ഈ അടുത്തായി ഏറ്റവും കൂടുതൽ ഗോസിപ്പുകൾ വന്ന തെന്നിന്ത്യൻ നടിമാരിൽ ഒരാളാണ് തൃഷ. നടന്‍ വിജയ്‌യും നടി തൃഷയും തമ്മിലുള്ള ബന്ധമാണ് ഏറ്റവുമൊടുവിൽ സോഷ്യല്‍ മീഡിയയിലെ ചൂടേറിയ ചർച്ചയായത്. പിന്നാലെ ഇരുതാരങ്ങളും പലപ്പോഴും ഒരുമിച്ചാണ് എന്ന അഭ്യൂഹങ്ങളും അതിനുള്ള ചില തെളിവുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ സഹോദരങ്ങളില്ലാതെ വളർന്നതിനെക്കുറിച്ച് ഒരിക്കൽ തൃഷ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. എനിക്ക് സിംഗിൾ ചെെൽഡ് സിൻഡ്രം ഉണ്ട്. ഒറ്റയ്ക്ക് സമയം ചെലവഴിച്ച് എനിക്ക് ശീലമായി. ഞാനെപ്പോഴും ഒറ്റയ്ക്കാണ് ഉറങ്ങിയത്. എനിക്ക് എന്റേതായ സ്പേസ് ആണ് ഇഷ്ടം. മറ്റാർക്കെങ്കിലും ഒപ്പം റൂം പങ്കുവെക്കുന്നത് പോലും പറ്റില്ല. സ്വകാര്യതയ്ക്ക് താനപ്പോൾ വല്ലാതെ ആഗ്രഹിക്കുമെന്നും തൃഷ പറഞ്ഞു.
തന്റെ അമ്മയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പം ജീവിതം ആഘോഷിക്കുന്നയാളാണ് 42 കാരിയായ തൃഷ. തനിക്കനുയോജ്യനായ ആളെ കണ്ടുമുട്ടിയിലെങ്കിൽ വിവാഹമേ ഉണ്ടാകില്ലെന്ന തീരുമാനത്തിലാണ് നടി.