നന്ദമുരി ബാലകൃഷ്ണയുടെ നായികയായാണ് എത്തുന്നത്, എന്നാല്‍ തെലുങ്കില്‍ അദ്ദേഹത്തിന്റെ സിനിമകള്‍ ഇതുവരെ കണ്ടിട്ടില്ല: ഹണി റോസ്

നന്ദമൂരി ബാലകൃഷ്ണയ്‌ക്കൊപ്പമുള്ള തെലുങ്ക് ചിത്രത്തെ കുറിച്ച് പറഞ്ഞ് നടി ഹണി റോസ്. താന്‍ ആദ്യമായി അഭിനയിച്ച തെലുങ്ക് ചിത്രം പുറത്തു വന്നിട്ടില്ല അതിനാല്‍ ഈ സിനിമ തന്റെ ഭാഗ്യമാണെന്ന് ഹണി റോസ് പറയുന്നു. പെര്‍ഫോം ചെയ്യാന്‍ ഒരുപാട് സാധ്യതയുള്ള ശക്തമായ ഒരു കഥാപാത്രമാണിതെന്നും നടി വ്യക്തമാക്കുന്നുണ്ട്.

ആദ്യം അഭിനയിച്ച തെലുങ്ക് സിനിമ പുറത്തിറങ്ങിയിരുന്നില്ല. അതുകൊണ്ട് തന്നെ പിന്നെ ഒരു തെലുങ്ക് സിനിമ എന്നത് മനസില്‍ ഉണ്ടായില്ല. എന്നാല്‍ ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ബാലകൃഷ്ണക്കൊപ്പം പുതിയൊരു തെലുങ്ക് സിനിമ ചെയ്യാനുള്ള തയാറെടുപ്പിലാണ്. തന്റെ ഭാഗ്യമാണ് ഈ അവസരം.

നല്ലൊരു ടീമിനൊപ്പം ഒരു തെലുങ്ക് സിനിമ ചെയ്യുക എന്നത് ഭാഗ്യം തന്നെയാണ്. സിനിമയുടെ ഷൂട്ട് ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. താനും ഉടനെ ജോയിന്‍ ചെയ്യും. കഥാപാത്രത്തെ കുറിച്ച് കൂടുതലൊന്നും പറയാന്‍ പറ്റില്ല. പേര് മീനാക്ഷി. ബാലകൃഷ്ണ സാറിന്റെ പെയര്‍ ആണ്.

പെര്‍ഫോം ചെയ്യാന്‍ ഒരുപാട് സാധ്യതയുള്ള ശക്തമായ ഒരു കഥാപാത്രമാണിത്. വളരെ കുറച്ച് തെലുങ്ക് സിനിമകളെ താന്‍ കണ്ടിട്ടുള്ളു. ബാലകൃഷ്ണ സാറിന്റെ അല്ല, അല്ലു അര്‍ജുന്‍ സിനിമകളുടെ മലയാളം ഡബ്ബിംഗ്. താന്‍ ഇപ്പോള്‍ സുരേഷ് എന്ന ഇന്‍സ്ട്രക്ടറുടെ കീഴില്‍ തെലുങ്ക് പഠിക്കുകയാണ്.

തെലുങ്ക് സിനിമക്ക് പുറമെ തമിഴില്‍ ജയ്ക്കൊപ്പം പട്ടാംപൂച്ചി മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം മോണ്‍സ്റ്റര്‍ തുടങ്ങിയ സിനിമകളും അഭിനയിക്കുന്നുണ്ട്. സിനിമ സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ ശരിയാണോ തെറ്റാണോ എന്നൊന്നും പറയാന്‍ കഴിയില്ല. ചങ്ക്സ് എന്ന സിനിമക്ക് ശേഷമാണ് താന്‍ വലിയ ഒരു ബ്രേക്ക് എടുത്തത്.

ഒരുപാട് ഇഷ്ടമായിരുന്നു ആ കഥാപാത്രം. പക്ഷെ അല്‍പ്പം ഗ്ലാമറസ് ആയത് കൊണ്ട് ഒരുപാട് നെഗറ്റീവ് റിവ്യൂകള്‍ കിട്ടിയിരുന്നു. എന്നാല്‍ ആ സമയത്ത് തന്നെയാണ് തനിക്ക് ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ വന്നതും.കാമ്പുള്ള സീരിയസ് കഥാപാത്രങ്ങളിലേക്ക് ശ്രദ്ധ മാറ്റാനും തനിക്ക് കഴിഞ്ഞുവെന്നും ഹണി റോസ് വ്യക്തമാക്കി.

Latest Stories

അമേഠിയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിൽ ആക്രമണം; വാഹനങ്ങൾ അടിച്ചു തകർത്തു, പിന്നിൽ ബിജെപിയെന്ന് ആരോപണം

എന്റെ ഭാര്യയുടെ ദുഃഖത്തെപ്പോലും പരിഹസിച്ച് വാര്‍ത്തകള്‍ കണ്ടു, ഒരു മകളുടെ അച്ഛനോടുള്ള സ്‌നേഹത്തെ പരിഹാസത്തോടെ കണ്ടത് വിഷമിപ്പിക്കുന്നു: മനോജ് കെ ജയന്‍

അയാൾ മെന്റർ ആയാൽ വെസ്റ്റ് ഇൻഡീസ് ഇത്തവണ കിരീടം നേടും, ഇന്ത്യൻ താരത്തെ തലപ്പത്തേക്ക് എത്തിക്കാൻ അഭ്യർത്ഥിച്ച് വരുൺ ആരോൺ

പാലക്കാട് ആസിഡ് ആക്രമണം; സ്ത്രീക്ക് നേരെ ആക്രമണം നടത്തിയത് മുൻ ഭർത്താവ്

ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

IPL 2024: മാറാത്ത കാര്യത്തെ കുറിച്ച് സംസാരിച്ച് സമയം കളയുന്നതെന്തിന്; ധോണി വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച് സെവാഗ്

'മേയർക്കും എംഎൽഎയ്ക്കുമെതിരെ കേസെടുക്കണം'; ഡ്രൈവർ യദുവിന്റെ ഹർജി ഇന്ന് കോടതിയിൽ

IPL 2024: ബാറ്റല്ലെങ്കില്‍ പന്ത്, ഒന്നിലവന്‍ എതിരാളികള്‍ക്ക് അന്തകനാകും; കെകെആര്‍ താരത്തെ പുകഴ്ത്തി ഹര്‍ഭജന്‍

ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ പത്തിനകം നീക്കണം; നിര്‍ദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; മാതൃക

ഐപിഎല്‍ 2024: 'നിങ്ങള്‍ ഇതിനെ ടൂര്‍ണമെന്റിന്റെ ക്യാച്ച് എന്ന് വിളിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് തെറ്റ് ചെയ്യുകയാണ്'