടി, സീനിയേഴ്സ്, അപ്പോത്തീക്കിരി, മല്ലു സിങ് എന്നീ സിനിമകളിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ച് മലയാളികളുടെ പ്രിയപ്പെട്ട നായികമാരുടെ കൂട്ടത്തിലേക്ക് മീര നന്ദനും കയറിക്കൂടുകയായിരുന്നു.

പക്ഷേ പിന്നീട് സിനിമയിൽ നിന്നും ഇടവേളയെടുത്ത മീര നന്ദനെ പറ്റി യാതൊരു വിവരങ്ങളും ഇല്ലായിരുന്നു. സിനിമാ നായികയായി വന്ന് റേഡിയോ ജോക്കിയായാണ് പിന്നീട് തന്റെ കരിയർ മീര മുന്നോട്ട് കൊണ്ടുപോയത്. ശേഷം ലണ്ടനിൽ നിന്നുള്ള മലയാളിയായ ശ്രീജുവുമായി കഴിഞ്ഞ വര്ഷം മീരയുടെ വിവാഹവും കഴിഞ്ഞു.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി