ഫൈറ്റും ഡാന്‍സുമില്ലാതെ അഭിനയിക്കണമെന്ന് അദ്ദേഹത്തിനുണ്ട്, പക്ഷേ; വിജയ്യെക്കുറിച്ച് ഫാസില്‍

സംവിധായകന്‍ ഫാസിലിന്റെ അനിയത്തിപ്രാവിന്റെ തമിഴ് റീമേക്ക് ആയ കാതലുക്ക് മരിയാതെ എന്ന ചിത്രത്തില്‍ നായകനായെത്തിയത് വിജയ് ആയിരുന്നു. ഈ സിനിമയുടെ വന്‍വിജയത്തിന് ശേഷമാണ് തമിഴ്‌നാട്ടില്‍ വിജയ് അറിയപ്പെടുന്ന സിനിമാ നടനായി മാറിയത്.

ഫൈറ്റും ഡാന്‍സും ഒന്നുമില്ലാതെ അഭിനയം മാത്രം ചെയ്യണമെന്ന് അദ്ദേഹത്തിനുണ്ടെന്നും പക്ഷെ ഫാന്‍സിന് ഈ പടങ്ങള്‍ ഇഷ്ടപ്പെടുമോ എന്ന പേടിയാണ് അദ്ദേഹത്തിനെന്നും പറഞ്ഞിരിക്കുകയാണ് ഫാസില്‍ ഇപ്പോള്‍. ഓണ്‍ലൈന്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിജയ്യെ മദ്രാസില്‍ ഞാന്‍ താമസിക്കുന്ന സ്ഥലത്തേക്ക് കൂട്ടികൊണ്ടുവരുന്നത് അദ്ദേഹത്തിന്റെ അച്ഛന്‍ തന്നെയാണ് ഇതെന്റെ മകനാണെന്നും നല്ല റോളുകളുണ്ടെങ്കില്‍ കൊടുക്കണമെന്നും പറഞ്ഞു. ഞാന്‍ ആ സമയത്ത് അനിയത്തിപ്രാവിന്റെ കഥാരചനയുടെ വര്‍ക്കിലാണ്. വിജയ് കയറിവന്നപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ നടപ്പിലും ശരീരഭാഷയിലും ഒരു ആക്ടര്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് എനിക്ക് മനസ്സിലായി.

സിനിമ ചെയ്യാമെന്ന് ഞാന്‍ അപ്പോള്‍ തന്നെ പറഞ്ഞു. കാതലുക്ക് മരിയാതെ സൂപ്പര്‍ സക്‌സസ് ആയിരുന്നു. അതിന് പിന്നാലെ വിജയ് തമിഴ്‌നാട്ടിലൊട്ടാകെ അറിയാന്‍ തുടങ്ങി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ