'51 വെട്ടുകള്‍ക്ക് പകരം 51 പുകഴ്ത്തലുകള്‍, ഒരു മുഴം മുമ്പേ എന്ന പാര്‍ട്ടിയുടെ വിശാലത ഉള്‍ക്കൊള്ളുക'; കോണ്‍ഗ്രസ് വിട്ടവരെ സി.പി.എം സ്വീകരിക്കുന്നതിന് എതിരെ ഹരീഷ് പേരടി

കോണ്‍ഗ്രസില്‍ നിന്നും രാജി വച്ച് വരുന്ന നേതാക്കളെ സിപിഐഎം അംഗത്വം നല്‍കി സ്വീകരിച്ചതിനെതിരെ നടന്‍ ഹരീഷ് പേരടി. പാര്‍ട്ടി വിട്ട് പോയ ടി.പി ചന്ദ്രശേഖരനെ വധിച്ചതിനെ താരതമ്യം ചെയ്താണ് നടന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. 51 വെട്ടുകള്‍ പകരം 51 പുകഴ്ത്തലുകള്‍ കാലം ആവിശ്യപ്പെടുമ്പോള്‍ നമ്മള്‍ നിസഹായരാണ്. മാറിയ കാലത്ത് ഒരു മുഴം മുമ്പേ എന്ന പാര്‍ട്ടിയുടെ വിശാലത മാത്രം ഉള്‍കൊള്ളുക എന്ന് താരം കുറിച്ചു.

ഹരീഷ് പേരടിയുടെ കുറിപ്പ്:

നിങ്ങള്‍ക്ക് ഈ പാര്‍ട്ടിയെ പറ്റി ഒന്നുമറിയില്ല… ഒരാള്‍ സാമൂഹ്യ ജീവിതത്തില്‍ ഇടപ്പെട്ട് LC, AC, DC അങ്ങിനെ എന്തെല്ലാം കടമ്പകള്‍ കടന്നാണ് ഒരു നേതാവാവുന്നത് എന്ന അറിയാമോ?.. അയാള്‍ പാര്‍ട്ടിയെ തള്ളി പറഞ്ഞാല്‍ പാര്‍ട്ടി വിരുദ്ധനും കുലംകുത്തിയുമാവുന്നത് സ്വാഭാവികം…

പക്ഷെ എട്ടാം ക്ലാസ്സു മുതല്‍ പാര്‍ട്ടിക്കെതിരെ മുദ്രാവാക്യം വിളിച്ച ഒരാള്‍ പെട്ടന്ന് പാര്‍ട്ടിക്കാരനാവാന്‍ തീരുമാനിച്ചാല്‍ ആ രാഷ്ട്രീയ സാമൂഹ്യ അന്തരീക്ഷത്തില്‍ LC, AC, DC തുടങ്ങിയ പരമ്പരാഗത രീതികള്‍ നമ്മള്‍ കൈ വിടേണ്ടിയിരിക്കുന്നു… പാര്‍ട്ടി സമ്മേളനങ്ങളുടെ ചുമതല വരെ ഇത്തരം ആളുകള്‍ക്ക് കൃത്യമായി നിര്‍വഹിക്കാന്‍ പറ്റും എന്നാണ് ഒരു പാര്‍ട്ടി കമ്മറ്റിയിലും ആലോചിക്കാതെ തന്നെയുള്ള പൊതുവായ വിലയിരുത്തല്‍…

കാരണം ഫാസിസത്തിന്റെയും കൊളോണിയലിസ്റ്റുകളുടെയും സോഷ്യല്‍ മീഡിയാസ്റ്റുകളുടെയും അന്തര്‍ധാര അത്രയും സജീവമാണ്…51 വെട്ടുകള്‍ പകരം 51 പുകഴ്ത്തലുകള്‍ കാലം ആവിശ്യപ്പെടുമ്പോള്‍ നമ്മള്‍ നിസഹായരാണ്…മാറിയ കാലത്ത് ഒരു മുഴം മുമ്പേ എന്ന പാര്‍ട്ടിയുടെ വിശാലത മാത്രം ഉള്‍കൊള്ളുക..ലാല്‍സലാം

Latest Stories

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!

ഓര്‍ഡര്‍ ചെയ്ത 187രൂപയുടെ ഐസ്‌ക്രീം നല്‍കിയില്ല; സ്വിഗ്ഗിയ്ക്ക് 5,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

IPL 2024: അടിവയറ്റിൽ ഒരു ആന്തൽ പോലെ, ഫീൽഡിലെ അവസ്ഥ വിവരിച്ച് ശ്രേയസ് അയ്യർ

മേയറുടെ ഈഗോ വീര്‍ത്തു; ആരോപണം തികച്ചും അവിശ്വസനീയം; പൊലീസ് സത്യത്തിന്റെ പക്ഷത്ത് നില്‍ക്കം; ഡ്രൈവറുടെ ജോലി കളയുന്നത് അനീതിയെന്ന് മുന്‍ ഡിജിപി