പ്രണവ് എന്നെ ആശ്വസിപ്പിക്കുമെന്ന് കരുതി, എന്നാല്‍ ഒന്നു മൂളിയിട്ട് തിരിഞ്ഞിരുന്നു, എന്റെ വിഷമം വിനീതേട്ടനോടും പറഞ്ഞിരുന്നു: അശ്വത് ലാല്‍

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കിയ ഹൃദയം സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തില്‍ പ്രണവിന്റെ കൂട്ടുകരാനായ ആന്റണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് യുവതാരം അശ്വത് ലാല്‍ ആണ്. പ്രണവും താനും തമ്മില്‍ ആദ്യം ബോണ്ടിംഗ് ഉണ്ടായിരുന്നില്ല എന്നാണ് അശ്വത് പറയുന്നത്.

ഷൂട്ടിംഗ് തുടങ്ങും മുമ്പ് രണ്ടു ദിവസം സ്‌ക്രിപ്റ്റ് റീഡിംഗ് സെക്ഷന്‍ ഉണ്ടായിരുന്നു. പ്രണവും ഉണ്ടായിരുന്നു. താനും പ്രണവും തമ്മില്‍ ഒരുപാട് കോമ്പിനേഷന്‍ സീനുകളുണ്ട്. പക്ഷെ പ്രണവും താനും തമ്മില്‍ ഒരു ബോണ്ടിംഗ് വന്നിരുന്നില്ല. താന്‍ പ്രണവിന്റെ കഥാപാത്രത്തോട് ദേഷ്യപ്പെടുകയും, തമാശ പറയുകയും എല്ലാം വേണം.

അതൊക്കെ നന്നായി ചെയ്യണമെങ്കില്‍ പ്രണവുമായി അടുപ്പം ഉണ്ടാക്കണം. തനിക്ക് അതിന് സാധിച്ചുമില്ല. അങ്ങനെ ഈ വിഷമം താന്‍ വിനീതേട്ടനോട് പറഞ്ഞു. അപ്പോള്‍ അദ്ദേഹം അതൊക്കെ ശരിയാകും എന്ന് പറഞ്ഞ് ആശ്വസിപ്പിച്ച് വിട്ടു. ആദ്യ സീന്‍ ട്രെയിനില്‍ വച്ചായിരുന്നു. പ്രണവിനോട് സൗഹൃദം ഉണ്ടാക്കാന്‍ താന്‍ തീരുമാനിച്ചു.

തനിക്ക് സിനിമയെ കുറിച്ച് അധികം അറിവില്ല എന്തെങ്കിലും താന്‍ ചെയ്യുമ്പോള്‍ ബുദ്ധിമുട്ടായി തോന്നിയാല്‍ പറയണമെന്ന് പ്രണവിനോട് പറഞ്ഞു. താന്‍ പറഞ്ഞ് കഴിഞ്ഞ് പ്രണവ് തന്നെ ആശ്വസിപ്പിച്ച് എന്തെങ്കിലും പറയുമെന്നാണ് താന്‍ കുതിയത്. പക്ഷെ ഒരു മൂളല്‍ മൂളിയിട്ട് പ്രണവ് തിരിഞ്ഞിരുന്നു. താന്‍ അന്താളിച്ച് ഇരുന്നു.

വരുന്നിടത്ത് വെച്ച് കാണാമെന്ന് തീരുമാനിച്ചു. കുറച്ച് മിനിട്ട് കഴിഞ്ഞപ്പോള്‍ പ്രണവ് തന്നെ തട്ടി വിളിച്ചു. താന്‍ പറഞ്ഞപ്പോലെ തന്നെ തിരികെ തന്നോട് പറഞ്ഞു അദ്ദേഹത്തിനും സിനിമയെ കുറിച്ച് വലിയ ധാരണയില്ലെന്ന്. അപ്പോള്‍ താന്‍ പ്രണവിന്റെ തോളില്‍ കൈയ്യിട്ടിട്ട് പറഞ്ഞു ‘അളിയാ നമുക്ക് പൊളിക്കാമെടാ’ എന്ന്.

അങ്ങനെയാണ് സൗഹൃദം തുടങ്ങുന്നത്. എല്ലാ കാര്യങ്ങളിലും സന്തുഷ്ടനായ വ്യക്തിയാണ് പ്രണവ്. വസ്ത്രം നന്നായില്ലെങ്കിലോ, ഭക്ഷണം ശരിയായില്ലെങ്കിലോ ഒന്നും പ്രണവിന് പരാതിയില്ല. വിനീത് ശ്രീനിവാസനൊപ്പം തുടക്കാരനായ ഒരാള്‍ക്ക് സിനിമ ലഭിക്കുക എന്നത് തന്നെ സംബന്ധിച്ച് വലിയ കാര്യമാണ്.

താന്‍ സംവിധാനം ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് അതുകൊണ്ട് തന്നെ വിനീതേട്ടനില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന തുടങ്ങിയവര്‍ക്കെല്ലാം ഒപ്പമുള്ള അഭിനയവും രസമായിരുന്നു. ഹൃദയം നല്ലൊരു അനുഭവമായിരുന്നു എന്നാണ് അശ്വത് ലാല്‍ ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

RCB VS PBKS: നിനക്ക് തന്ന വാക്ക് ഞാൻ പാലിക്കാൻ ശേഷിക്കുന്നത് ഒരേ ഒരു വിജയം; മത്സരശേഷം വൈറലായി വിരാട് കോഹ്ലി അനുഷ്ക ശർമ്മ സംഭാഷണം

RCB VS PBKS: നിനക്കൊക്കെ ജയിക്കണമെങ്കിൽ ആദ്യം സാൾട്ടിനെ പുറത്താക്കണം, എന്നിട്ടല്ലേ ബാക്കി; ഫൈനലിലേക്ക് രാജകീയ പ്രവേശനം നേടി ആർസിബി

RCB VS PBKS: നിന്നെയൊക്കെ തീർക്കാൻ ഞങ്ങളുടെ ബോളർമാർ തന്നെ ധാരാളം; പഞ്ചാബിനെതിരെ ആർസിബി ബോളർമാരുടെ സംഹാരതാണ്ഡവം

RCB VS PBKS: പൂട്ടുമെന്ന് പറഞ്ഞാല്‍ കോഹ്‌ലി പൂട്ടിയിരിക്കും, പഞ്ചാബ് ബാറ്റര്‍ക്ക് സൂപ്പര്‍താരം ഒരുക്കിയ കെണി, പിന്നീടങ്ങോട്ട് കൂട്ടത്തകര്‍ച്ച, വീഡിയോ

കപ്പല്‍ മുങ്ങിയ സംഭവം; ഊഹാപോഹം പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി, കടല്‍ മത്സ്യം ഉപയോഗിക്കുന്നതില്‍ അപകടമില്ല, മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 1000 രൂപയും റേഷനും സഹായം

INDIAN CRICKET: ഇംഗ്ലണ്ടിനെതിരെ അവനെ കളിപ്പിച്ചാല്‍ പരമ്പര ഉറപ്പ്, ആ താരത്തെ മാറ്റിനിര്‍ത്തരുത്, ആവശ്യപ്പെട്ട് റിക്കി പോണ്ടിങ്‌

കാലടിയില്‍ റോഡിലെ കുഴിയില്‍ കുടുങ്ങി സുരേഷ് ഗോപി; പെരുമഴയില്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങി റോഡിലിറങ്ങി, പരാതിയുമായി നാട്ടുകാരും

'വിഡി സതീശൻ രാജിഭീഷണി മുഴക്കി, കെസി വേണുഗോപാലുമായുള്ള ചർച്ച വേണ്ടെന്ന് വച്ചത് അതിനാൽ'; തന്നെ ഒതുക്കാനാണ് ശ്രമമെന്ന് പിവി അൻവർ

ശക്തമായ മഴ; ഭൂതത്താൻകെട്ട് ഡാമിൻ്റ മുഴുവൻ ഷട്ടറുകളും ഉയർത്തി

ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാം; കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടാന്‍ കേരളം; വനംവകുപ്പ് സെക്രട്ടറിക്ക് ചുമതല കൈമാറി