'എന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നു', ചർച്ചകൾ തുടരട്ടെ; വിനായകൻ

നഗ്നതാപ്രദർശനവും അസഭ്യം പറച്ചിലും നടത്തി വിവാദത്തിലായതിന് പിന്നാലെ പൊതുസമൂഹത്തോട് മാപ്പ് ചോദിച്ച് നടൻ വിനായകൻ. സിനിമ നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ എനിക്ക് പറ്റുന്നില്ലെന്നും തന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നുവെന്നുമാണ് വിനായകൻ സാമൂഹ്യമാധ്യമത്തിൽ കുറിച്ചിരിക്കുന്നത്.

വിനായകൻ ഫ്ളാറ്റിൻ്റെ ബാൽക്കണയിൽനിന്ന് അസഭ്യം പറയുന്നതിന്റേയും ഉടുത്തിരുന്ന വസ്ത്രം അഴിച്ച് നഗ്നതപ്രദർശിപ്പിക്കുന്നതിൻ്റേയും വീഡിയോ ആണ് പ്രചരിക്കുന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നടനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഉയരുന്നത്. ഫ്ളാറ്റിൻ്റെ ഭാഗത്തുനിന്ന് എതിർഭാഗത്തേക്ക് നോക്കി ഒരേ അസഭ്യവാക്ക് തുടർച്ചയായി വിളിച്ചുപറയുന്നതാണ് വീഡിയോയിൽ കേൾക്കുന്നത്. ഇതിന് പിന്നാലെ ഉടുത്തിരുന്ന മുണ്ട് അഴിഞ്ഞുപോവുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്യുന്നു.

നിലത്ത് വീണുപോകുന്ന നടൻ അവിടെ കിടന്നും അസഭ്യം പറയുന്നുണ്ട്. അതേസമയം നേരത്തേയും പലതവണ വിനായകൻ വിവാദങ്ങളിൽപ്പെട്ടിരുന്നു. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ടിൽ ഗേറ്റ് ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതിനെത്തുടർന്ന് തടഞ്ഞുവെച്ചതിന് തറയിൽ ഇരുന്ന് ആക്രോശിക്കുന്ന വിനായകന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. ഭാര്യയുമായി വഴക്കുണ്ടായതിനെത്തുടർന്ന് വിനായകൻ തന്നെ വിളിച്ചുവരുത്തിയ പോലീസിനെ സ്‌റ്റേഷനിൽ പിന്തുടർന്നെത്തി ബഹളമുണ്ടാക്കിയതിന് കേസെടുത്തിരുന്നു.

Latest Stories

ഞങ്ങൾ തോൽക്കുന്നതിന്റെ കാരണം എന്താണെന്ന് മനസിലാകുന്നില്ല, ചില കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരും; ഹാർദിക് പാണ്ഡ്യ

ബാറ്റിംഗിലും ക്യാപ്റ്റൻസിയിലും മാത്രമല്ല ഫീൽഡിങ്ങിലും അയ്യർ ഫയർ തന്നെ; ശ്രേയസിന്റെ സൂപ്പർമാൻ ക്യാച്ചിൽ ഞെട്ടലോടെ രോഹിതും മുംബൈ താരങ്ങളും

ഇതല്ല ഞങ്ങളുടെ ബുംറ; അഞ്ച് മത്സരങ്ങളിൽ നിന്നായി ഒരു വിക്കറ്റ് പോലും നേടാനാകാതെ ജസ്പ്രീത് ബുംറ

ഇവനെ പടച്ച് വിട്ട കടവുള്ക്ക് പത്തിൽ പത്ത്; ക്യാപ്റ്റൻസി മികവിൽ പല പ്രമുഖ താരങ്ങളെയും പിന്നിലാക്കി ശ്രേയസ് അയ്യർ

അയ്യർ ദി ഫയർ; ഗില്ലിനെയും സൂര്യകുമാറിനെയും മാറ്റി ശ്രേയസിനെ ഇന്ത്യൻ നായകനാകണമെന്ന് ആരാധകർ

34 വർഷങ്ങൾക്ക് ശേഷം ഇസ്രയേലും ലബനനും തമ്മിൽ ചർച്ച നടക്കാൻ പോകുന്നു: ഡൊണാൾഡ് ട്രംപ്

നിതിന്‍ രാജിന്റെ മരണം: ഡോ. റാമിനെ കോളേജില്‍ നിന്ന് പുറത്താക്കി

ക്യാപ്റ്റൻ കൂൾ റിട്ടേൺസ്'; മുംബൈക്കെതിരെയുള്ള മത്സരത്തിൽ എം എസ് ധോണി കളിച്ചേക്കുമെന്ന് റിപ്പോർട്ട്

മുംബൈയുടെ പ്രധാന പ്രശ്നം ബോളർമാരാണ്, വളരെ മോശം പ്രകടനമാണ് ബുംറയും കൂട്ടരും നടത്തുന്നത്: മുരളി കാർത്തിക്ക്

കരാര്‍ കാലാവധി കഴിഞ്ഞിട്ടും ചിത്രങ്ങള്‍ ഉപയോഗിച്ചു, 'ഒരു കോടി രൂപ നഷ്ടപരിഹാരം വേണം'; പവർ സോപ്പ് പരസ്യത്തിനെതിരായ തമന്നയുടെ അപ്പീൽ ഹൈക്കോടതി തള്ളി