'ജിഹാദി എന്ന് വിളിച്ച് അധിക്ഷേപിച്ചു, എനിക്ക് അവിഹിതമുണ്ടെന്ന് പറഞ്ഞുപരത്തി'; ടിനി ടോമിനെതിരെ ആരോപണവുമായി നടി അൻസിബ

നടൻ ടിനി ടോമിനെതിരെ തുറന്നടിച്ച് നടി അൻസിബ ഹസ്സൻ. അമ്മ സംഘടനയിലെ തന്റെ രാജിക്ക് കാരണം ടിനി ടോമും സംഘടനയിലെ ചിലരുമാണെന്ന് അൻസിബ പറഞ്ഞു. ടിനി ടോം തനിക്ക് എല്ലാവരുമായി അവിഹിതം ഉണ്ടെന്ന് പറഞ്ഞ് പരത്തിയെന്നും ജിഹാദി എന്ന് വിളിച്ചു അധിക്ഷേപിച്ചുവെന്നും അൻസിബ പറഞ്ഞു. തന്റെ പേര് അൻസിബ ഹസ്സൻ എന്നായതുകൊണ്ടല്ലേ ഇങ്ങനെ മോശമായി ചിത്രീകരിക്കുന്നതെന്നും അൻസിബ ചോദിച്ചു.

നീന കുറുപ്പുമായി തർക്കം ഉണ്ടായി എന്നും കുടുംബ സംഗമത്തിനിടെ നീനയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നും അൻസിബ പറഞ്ഞു. എക്‌സിക്യൂട്ടിവ് അംഗം തനിക്കെതിരെ പൊലീസിൽ വ്യാജ പരാതി നൽകി. അമ്മ പ്രസിഡന്റും സെക്രട്ടറിയും തന്റെ കൂടെ നിന്നില്ല. കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്നു പോകുന്നതെന്നും നിയമനടപടിക്ക് ഒന്നും താൻ ഇല്ല എന്നും താരം പറഞ്ഞു.

താര സംഘടന ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും നടി അൻസിബ ഹസ്സൻ രാജിവച്ചിരുന്നു. സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായിരുന്നു അൻസിബ. അൻസിബയുടെ രാജി അംഗീകരിച്ചതായി പ്രസിഡന്റ് ശ്വേത മേനോൻ മാധ്യമങ്ങളെ അറിയിച്ചിരുന്നു. വ്യക്തിപരമായും തൊഴിൽ പരമായും തിരക്കുകൾ ഉള്ളതിനാൽ ആണ് ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ നിന്ന് അൻസിബ ഹസൻ രാജി വച്ചത് എന്നാണ് ശ്വേത മാധ്യമങ്ങളെ അറിയിച്ചത്.

Latest Stories

'6 വർഷത്തോളം നീണ്ട പോരാട്ടത്തിന്റെ വിജയം, പാരിസ്ഥിതിക ദുരന്തമാകുമായിരുന്ന കെ റെയിൽ ഉപേക്ഷിച്ച വി ഡി സതീശൻ സർക്കാരിനെ അഭിനന്ദിക്കുന്നു'; ഗിവർഗീസ് മാർ കൂറിലോസ്

ചൈനയിലെ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 90 മരണം; 9 പേർ ഇപ്പോഴും ഖനിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നു

വിഷു ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം; ഒന്നാം സമ്മാനം VB 135452 എന്ന നമ്പറിന്

‘കോക്ക്‌റോച്ചുകൾ’ മുതൽ ഡിജിറ്റൽ കലാപം വരെ: ഇന്ത്യയിലെ Gen Z രാഷ്ട്രീയത്തിന്റെ പുതിയ മുഖമായി മാറുന്ന Cockroach Janta Party

സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

'അഭിനയത്തിൽ തന്നെ തുടരാനാണ് താല്പര്യം'; ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ലെന്ന് നടൻ ജഗദീഷ്

പോലീസ് സ്റ്റേഷൻ ജനസേവന കേന്ദ്രങ്ങളാക്കി മാറ്റും; ലഹരിക്കെതിരേ ‘ഓപ്പറേഷൻ തൂഫാൻ’ ആരംഭിച്ചു : രമേശ് ചെന്നിത്തല

'മോഡലിങ്ങിന്റെ മറവിലെ സെക്സ് റാക്കറ്റ് സംഘം അഞ്ച് വർഷമായി പ്രവർത്തിക്കുന്നു, സംഘം സജീവമായത് കോവിഡിന് ശേഷം'; പൊലീസ്

'രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം'; കോക്രോച്ച് മുവ്മെന്റ് രാജ്യത്തെയും പ്രധാനമന്ത്രിയെയും ലക്ഷ്യം വെച്ചെന്ന് രാജീവ് ചന്ദ്രശേഖർ

കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്‌കെയുടെ ഇൻസ്റ്റഗ്രാം ഹാക്ക് ചെയ്തു; ബാക്കപ്പ് ഇൻസ്റ്റാഗ്രാം അക്കൗണ്ടും നീക്കം ചെയ്തു