ഇങ്ങനെ പഴം വിഴുങ്ങിയ പോലെ നിന്നാല്‍ മതിയോ? എന്ന് വിനയന്‍ സാര്‍ ചോദിച്ചു, കോളജിലെ ഷൂട്ടിനിടെ നിലത്തുരുണ്ട് വീണതൊക്കെ ഓര്‍മ്മയുണ്ട്: ഹണി റോസ്

‘മീരയുടെ ദുഃഖം, മുത്തിവിന്റെ സ്വപ്നം’ എന്ന സിനിമാ ഷൂട്ടിങ് കാണാനെത്തിയതാണ് തന്റെ കരിയറിലെ വഴിത്തിരിവ് എന്ന് നടി ഹണി റോസ്. ഈ വിനയന്‍ ചിത്രത്തിന്റെ ഷൂട്ടിങ് കാണാന്‍ എത്തിയപ്പോഴാണ് അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വരുന്നത്. അങ്ങനെയാണ് ‘ബോയ്ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെ തുടക്കം കുറിക്കുന്നത് എന്നാണ് ഹണി റോസ് പറയുന്നത്. താര സംഘടനയായ ‘അമ്മ’യുടെ യുട്യൂബ് ചാനലില്‍ നടന്‍ ബാബുരാജിന് നല്‍കിയ അഭിമുഖത്തിലാണ് നടി സംസാരിച്ചത്.

”വിനയന്‍ സാറിന്റെ മീരയുടെ ദുഃഖം മുത്തുവിന്റെ സ്വപ്നം എന്ന സിനിമയുടെ ഷൂട്ട് തൊടുപുഴ മൂലമറ്റം ഏരിയയില്‍ നടക്കുന്ന സമയത്ത് ഞങ്ങളൊക്കെ ഷൂട്ടിങ് കാണാന്‍ പോയി. ഞങ്ങളുടെ ഒരു കമ്പനി ബിസിനസ് ഉണ്ട്. അവിടെ വര്‍ക്ക് ചെയ്യുന്ന സ്റ്റാഫ് ചേച്ചിമാരുടെ വീട്ടിലാണ് ഷൂട്ട് നടന്നുകൊണ്ടിരുന്നത്. അപ്പോള്‍ ആ സിനിമയുടെ ഏതോ കണ്‍ട്രോളറോ മറ്റോ ഒരു ചേട്ടന്‍ എന്നോട് ചോദിച്ചു, ‘കാണാന്‍ കുഴപ്പമൊന്നും ഇല്ലല്ലോ സിനിമയിലൊക്കെ അഭിനയിക്കാന്‍ താല്‍പര്യം ഉണ്ടോ മോള്‍ക്ക് എന്ന്’. ഇതൊരു നാട്ടിന്‍പുറം അല്ലേ, അവിടെ കൂടി നില്‍ക്കുന്ന ആളുകളെല്ലാം ഇതു കേട്ടു പിന്നെ ന്യൂസ് അങ്ങ് പടര്‍ന്നു.”

”അങ്ങനെ ഒക്കെ ആയപ്പോള്‍ എനിക്കും ഒരു ആഗ്രഹം, ഒന്ന് അഭിനയിച്ചു നോക്കിയാലോ. ഞങ്ങള്‍ അതിനു ശേഷം വിനയന്‍ സാറിനെ പോയി കണ്ടു. അപ്പോള്‍ സര്‍ പറഞ്ഞു ഒരു പ്ലസ് ടു ഒക്കെ ആവട്ടെ ഇപ്പൊ കൊച്ചല്ലേ. അന്ന് ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുകയായിരുന്നു. പിന്നെ ഈ ന്യൂസ് ഒക്കെ തേഞ്ഞുമാഞ്ഞു പോയി. ആളുകള്‍ക്ക് വിശ്വാസമൊന്നുമില്ലായിരുന്നു, സത്യത്തില്‍ എനിക്ക് പോലും ഇല്ലായിരുന്നു. പക്ഷേ അതൊരു നിമിത്തമായി. അതിന് ശേഷം പത്താം ക്ലാസ് കഴിഞ്ഞു നില്‍ക്കുമ്പോഴാണ് ബോയ്ഫ്രണ്ടില്‍ അഭിനയിക്കുന്നത്. മണിക്കുട്ടന്‍ ആയിരുന്നു അതില്‍ നായകന്‍.”

”ആദ്യത്തെ സിനിമയില്‍ അഭിനയിച്ചപ്പോ ഭയങ്കര എക്‌സ്സൈറ്റ്‌മെന്റ് ആയിരുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ വച്ചായിരുന്നു ഷൂട്ടിങ്. അതിന്റെ കോറിഡോറില്‍ കൂടി ഇങ്ങനെ ഓടി വരുന്നതും ഞാന്‍ ആരെയൊക്കെയോ തട്ടി നിലത്തുരുണ്ട് വീഴുമ്പോള്‍ എല്ലാവരും ചിരിക്കുന്നതും ഒക്കെ ഇപ്പോഴും ഓര്‍മയുണ്ട്. ആദ്യത്തെ ഡയലോഗ് വലിയ കുഴപ്പമില്ലാതെ ശരിയായി. പക്ഷേ കരഞ്ഞുകൊണ്ട് ഭയങ്കര ഇമോഷനല്‍ ആയി പറയുന്ന ഒരു ഡയലോഗ് ഉണ്ടായിരുന്നു. അത് പറയാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. വിനയന്‍ സര്‍ നമ്മളെ മാത്രം ഫോക്കസ് ചെയ്യുന്ന ക്ലോസ് ഷോട്ട് ഒക്കെ വയ്ക്കുന്ന സമയത്തൊന്നും വഴക്കൊന്നും പറയില്ല.”

”പക്ഷേ ഒരു വലിയ ഗ്രൂപ്പ് ഒക്കെ ആയി, എല്ലാ ഓഡിയന്‍സും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും പിള്ളേരും ഒക്കെ ഉള്ള ഒരു വൈഡ് ഷോട്ട് എടുക്കുന്ന സമയത്ത് സര്‍ ഇങ്ങനെ അവിടുന്ന് ദൂരെ നിന്ന് കുറെ ആളുകളെ ചീത്ത വിളിച്ച്, ചീത്ത വിളിച്ച് വന്നപ്പോള്‍ പറഞ്ഞു ”ഇങ്ങനെ പഴം വിഴുങ്ങിയ പോലെ നിന്നാല്‍ മതിയോ?”. പിന്നെ വഴക്കൊന്നും പറഞ്ഞിട്ടില്ല. പ്രസന്ന മാസ്റ്റര്‍ ആയിരുന്നു ആദ്യത്തെ ഡാന്‍സ് മാസ്റ്റര്‍. മണിക്കുട്ടന്‍ ആണെങ്കില്‍ എല്ലാം തികഞ്ഞിട്ടുള്ള ഒരു ഹീറോ ആയിരുന്നു.”

”ഡാന്‍സ്, ഫൈറ്റ് എല്ലാത്തിലും പുള്ളി പെര്‍ഫെക്റ്റാണ്. എനിക്കാണെങ്കില്‍ ഒരു കാലു മുന്നോട്ട് എടുത്തു വയ്ക്കാന്‍ പറഞ്ഞാല്‍ പോലും അറിയില്ല. മാസ്റ്ററിന്റെ അസിസ്റ്റന്റ് ഒരുപാട് വഴക്ക് പറഞ്ഞിട്ടുണ്ട്. ഞാന്‍ കുറച്ച് ക്ലാസ്സിക്കല്‍ ഡാന്‍സ് പഠിച്ചിട്ടുണ്ട്. ഇത് ഫാസ്റ്റ് നമ്പര്‍ ആയിരുന്നു. അന്ന് വീട്ടുകാരുടെ നിര്‍ബന്ധത്തിലാണ് പോയി ഭരതനാട്യം പഠിച്ചത്. പക്ഷേ ഇപ്പോള്‍ എനിക്ക് ആഗ്രഹമുണ്ട് നന്നായി പഠിച്ച് എവിടെയെങ്കിലും ഡാന്‍സ് പെര്‍ഫോമന്‍സ് ചെയ്യണം എന്ന്” എന്നാണ് ഹണി റോസ് പറയുന്നത്.

Latest Stories

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ