ഇന്ത്യക്ക് ഭാരതമാവാന്‍ പാടില്ലത്രേ.. നാഷണല്‍ അവാര്‍ഡ് കിട്ടിയ നടന്‍മാരെ സംഘികള്‍ എന്ന് വിളിക്കുമോ? വള്ളത്തോളിനെയും കാലം സംഘിയാക്കുമോ: ഹരീഷ് പേരടി

റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് എന്നാക്കി മാറ്റിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കൗതുകകരമായ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. ബോംബെയ്ക്ക് മുംബൈയും മദ്രാസിന് ചെന്നൈയുമാകാമെങ്കില്‍ ഇന്ത്യക്ക് ഭാരതമാകാന്‍ പാടില്ലേ. ഭാരതം ഒട്ടും മോശപ്പെട്ട പേരല്ല, അത് ഇന്ത്യക്കാരുടെ വേരുകള്‍ക്ക് കൂടുതല്‍ ബലം നല്‍കും. നാഷണല്‍ അവാര്‍ഡ് നേടിയ നടന്മാര്‍ പേരിന് മുന്നില്‍ ഭരത് എന്ന് ചേര്‍ത്തിരുന്നു അവര്‍ സംഘികളാകുമോ എന്നാണ് നടന്‍ ചോദിക്കുന്നു.

ഹരീഷ് പേരടിയുടെ കുറിപ്പ്:

ഭാരതമെന്നപേര്‍ കേട്ടാലഭിമാന പൂരിതമാകണമന്തരംഗം കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളില്‍’…ചൊല്ലിയത് മഹാകവി വള്ളത്തോളാണ്… ഇനി ഈ മഹാകവിയേയും കാലം സംഘിയാക്കുമോ… ബോംബെക്ക് മുംബൈയാവാം… മദ്രാസിന് ചെന്നൈയാവാം… പക്ഷെ ഇന്ത്യക്ക് ഭാരതമാവാന്‍ പാടില്ലത്രേ..

ഭരത് അവാര്‍ഡ് നിര്‍ത്തിയതിനു ശേഷവും നാഷണല്‍ അവാര്‍ഡ് കിട്ടിയ നടന്‍മാരൊക്കെ ജാതി മതഭേദമന്യേ അവരുടെ പേരിന്റെ മുന്നില്‍ ഭരത് എന്ന് അഭിമാനത്തോടെ ചേര്‍ത്തിരുന്നു… നാളെ മുതല്‍ അവരെയൊക്കെ നമ്മള്‍ സംഘികള്‍ എന്ന് വിളിക്കേണ്ടി വരുമോ… വ്യക്തികള്‍ക്ക് മതവും പേരും മാറാന്‍ ഭരണഘടന അനുവാദം നല്‍കുന്ന രാജ്യത്ത്..

രാജ്യത്തിന് മാത്രം പേര് മാറാന്‍ അനുവാദമില്ലാതിരിക്കുമോ… അങ്ങിനെയാണെങ്കില്‍ അത് ജനാധിപത്യമാവില്ല… കാരണം ജനാധിപത്യം ജനങ്ങള്‍ക്കും അവരുടെ വാസസ്ഥലത്തിനും ഒരു പോലെ അവകാശപ്പെട്ടതാണ്.. ഭാരതം… ഒട്ടും മോശപ്പെട്ട പേരുമല്ല… ആ പേര് ഇന്ത്യക്കാരായ എല്ലാവരുടെയും വേരുകള്‍ക്ക് കൂടുതല്‍ ബലം നല്‍കുന്നതുമാണ്.. എനിക്ക് ഇന്ത്യയും ഭാരതവും ഒരു പേരാണ്..

Latest Stories

സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങി അജിത്ത് സിനിമ; ചിത്രീകരിക്കാന്‍ ഇനിയുമേറെ ബാക്കി, 'വിടാമുയര്‍ച്ചി' വൈകും

എന്നെ കുറിച്ച് പലതും പ്രചരിക്കുന്നുണ്ട്, ഒന്നും ശ്രദ്ധിക്കുന്നില്ല.. നിങ്ങള്‍ എന്റെ പേര് ആഘോഷിക്കുമ്പോള്‍ ഞാന്‍ മറ്റൊരു തിരക്കിലായിരുന്നു: ഇളയരാജ

സ്ത്രീകളുടെ ആ പ്രവൃത്തിയാണ് വിവാഹമോചനം കൂടാൻ കാരണം, വിവാദ പരാമർശവുമായി സയീദ് അൻവർ

കൗമാരകാലം മുതൽ കാമുകൻ കൂടെയുണ്ട്; ഇന്നും പരസ്പരം സപ്പോർട്ട് സിസ്റ്റമായി നിലകൊള്ളുന്നു; തുറന്നുപറഞ്ഞ് ജാൻവി കപൂർ

പൂജാരി തീര്‍ത്ഥ ജലം നല്‍കി പീഡിപ്പിച്ചത് ചാനല്‍ അവതാരകയെ; ഗര്‍ഭഛിദ്രത്തിന് ശേഷം ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാന്‍ സമ്മര്‍ദ്ദം; കേസെടുത്ത് പൊലീസ്

'സോളാർ സമരം ഒത്തുതീർപ്പാക്കിയായത്'; മാധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തലും തുടർ പ്രതികരണങ്ങളും: കേരളത്തിൽ വീണ്ടും സോളാർ ചർച്ചയാകുമ്പോൾ

ഏറ്റവും മുന്നില്‍ റോക്കി ഭായ്, പിന്നിലാക്കിയത് 'അവഞ്ചേഴ്‌സി'നെയൊക്കെ; 'കെജിഎഫ് 2'വിന് വമ്പന്‍ നേട്ടം

അവന്റെ പന്തുകൾ നേരിടാൻ ധോണി കാത്തിരിക്കുകയാണ്, കിട്ടിയാൽ അടിച്ചുപറത്താൻ നോക്കിയിരിക്കുകയാണ് സൂപ്പർതാരം; ആർസിബിക്ക് അപായ സൂചന നൽകി മുഹമ്മദ് കൈഫ്

പ്രിയപ്പെട്ടവരേ, എനിക്ക് പ്രിയപ്പെട്ട ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ പോകുന്നു..; പ്രഖ്യാപിച്ച് പ്രഭാസ്

IPL 2024: എന്റെ എത്ര കളികൾ കണ്ടിട്ടുള്ളത് നിങ്ങൾ, ഈ അടവ് കൂടി കാണുക; നെറ്റ്സിൽ പുതിയ വേഷത്തിൽ ഞെട്ടിച്ച് ധോണി, വീഡിയോ ഏറ്റെടുത്ത് ആരാധകർ