ഒ.എന്‍.വി പുരസ്‌കാരം വൈരമുത്തുവിന് തന്നെ കൊടുക്കണം: ഹരീഷ് പേരടി

ഒ.എന്‍.വി പുരസ്‌കാരം കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് തന്നെ നല്‍കണമെന്ന് നടന്‍ ഹരീഷ് പേരടി. ഇതു പോലെ കുറെ പെണ്‍കുട്ടികള്‍ ആരോപണം ഉന്നയിച്ച നടന്‍മാരുടെ കൂടെ അഭിനയിച്ചു കൊണ്ടിരിക്കുന്നവരാണ് വൈരമുത്തുവിനെതിരെ പറയുന്നതെന്നും, അക്കൂട്ടരുടെ സര്‍ട്ടിഫിക്കറ്റ് സദാചാര സര്‍ട്ടിഫിക്കറ്റായി മാറുന്നത് പുരോഗമന കേരളം കാണാതെ പോകരുതെന്നും ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഹരീഷ് പേരടിയുടെ കുറിപ്പ്:

“കാതല്‍ റോജാവേ എങ്കേ നിയെങ്കേ” എന്റെ പ്രണയകാലം സംപുഷ്ടമാക്കിയ കവിയാണ്. എന്നെ മാത്രമല്ല കാശ്മീരില്‍ ബോംബുകള്‍ പൊട്ടി കൊണ്ടിരിക്കുമ്പോള്‍ ഒരു പാട് മനുഷ്യരെ സ്വപ്നം കാണാന്‍ പഠിപ്പിച്ചവനാണ്. അയാള്‍ മനുഷ്യത്വമില്ലാത്ത കുറ്റവാളിയാണെങ്കില്‍ ഇന്ത്യയില്‍ നിയമങ്ങളുണ്ട്. നിങ്ങള്‍ ആ വഴിക്ക് സഞ്ചരിക്കുക. നിങ്ങളുടെ കൂടെ മനുഷ്യത്വമുള്ളവര്‍ എല്ലാവരും ഉണ്ടാവും.

പക്ഷെ അയാളുടെ കവിതകളെ പ്രണയിച്ചവര്‍ ഏത് തൂക്കുമരത്തിന്റെ മുകളിലേക്കും അയാള്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍ സമര്‍പ്പിച്ചു കൊണ്ടേയിരിക്കും. കാരണം അയാള്‍ ഒരുപാട് മനുഷ്യരെ കവിതകളിലൂടെ ജീവിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. ഇതു പോലെ കുറെ പെണ്‍കുട്ടികള്‍ ആരോപണമുന്നയിച്ച നടന്‍മാരുടെ കൂടെ അഭിനയിച്ചു കൊണ്ടിരിക്കുന്നവരാണ് ഈ മനുഷ്യനെതിരെ കോമരം തുള്ളുന്നത്.

ഈ കോമരങ്ങളുടെ സര്‍ട്ടിഫിക്കറ്റ് ഒരു തരം സദാചാര സര്‍ട്ടിഫിക്കറ്റായി മാറുന്നത് പുരോഗമന കേരളം കാണാതെ പോകരുത്. പ്രഖ്യാപിച്ച പുരസ്‌ക്കാരം കൊടുക്കാതിരുന്നാല്‍ സാംസ്‌കാരിക കേരളം ഒരു വലിയ കലാകാരനോട് നടത്തുന്ന അനീതിയായിരിക്കും. ഒഎന്‍വി പുരസ്‌കാരം വൈരമുത്തുവിന് തന്നെ കൊടുക്കണം. ഒരു വട്ടം. രണ്ട് വട്ടം. മൂന്ന് വട്ടം.

Latest Stories

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍

വിരാട് കോഹ്‌ലി ആ ഇന്ത്യൻ താരത്തെ സ്ഥിരമായി തെറി പറയും, ചില വാക്കുകൾ പറയാൻ പോലും കൊള്ളില്ല; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

കണ്‍സ്യൂമര്‍ ഫെഡിന്റെ കണക്കുകളില്‍ ഗുരുതര ക്രമക്കേടുകള്‍; ഒടുവില്‍ നടന്ന ഓഡിറ്റിംഗ് 2016ല്‍

സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്, ജയിച്ചാൽ സിനിമയുപേക്ഷിക്കും: കങ്കണ

IPL 2024: തകർപ്പൻ വിജയത്തിന് പിന്നാലെ തനിനിറം കാട്ടി കോഹ്‌ലി, വീഡിയോ വൈറൽ