'ഭർത്താവ് ഇല്ലാത്തപ്പോൾ എന്‍റെ വാതിലില്‍ മുട്ടിയവനാണ് അവൻ, അയാളെ ഇങ്ങനെ കാണുന്നതിൽ സന്തോഷമുണ്ട്'; വിശാലിനെതിരെ സുചിത്ര

ഇക്കഴിഞ്ഞ ദിവസം നടന്ന പ്രി-റിലീസ് ചടങ്ങിലെത്തിയ തമിഴ് നടൻ വിശാലിനെ കണ്ട് ആരധകരും സിനിമ ലോകവും അമ്പരന്നിരുന്നു. എന്താണ് നടന് സംഭവിച്ചതെന്നറിയാതെ പലരും ആശങ്കപ്പെട്ടു. പ്രി-റിലീസ് ചടങ്ങിൽ എത്തിയ വിശാലിന്റെ അവസ്ഥ അത്രക്ക് മോശം ആയിരുന്നു. വീഡിയോ പുറത്ത് വന്നതോടെ എല്ലാവരും ഒരേ ശബ്ദത്തിൽ ചോദിച്ചത് എന്താണ് പറ്റിയതെന്നാണ്.

‘മദ ഗദ രാജ’ എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിയിൽ നിന്നുള്ളതാണ് വീഡിയോ. ദൃശ്യങ്ങളിൽ നടക്കാനും സംസാരിക്കാനുമൊക്കെ ബുദ്ധിമുട്ടുന്ന വിശാലിനെയാണ് കാണാൻ സാധിക്കുന്നത്. വളരെ ക്ഷീണിതനായാണ് വീഡിയോയിൽ വിശാൽ കാണപ്പെടുന്നത്. താരത്തിന് നടക്കാൻ സഹായിയുടെ സഹായം വേണ്ടി വരുന്നുണ്ട്. കൈകളും ശരീരവും വിറക്കുന്നുണ്ട്. മൈക്ക് പിടിക്കാൻ പോലും വിശാലിന് സാധിക്കുന്നില്ല. ശരീരം വല്ലാതെ മെലിയുകയും ചെയ്തിട്ടുണ്ട്. സംസാരിക്കുമ്പോൾ നാക്ക് കുഴയുകയും ചെയ്യുന്നുണ്ട്.

വീഡിയോ കണ്ട ആളുകൾ ഒരേസ്വരത്തിൽ ചോദിച്ചത് വിശാലിന് ഇത് എന്ത് പറ്റിയെന്നാണ്. അതേസമയം താരത്തിന് കടുത്ത പനിയാണെന്നും അത് അവഗണിച്ചാണ് പരിപാടിയ്ക്ക് എത്തിയതെന്നുമാണ് ചില റിപ്പോർട്ടുകൾ. എന്നാൽ ചർച്ചകളോട് വിശാലോ സിനിമയുടെ അണിയറ പ്രവർത്തകരോ ഇതുവരേയും പ്രതികരിച്ചിട്ടില്ല. ഇതിന് പിന്നാലെ നാടന്‍റെ ആരോഗ്യ നിലയെപറ്റി വലിയ ചര്‍ച്ചയാണ് ഉടലെടുത്തത്.

ഇപ്പോഴിതാ വിശാലിനെ ഈ നിലയില്‍ കണ്ടതില്‍ സന്തോഷമുണ്ടെന്ന് പ്രതികരിച്ചിരിക്കുകയാണ് ഗായിക സുചിത്ര. തന്റെ ഭര്‍ത്താവ് ഇല്ലാത്ത സമയത്ത് വന്ന് തന്‍റെ വാതിലില്‍ മുട്ടിയ വ്യക്തിയാണ് വിശാല്‍ എന്ന് സുചിത്ര പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സുചിത്ര ആരോപണം ഉന്നയിച്ചത്. വിശാലുമായി ബന്ധപ്പെട്ട് വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു സംഭവമാണ് സുചിത്ര വീഡിയോയിൽ പറയുന്നത്.

അന്നത്തെ ഭർത്താവ് കാർത്തിക് കുമാർ വീട്ടിലില്ലാത്ത സമയത്ത് വിശാൽ മദ്യലഹരിയിൽ വൈൻ കുപ്പിയുമായി തന്‍റെ വാതിലിൽ മുട്ടിയിരുന്നുവെന്നാണ് സുചിത്ര വിഡിയോയിൽ പറയുന്നത്. സുചിത്രയുടെ വാക്കുകൾ ഇങ്ങനെ… “നിങ്ങളുടെ ഫാന്‍സ് വളരെ ചീപ്പാണ്, നിങ്ങൾക്കെല്ലാവർക്കും വിശാലിനോട് സഹതാപം തോന്നുന്നു. വർഷങ്ങൾക്ക് മുമ്പ് സംഭവിച്ചത് ഞാൻ നിങ്ങളോട് പറയാം. അന്നത്തെ എന്‍റെ ഭർത്താവ് കാർത്തിക് വീട്ടില്‍ ഇല്ലാതിരുന്നപ്പോൾ ഒരു ദിവസം വാതിലിൽ മുട്ട് കേട്ടു. ഞാൻ തുറന്നപ്പോൾ കാർത്തിക് കുമാർ വീട്ടിലുണ്ടോ എന്ന് ചോദിച്ച് വിശാൽ ഒരു കുപ്പി വൈനുമായി അവിടെ നിൽക്കുകയായിരുന്നു.

പിന്നെ, ഞാന്‍ അകത്ത് വരും എന്ന് അവര്‍ പറഞ്ഞു, പക്ഷേ ഞാൻ സമ്മതിച്ചില്ല. അവൻ വൈൻ കുപ്പി എന്‍റെ കയ്യിൽ തന്നിട്ട് പറഞ്ഞു, എന്തിനാ വന്നതെന്ന്. കാർത്തിക് വീട്ടിലില്ലെന്ന് ഞാൻ പറഞ്ഞു. കുപ്പി ഗൗതം മേനോന്‍റെ ഓഫീസിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചു. ഞാൻ വാതിലടച്ച് സംഭാഷണം അവസാനിപ്പിച്ചു. അയാളെ ഇതുപോലെ കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്,” ആരാധകരും സഹപ്രവർത്തകരും വിശാലിന്‍റെ സുഖം പ്രാപിക്കാൻ ആശംസിക്കുമ്പോഴാണ് സുചിത്രയുടെ പരാമർശങ്ങൾ എന്നതാണ് ശ്രദ്ധേയം.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ