ആവിഷ്ക്കാര സ്വാതന്ത്ര്യം സംഘികളുടെ കാവി അടിവസ്ത്രത്തില്‍ മാത്രം ഒതുക്കാനുള്ളതാണ്; പരിഹസിച്ച് ഹരീഷ് പേരടി

ഉണ്ണി മുകുന്ദന്‍ ചിത്രം ‘മാളികപ്പുറ’ത്തെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്കുവച്ചയാളുടെ സ്ഥാപനം അടിച്ചു തകര്‍ത്ത സംഭവം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഈ സംഭവത്തോട് ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഇതിനെതിരെ പുരോഗമന വാദികളൊന്നും പ്രതികരിക്കുന്നത് കണ്ടില്ല എന്ന് പറഞ്ഞാണ് ഹരീഷ് പേരടിയുടെ പ്രതികരണം.

”നമ്മുടെ ആവിഷക്കാര സ്വാതന്ത്ര്യം ഉത്തരേന്ത്യയിലെ സംഘികളുടെ കാവി ഷഡിയില്‍ മാത്രം ഒതുക്കാനുള്ളതാണ്… ഒരു മലയാള സിനിമയെ പ്രശംസിച്ചതിന്റെ പേരില്‍ ഒരു മനുഷ്യന്റെ ജീവിതം കേരളത്തില്‍ കത്തിച്ചപ്പോള്‍ എല്ലാ പുരോഗമന ഇടതുപക്ഷ വാഴപിണ്ടികളും രണ്ടു ദിവസമായി മൗന വ്രതത്തിലാണ്..നിങ്ങളൊന്നും കമ്മ്യൂണിസ്റ്റുക്കാരല്ല…വെറും കമ്മി കാട്ടങ്ങള്‍ …” എന്നാണ് ഹരീഷ് പേരടി കുറിച്ചിരിക്കുന്നത്.


രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് മാളികപ്പുറം സിനിമയെ പ്രശംസിച്ച് പോസ്റ്റിട്ട സിപിഐ പ്രാദേശിക നേതാവിന്റെ കടയ്ക്ക് തീയിട്ടത്. യുവകലാസാഹിതി നേതാവും ജനയുഗം പ്രാദേശിക ലേഖകനുമായ സി. പ്രഗിലേഷിന്റെ കടക്കാണ് തീയിട്ടത്.

വെള്ളിയാഴ്ചയാണ് സിനിമ കണ്ടിറങ്ങിയശേഷം സിപിഐ പ്രവര്‍ത്തകനും യുവകലാസാഹിതി പൊന്നാനി മണ്ഡലം സെക്രട്ടറിയുമായ സി. പ്രഗിലേഷ് ‘സിനിമയാണ് നല്ല ഒന്നാന്തരം സിനിമ: മാളികപ്പുറം’ എന്ന കുറിപ്പോടെ സിനിമയുടെ പോസ്റ്റര്‍ പങ്കുവച്ചത്. ഇതേ തുടര്‍ന്നാണ് കയ്ക്ക് തീയിട്ടത്.

Latest Stories

അൽഫോൻസോ ഡേവീസും പ്രതീക്ഷയുടെ കളിക്കളങ്ങളും; അഭയാർത്ഥി ക്യാമ്പിൽ നിന്ന് ലോക ഫുട്ബോളിന്റെ നെറുകയിലേക്ക്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്, കോഴിക്കോട് ഓറഞ്ച് അലർട്ട് തുടരുന്നു

'യുഡിഎഫ്‌ സര്‍ക്കാർ ബിജെപിയുടെ പാതയിൽ, ഇ പി ജയരാജനെതിരെ കേസ് എടുക്കാനുള്ള നീക്കം രാഷ്‌ട്രീയ പ്രേരിതം'; വിമർശിച്ച് എം വി ഗോവിന്ദൻ

എംഎസ്‌സി എൽസ അപകടം; കപ്പലിലെ അപകടകരമായ വസ്തുക്കൾ നീക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണമെന്ന് കെഎസ്ഇബി

'പിഎം ശ്രീ പദ്ധതി കഴിഞ്ഞ ഗവണ്‍മെന്റ് ആരോരുമറിയാതെ ഒപ്പിട്ടതാണ്, ആദ്യം ഉപസമിതി വിഷയം പഠിക്കട്ടെ'; രമേശ് ചെന്നിത്തല

'വീട്ടിൽ പോവണ്ടേ ചേട്ടാ... കണ്ടക്ടറോട് കൈകൂപ്പി വിദ്യാർത്ഥി, നടക്കില്ലെന്ന് പ്രൈവറ്റ് ബസ് കണ്ടക്ടർ'; സംഭവം വടക്കാഞ്ചേരിയില്‍, പരാതി നൽകി എസ്എഫ്ഐ

'നമ്മളാണ് ഇൻസ്റ്റഗ്രാമിലെ ഫേമസ് കപ്പിൾ' എന്ന് മോദിയോട് മെലോണി; വീണ്ടും ട്രെന്റായി 'മെലോഡി'

'എല്ലാ വശങ്ങളും പരിശോധിച്ച ശേഷം തുടര്‍ നടപടി, പിഎം ശ്രീയില്‍ ഒപ്പിട്ട് ഈ പ്രതിസന്ധി ഉണ്ടാക്കിയത് കഴിഞ്ഞ ഗവണ്‍മെന്റ്'; എന്‍ ഷംസുദ്ദീന്‍

ഇൻഡിഗോ വിമാനത്തിലെ പ്രതിഷേധം: ഇ.പി. ജയരാജനെതിരെ എസ്‌ഐടി അന്വേഷണം