അത് മികച്ചൊരു സിനിമയായിരിക്കും എന്ന് കരുതിത്തന്നെയാണ് ചെയ്തത്, പക്ഷേ..: നസ്രിയ

2022ല്‍ റിലീസായ തെലുങ്ക് ചിത്രം ‘അന്‍ടേ സുന്ദരാനികി’ തിയേറ്ററില്‍ വേണ്ടത്ര വിജയമാകാത്തതിനോട് പ്രതികരിച്ച് നടി നസ്രിയ. വിവേക് ആത്രേയ സംവിധാനം ചെയ്ത ചിത്രത്തില്‍ നാനിയായിരുന്നു നായകന്‍. ‘ആഹാ സുന്ദര’ എന്ന പേരില്‍ ചിത്രം മലയാളത്തിലും ഡബ്ബ് ചെയ്ത് പുറത്തിറങ്ങിയിരുന്നു.

‘മികച്ചൊരു സിനിമയായിരിക്കും എന്ന് കരുതിത്തന്നെയാണ് അന്‍ടേ സുന്ദരാനികി ചെയ്തത്. പക്ഷേ, തിയേറ്ററില്‍ ഉദ്ദേശിച്ച രീതിയില്‍ ആ പടം വര്‍ക്കായില്ല. ഒടിടി റിലീസിന് ശേഷം പലരും ആ സിനിമയെ പ്രശംസിച്ച് മെസ്സേജയച്ചു.’

‘തിയേറ്ററില്‍ ആ സിനിമ സ്വീകരിക്കപ്പെടാത്തതില്‍ ഞാന്‍ ഓഡിയന്‍സിനെ കുറ്റം പറയില്ല. കാരണം ഒടിടിയില്‍ കണ്ടപ്പോള്‍ അവര്‍ നല്ല അഭിപ്രായമാണ് പറഞ്ഞത്. ഇന്നും പലരും ആ സിനിമയെപ്പറ്റിയും എന്റെ ക്യാരക്ടറിനെപ്പറ്റിയും സംസാരിക്കാറുണ്ട്.’

‘എന്റെ ഏത് സിനിമ റിലീസായാലും ആദ്യത്തെ വെള്ളിയാഴ്ച മാത്രമേ ഞാന്‍ അതിനെപ്പറ്റി ചിന്തിച്ച് ബോതേര്‍ഡ് ആകാറുള്ളൂ. പ്രേക്ഷകര്‍ക്ക് ഇഷ്ടമായെന്നറിഞ്ഞാല്‍ സന്തോഷം തോന്നും. അതേസമയം അത് പ്രതീക്ഷിച്ച രീതിയില്‍ വര്‍ക്കായില്ല എന്നറിഞ്ഞാല്‍ പിന്നെ അതിനെപ്പറ്റി അധികം ചിന്തിക്കാന്‍ നില്‍ക്കാറില്ല. സോഷ്യല്‍ മീഡിയ നോക്കും, അല്ലെങ്കില്‍ വേറെ എന്തെങ്കിലുമൊക്കെ ചെയ്യും.’ നസ്രിയ പറഞ്ഞു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ