ഞാന്‍ പ്രളയബാധിതന്‍, പക്ഷേ ആ 'ലഹരി' എനിക്ക് ഒരുപാട് സന്തോഷം നല്‍കുന്നു; 2018-നെ പ്രശംസിച്ച് ടിനി ടോം

ജൂഡ് ആന്തണി ചിത്രം ‘2018’ നെ പ്രശംസിച്ച് നടന്‍ ടിനി ടോം. 2018 താന്‍ മറക്കാന്‍ ശ്രമിക്കുന്ന വര്‍ഷമാണെന്നും പ്രളയത്തിന്റെ ദുരിതങ്ങള്‍ അനുഭവിച്ച തന്നെ ഈ സിനിമ ഒരുപാട് ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നും ടിനി ടോം പറയുന്നു.

”ഇത് യഥാര്‍ഥത്തില്‍ നടന്ന കഥയാണ്. ‘2018’ സിനിമ റിലീസ് ദിവസം ഞാന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. പക്ഷേ സിനിമ കുടുംബ സമേതം കാണാന്‍ സാധിച്ചത് ഇന്നലെയാണ്. ‘2018 ഞാന്‍ മറക്കാന്‍ ശ്രമിക്കുന്ന വര്‍ഷമാണ്, കാരണം ഞാന്‍ ഒരു പ്രളയ ബാധിതനാണ്. എല്ലാം നഷ്ട്ടപെട്ടവനാണ് അവിടുന്ന് ജീവിതം വീണ്ടും തുടങ്ങിയവനാണ്.

ഈ സിനിമ എനിക്ക് ഒരുപാട് വിങ്ങല്‍ ഉണ്ടാക്കിയെങ്കിലും ഒരു ദുരന്തം ഉണ്ടായപ്പോള്‍ നമ്മള്‍ ഒന്നിച്ചു നിന്ന ആ ‘ലഹരി’ നമുക്ക് ഒരുപാട് സന്തോഷം നല്‍കുന്നു. ഒരു വിഷമം മാത്രം ഒരു ദുരന്തം ഉണ്ടാകുമ്പോഴാണ് നാം മതവും രാഷ്ട്രീയവും മറന്ന് ഒന്നാകുന്നത്.

ഈ സിനിമയില്‍ നമ്മള്‍ ഒന്നാണ്. ഇനി ഒരു ദുരന്തം ഉണ്ടാകാതിരിക്കട്ടേ, ഇത് പോലുള്ള നല്ല സിനിമകള്‍ ഉണ്ടാകട്ടെ. സിനിമയാണ് എന്റെ ‘ലഹരി’. സഹോദരതുല്യനായ ജൂഡ് ആന്തണിക്കും അദ്ദേഹത്തിന്റെ ടീമിനും ഒരു വലിയ സല്യൂട്ട്.”-ടിനി ടോം കുറിച്ചു.

Latest Stories

ബോച്ചെ ടീയില്‍ ലോട്ടറി വകുപ്പിന്റെ വക പാറ്റ; ചായപ്പൊടിയ്‌ക്കൊപ്പം ലക്കി ഡ്രോ; ലോട്ടറി നിയമങ്ങളുടെ ലംഘനത്തില്‍ കേസെടുത്ത് പൊലീസ്

ലോകത്തിലെ അപൂര്‍വ്വ കളിക്കാരിലൊരാള്‍, പക്ഷേ ഇന്ത്യയില്‍ കിടന്ന് നശിക്കും; വിലയിരുത്തലുമായി അക്രം

മലയാളത്തിന് അഭിമാനമായി 'വടക്കൻ' കാൻ ഫിലിം ഫെസ്റ്റിവലിൽ; മാർഷെ ദു ഫിലിമിൻ്റെ ഫാൻസ്റ്റിക് പവലിയനിൽ തിരഞ്ഞെടുക്കപ്പെട്ടു

ആരാധകരേ ശാന്തരാകുവിന്‍.., ലൂണ ബ്ലാസ്റ്റേഴ്സ് വിടില്ല, ഔദ്യോഗിക പ്രഖ്യാപനം എത്തി

14കാരിയെ വിവാഹം ചെയ്തു, പിന്നാലെ കസ്റ്റഡിയിലെടുത്ത് പൊലീസ്; യുവാവും പെണ്‍കുട്ടിയും കസ്റ്റഡിയില്‍ മരിച്ച നിലയില്‍; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍

IPL 2024: 'അവര്‍ വെറും കടലാസ് കടുവകള്‍'; പിന്തുണ പിന്‍വലിച്ച് ആഞ്ഞടിച്ച് സുനില്‍ ഗവാസ്‌കര്‍

ഇന്ത്യ ചന്ദ്രനിലിറങ്ങിയപ്പോള്‍ കറാച്ചിയിലെ കുട്ടികള്‍ ഓവുചാലില്‍ വീണു മരിക്കുന്നു; ഒരു തുള്ളി ശുദ്ധജലമില്ല; പാക് പാര്‍ലമെന്റില്‍ സയ്യിദ് മുസ്തഫ കമാല്‍ എംപി

ലോകം തലകീഴായി ആസ്വദിക്കാൻ എത്ര മനോഹരം..: ശീർഷാസന വീഡിയോ പങ്കുവെച്ച് കീർത്തി സുരേഷ്

'സ്വന്തം സര്‍ക്കാർ നടപ്പാക്കുന്ന പദ്ധതിയില്‍ അഴിമതി'; 1146 കോടി നഷ്ടം വരുമെന്ന് കൃഷിമന്ത്രിയുടെ മുന്നറിയിപ്പ്

പെരുമ്പാവൂര്‍ ജിഷ കൊലക്കേസ്; പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍