ധ്വനി എന്ന പേര് സ്വീകരിക്കാന്‍ അനൂപ് ചേട്ടന്‍ എന്നോട് പറഞ്ഞു, പക്ഷെ ഹണി ഞാന്‍ മാറ്റിയില്ല: ഹണി റോസ്

ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയ്ക്ക് ശേഷം ‘ഹണി റോസ്’ എന്ന പേര് മാറ്റാന്‍ തീരുമാനിച്ചിരുന്നതായി ഹണി റോസ്. ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായ ധ്വനി നമ്പിയാര്‍ എന്ന പേര്് സ്വീകരിക്കാന്‍ തന്നോട് സിനിമയുടെ തിരക്കഥാകൃത്ത് ആയ നടന്‍ അനൂപ് മേനോന്‍ പറഞ്ഞിരുന്നു എന്നാണ് ഹണി റോസ് പറയുന്നത്.

സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് ഹണി റോസ് സംസാരിച്ചത്. ”ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയുടെ രചന നിര്‍വഹിച്ച അനൂപ് ചേട്ടനാണ് ആ പേര് സ്വീകരിക്കാന്‍ പറയുന്നത്. ഹണി റോസ് എന്ന പേര് ആളുകള്‍ക്ക് അത്ര പരിചിതമല്ല, ധ്വനി എന്ന പേര് ആളുകള്‍ക്ക് ഇഷ്ടപ്പെടും, പേരിന് ഗാംഭീര്യമുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.”

”ഹണി എന്ന പേര് എന്റെ വ്യക്തിത്വമാണ്. പെട്ടന്നൊരു ദിവസം ധ്വനി എന്ന് വിളിക്കപ്പെടുമ്പോള്‍ ഞാന്‍ തന്നെ ആശയക്കുഴപ്പത്തിലായേക്കാം. മറ്റൊരു പേര് സ്വീകരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പേര് മാറ്റിയാല്‍ ജീവിതം മാറും എന്ന ചിന്തയില്‍ പേര് മാറ്റേണ്ട ആവശ്യമില്ല. നമ്മള്‍ നന്നായാല്‍ പേരും നന്നാവും” എന്നാണ് ഹണി റോസ് പറയുന്നത്.

അതേസമയം, റേച്ചല്‍ എന്ന സിനിമയാണ് ഇനി ഹണി റോസിന്റെതായി റിലീസിന് ഒരുങ്ങുന്നത്. ജനുവരി 10ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ടെക്‌നിക്കല്‍ ജോലികള്‍ പൂര്‍ത്തിയാകാത്തത് കൊണ്ടാണ് തിയേറ്ററുകളില്‍ എത്താതിരുന്നത്. ചിത്രത്തിന്റെ സെന്‍സറിങ് കഴിഞ്ഞിട്ടില്ലെന്നും റേച്ചലിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ബാദുഷ വ്യക്തമാക്കിയിരുന്നു.

Latest Stories

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ