അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി പോസ്റ്റര്‍ ഒട്ടിക്കാന്‍ പോകും, പാര്‍ട്ടിയോടുള്ള വിശ്വാസം കൊണ്ടല്ല.. വിശപ്പ് സഹിക്കാന്‍ വയ്യാഞ്ഞിട്ടാണ്: ഹരിശ്രീ അശോകന്‍

മലയാളികളുടെ പ്രിയതാരമാണ് ഹരിശ്രീ അശോകന്‍. കോമഡി കഥാപാത്രങ്ങള്‍ക്ക് പുറമെ സീരിയസ് കഥാപാത്രങ്ങളിലൂടെയും താരം പ്രേക്ഷകപ്രീതി നേടുന്നുണ്ട്. സിനിമയില്‍ എത്തുന്നതിന് മുമ്പ് കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതമായിരുന്നു തന്റെത് എന്ന് താരം തുറന്നു പറഞ്ഞിട്ടുണ്ട്.

രാഷ്ട്രീയ പ്രവേശനമുണ്ടാകുമോ എന്ന ചോദ്യത്തിനാണ് ഹരിശ്രീ അശോകന്‍ ഇപ്പോള്‍ മറുപടി പറഞ്ഞിരിക്കുന്നത്. കുട്ടിക്കാലത്തെ അനുഭവങ്ങള്‍ പറഞ്ഞു കൊണ്ടാണ് സംസാരിച്ചത്. കുട്ടിക്കാലത്ത് താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി പോസ്റ്റര്‍ ഒട്ടിക്കാന്‍ പോയിട്ടുണ്ട്.

പശപ്പാത്രം ചുമക്കലാണ് പ്രധാന പണി. അത് പാര്‍ട്ടിയോടുള്ള വിശ്വാസം കൊണ്ടായിരുന്നുവെന്ന് പറഞ്ഞാല്‍ അത് നുണയാകും. വിശപ്പ് സഹിക്കാന്‍ വയ്യാത്ത കൊണ്ടായിരുന്നു. പോസ്റ്റര്‍ ഒട്ടിച്ചു കഴിഞ്ഞാല്‍ വയറു നിറയെ കപ്പ പുഴുങ്ങിയതും കട്ടന്‍ ചായയും കിട്ടും.

തന്നെ പോലെ കപ്പ പുഴുങ്ങിയതിന് വേണ്ടി മാത്രം പശപ്പാത്രം ചുമക്കുന്നവര്‍ ഇന്നും കാണും. കാരണം പട്ടിണിക്കാര്‍ക്ക് ഇന്നും കുറവ് ഇല്ലല്ലോ. അവര്‍ കുറയാനും പാടില്ലല്ലോ. എങ്കിലേ പോസ്റ്റര്‍ ഒട്ടിക്കാന്‍ ധാരാളം ആളുകളുണ്ടാകൂ. എല്ലാ പാര്‍ട്ടിയിലും നല്ലവരുണ്ട്.

എല്ലാ പാര്‍ട്ടിയിലും മോശക്കാരുമുണ്ട് എന്നാണ് ഹരിശ്രീ അശോകന്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, മിന്നല്‍ മുരളി, കേശു ഈ വീടിന്റെ നാഥന്‍ എന്നിവയാണ് താരത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്തത്. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ എത്തിയ ചിത്രങ്ങളിലെ താരത്തിന്റെ പ്രകടനം ശ്രദ്ധ നേടിയിരുന്നു.

Latest Stories

IPL 2024: മാറാത്ത കാര്യത്തെ കുറിച്ച് സംസാരിച്ച് സമയം കളയുന്നതെന്തിന്; ധോണി വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച് സെവാഗ്

'മേയർക്കും എംഎൽഎയ്ക്കുമെതിരെ കേസെടുക്കണം'; ഡ്രൈവർ യദുവിന്റെ ഹർജി ഇന്ന് കോടതിയിൽ

IPL 2024: ബാറ്റല്ലെങ്കില്‍ പന്ത്, ഒന്നിലവന്‍ എതിരാളികള്‍ക്ക് അന്തകനാകും; കെകെആര്‍ താരത്തെ പുകഴ്ത്തി ഹര്‍ഭജന്‍

ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ പത്തിനകം നീക്കണം; നിര്‍ദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; മാതൃക

ഐപിഎല്‍ 2024: 'നിങ്ങള്‍ ഇതിനെ ടൂര്‍ണമെന്റിന്റെ ക്യാച്ച് എന്ന് വിളിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് തെറ്റ് ചെയ്യുകയാണ്'

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി യുവാവ്

വികസിത് ഭാരത് റണ്ണില്‍ പങ്കെടുക്കണമെന്ന് വിദ്യാർഥികൾക്കും അധ്യാപകർക്കും കർശന നിർദേശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

IPL 2024: സംഹാരതാണ്ഡവമാടുന്ന നരെയ്ന്‍, താരത്തിന്‍റെ വിജയരഹസ്യം ഇതാണ്

ബസിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ ഓണാക്കി; നവകേരള ബസിന്റെ ഡോര്‍ തകര്‍ന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരിച്ച് കെഎസ്ആര്‍ടിസി

കൊയിലാണ്ടി പുറംകടലില്‍ നിന്നും ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു; ആറുപേര്‍ കസ്റ്റഡിയില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു