അയാള്‍ അപമാനിക്കപ്പെട്ടിട്ടുണ്ട്, മുഴുവന്‍ വിദ്യാര്‍ത്ഥികളും ആ മനുഷ്യനോട് മാപ്പ് പറയണം..; പ്രതികരിച്ച് ഹരീഷ് പേരടി

മഹാരാജാസ് കോളേജില്‍ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി. അയാള്‍ അപമാനിക്കപ്പെട്ടിട്ടുണ്ട് എന്നത് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നും വ്യക്തമാണ്. ക്ലാസ്സിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും ആ മനുഷ്യനോട് മാപ്പ് പറയണം, മുഷ്യത്വമാണ് പ്രകടിപ്പിക്കേണ്ടത് എന്നാണ് ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഹരീഷ് പേരടിയുടെ കുറിപ്പ്:

മഹാരാജാസില്‍ പഠിച്ചാല്‍ ആരും മഹാരാജാക്കന്‍മാരാവുന്നില്ല… അങ്ങിനെ വല്ല വിചാരവുമുണ്ടെങ്കില്‍ അത് കൈയ്യില്‍ വെച്ചാല്‍ മതി… രണ്ട് കണ്ണിനും കാഴ്ച്ചയുണ്ടായിട്ടും ജീവിതത്തില്‍ തട്ടിതടഞ്ഞ് വീണവരുടെ ലോകത്തിരുന്നാണ്.. കാഴ്ച്ചക്ക് പരിമിതിയുള്ള ആ മനുഷ്യന്‍ ഡോക്ടറേറ്റടുത്ത് നിങ്ങളുടെ അധ്യാപകനായത്… അയാളുടെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്…

അയാള്‍ അപമാനിക്കപ്പെട്ടിട്ടുണ്ട്.. അതിന് ഇനി വേറെ തെളിവുകള്‍ ഒന്നും വേണ്ടാ… ആ മനുഷ്യന്‍ ഇപ്പോഴും പറയുന്നത് തെറ്റ് ബോധ്യപ്പെട്ട് തെറ്റ് ചെയ്തവര്‍ ക്ലാസ്സിലേക്ക് തിരിച്ചുവരണം എന്നാണ്… ആ ക്ലാസ്സിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും ആ മനുഷ്യനോട് മാപ്പ് പറയണം… തെറ്റ് കണ്ട് മിണ്ടാതിരുന്നവരും കുറ്റക്കാരാണ്.. ഈ വിഷയത്തെ കക്ഷി രാഷ്ട്രിയവല്‍കരിക്കുകയല്ല..

മറിച്ച് മനുഷ്യത്വവല്‍കരിക്കുകയാണ്… ആ മനുഷ്യത്വം നിങ്ങള്‍ പ്രകടിപ്പിച്ചാല്‍ അതാണ് കേരളം കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വലിയ രാഷ്ട്രീയം… ആ മനുഷ്യനോടുള്ള മാപ്പ് നിങ്ങളെ വലിയവരാക്കും… മഹാരാജാസിന്റെ അന്തസ്സ് ഉയര്‍ത്തും.. ഡോക്ടര്‍ പ്രിയേഷിനോടൊപ്പം..

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം