'പഠിക്കാനുളള ഫീസ് അടച്ചത് ദിലീപേട്ടൻ, ക്യാമറയും ഡ്രസുകളും വാങ്ങി തന്നത് മമ്മൂക്ക': ഹരികൃഷ്ണൻ ലോഹിതദാസ്

മലയാള സിനിമയ്ക്ക് ലോഹിതദാസ് എന്ന പ്രതിഭ നൽകിയ സംഭാവനകൾ വാക്കുകൾക്കതീതമാണ്. നിരവധി ക്ലാസിക് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചാണ് അദ്ദേഹം നമ്മെ വിട്ടുപോയത്. ഇന്നും ലോഹിതദാസ് ചിത്രങ്ങൾ ചർച്ച ചെയ്യപ്പെടുന്നു. അദ്ദേഹത്തിന് ശേഷം മകൻ ഹരികൃഷ്ണൻ ലോഹിതദാസും ഇപ്പോൾ സിനിമയിൽ സജീവമാണ്. അടുത്തിടെ പുറത്തിറങ്ങിയ ധീരൻ എന്ന സിനിമയുടെ ഛായാ​ഗ്രഹണം നിർവഹിച്ചത് ഹരിയാണ്. പിതാവിന്റെ മരണശേഷം സിനിമയിൽ നിന്നും തനിക്ക് ലഭിച്ച സഹായങ്ങളെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഹരികൃഷ്ണൻ.

മമ്മൂട്ടി, ദിലീപ് ഉൾപ്പെടെയുളള താരങ്ങളെ കുറിച്ചാണ് ഹരി മനസുതുറന്നത്. തനിക്ക് സിനിമാട്ടോ​ഗ്രഫി പഠിക്കാൻ പണം ചെലവാക്കിയത് ദിലീപ് ആണെന്നും മമ്മൂട്ടി നൽകിയ ക്യാമറയാണ് ഇപ്പോഴും തന്റെ പക്കലുളളതെന്നും ഹരി പറഞ്ഞു. ‘സിനിമാട്ടോഗ്രഫി പഠിക്കുന്ന സമയത്ത് അതിൻറെ ഫീസ് കൊടുത്തത് ദിലീപേട്ടനാണ്. അന്ന് എൻറെ കയ്യിൽ ക്യാമറ ഇല്ലായിരുന്നു. ക്യാമറയും ഡ്രസുകളും വാങ്ങിത്തന്നത് മമ്മൂക്കയാണ്. ഇപ്പോഴും ആ ക്യാമറ തന്നെയാണ് എൻറെ കയ്യിലുള്ളത്. വേറെ വാങ്ങിയിട്ടില്ല’, ഹരി പറയുന്നു.

‘കുറച്ച് കാശ് കൊണ്ട് തന്നാൽ അതവിടെ തീരും. അവരെനിക്ക് തന്നത് ഒരു ജീവിതമാർഗമാണ്. അച്ഛനെ അറിഞ്ഞ് ഇവർ പ്രവർത്തിച്ചു എന്നുള്ളതാണ്. ഞങ്ങളെ സ്ട്രഗിൾ ചെയ്യാൻ അനുവദിച്ചിരുന്നില്ല. ഞങ്ങളുടെ എല്ലാ കാര്യങ്ങളും അറിയുന്നുണ്ട്, ചോദിക്കുന്നുണ്ട് എല്ലാം ചെയ്യുന്നുണ്ട്. ധീരൻറെ ലൊക്കേഷനിലൊക്കെ പോയപ്പോൾ മമ്മൂക്ക തന്ന ക്യാമറയാണ് കൊണ്ട് പോയത്’, കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ‌ ഹരി പറഞ്ഞു.

Latest Stories

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍

'ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, പ്രിയദർശിനി എന്ന പേരിൽ പദ്ധതി'; മുഖ്യമന്ത്രി