നീയെന്തു ധൈര്യത്തിലാടേ ഇതൊക്കെ ചെയ്യുന്നത്, അന്ന് മമ്മൂട്ടിയും മുകേഷും പേടിപ്പിച്ചു: സായ് കുമാര്‍

സി.ബി.ഐ സിനിമകളില്‍ നിരവധി കഥാപാത്രങ്ങള്‍ വന്നുപോയിട്ടുണ്ട്. . അതിലൊന്നായിരുന്നു സുകുമാരന്‍ അവതരിപ്പിച്ച ഡി.വൈ.എസ്.പി സത്യദാസ്. നേരറിയാന്‍ സി.ബി.ഐയില്‍ ഈ കഥാപാത്രത്തിന്റെ മകന്‍ ഡി.വൈ.എസ്.പി ദേവദാസിനെ അവതരിപ്പിച്ചത് സായ് കുമാറായിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിനായി സുകുമാരന്റെ മാനറിസങ്ങള്‍ ചെയ്തപ്പോള്‍ മമ്മൂട്ടിയും മുകേഷും പേടിപ്പിച്ച അനുഭവവും പറയുകയാണ് സായ് കുമാര്‍. കാന്‍ചാനല്‍മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

. സുകുവേട്ടന്‍ ചെയ്ത വേഷമാണ് എന്ന് ഷൂട്ടിന് ചെന്നപ്പോഴാണ് മനസിലായത്. അറിഞ്ഞിരുന്നേല്‍ ആ വഴിക്ക് ഞാന്‍ പോകില്ലായിരുന്നു. സുകുമാരന്റെ അനിയനാണ് ഞാനെന്ന് മധുവേട്ടനും പറഞ്ഞു.
ഞാന്‍ ഡയലോഗ് പറഞ്ഞ് കാണിച്ചു. മധുവേട്ടന്‍ കിടന്നു ചിരിച്ചു, മമ്മൂക്കേനെ വിളിച്ചു. ഇവനിത് വേറെ ഒരു ലൈനാക്കി എന്ന് പറഞ്ഞു.

മമ്മൂക്ക വന്നിട്ട് സൂക്ഷിച്ച് ചെയ്തില്ലെങ്കില്‍ കുഴപ്പമാവുമെന്ന് പറഞ്ഞു. ഞാന്‍ കാണിച്ചു കൊടുത്തപ്പോള്‍ ഈ മീറ്ററാണേല്‍ കുഴപ്പവില്ല, പക്ഷേ സൂക്ഷിച്ച് ചെയ്യണമെന്ന് പറഞ്ഞു. മുകേഷ് വന്ന് റിസ്‌കാണ് നീ എന്ത് ധൈര്യത്തിലാടേയ് സംഭവം ചെയ്യുന്നത്, മിമിക്രിയായി പോവും എന്ന് പറഞ്ഞു. മിമിക് ആക്കാതെ ചെറിയ സാധനങ്ങള്‍ ചെയ്തു. അങ്ങനെ വന്നപ്പോള്‍ എന്നെ സ്വാമി മകനാക്കി. അപ്പോള്‍ ഒന്നൂടെ സ്വാതന്ത്ര്യത്തോടെ ആ കഥാപാത്രം ചെയ്യാനായി,’ സായ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

കേരളത്തില്‍ നിന്നുള്ള കോഴിക്കും താറാവിനും നിരോധനം ഏര്‍പ്പെടുത്തി തമിഴ്‌നാട്; അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന പരിരോധന; കാലിത്തീറ്റയ്ക്കും വിലക്ക്

'ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു, കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച്'; കൊലപാതകത്തെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ നൽകി യുവതി

ഇളയരാജയ്ക്ക് പകര്‍പ്പവകാശമില്ല, എക്കോ കാറ്റലോഗ് അവകാശം കൈമാറി; വ്യക്തത വരുത്തി നിരൂപകന്‍

IPL 2024: മുംബൈയുടെ നിഗൂഢ തീരുമാനങ്ങൾ, ടീം മാനേജ്മെന്റ് ഇടപെട്ട് നടപടികൾ സ്വീകരിക്കണം: വിരേന്ദർ സെവാഗ്

ടി20 ലോകകപ്പ് 2024: എതിരാളികള്‍ ഭയക്കണം, ഇത് പവലിന്റെ ചെകുത്താന്മാര്‍, ടീമിനെ പ്രഖ്യാപിച്ച് വിന്‍ഡീസ്

യുവതിയുടെ പീഡന പരാതി: രാജ്ഭവനില്‍ പൊലീസും മന്ത്രിയും കയറുന്നത് വിലക്കി; നിയമോപദേശം തേടി സര്‍ക്കാര്‍; സത്യം വിജയിക്കുമെന്ന് സിവി ആനന്ദ ബോസ്

ഷൂട്ടിംഗിനിടെ പരിക്കേറ്റു, കാലില്‍ സര്‍ജറി, മാസങ്ങളോളം ബെഡ് റെസ്റ്റ്..; അപകടത്തെ കുറിച്ച് ആസിഫ് അലി

ഖലിസ്ഥാന്‍ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാർ അറസ്റ്റില്‍, ഇന്ത്യൻ സർക്കാരുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്ന് കാനഡ

രാജസ്ഥാനും ഹൈദരാബാദും അല്ല, ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും തോൽപ്പിക്കാൻ ആഗ്രഹിക്കുന്ന ടീം അവന്മാരാണ്: ഹർഭജൻ സിംഗ്

ടി20 ലോകകപ്പ് 2024: 'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ടീം'; വിലയിരുത്തലുമായി സൗരവ് ഗാംഗുലി