ഒരു സാംസ്‌കാരിക നായ്ക്കളും കുരക്കുന്നില്ല...അവര്‍ കുടുംബശ്രി സ്ത്രീ സഖാക്കളുടെ തിരുവാതിരയിലെ സവര്‍ണ്ണത തിരയുന്നു: ഹരീഷ് പേരടി

റിപ്പബ്ലിക് ദിന പരേഡില്‍ അവതരിപ്പിക്കാന്‍ കേരളം നല്‍കിയ പ്ലോട്ട് കേന്ദ്രസര്‍ക്കാര്‍ തള്ളി. വിനോദ സഞ്ചാര രംഗത്തെ നേട്ടങ്ങളും സ്ത്രീ ശാക്തീകരണ സന്ദേശവും ഉയര്‍ത്തിക്കാട്ടിയുള്ള പ്ലോട്ടില്‍ ആദി ശങ്കരന്റെ പ്രതിമ സ്ഥാപിക്കണമെന്ന ജൂറി നിര്‍ദേശിച്ചപ്പോള്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ ഉള്‍പ്പെടുത്താമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തു.

ഇതോടെയാണ് അവസാന റൗണ്ട് വരെ പരിഗണിച്ച കേരളത്തിന്റെ പ്ലോട്ടിന് അനുമതി നിഷേധിക്കപ്പെട്ടത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.

ഫെയ്‌സ്ബുക്ക് കുറിപ്പ്

‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ ‘മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്ന് പറഞ്ഞ്,ഇന്ന് നമ്മള്‍ കാണുന്ന എല്ലാ സാംസ്‌കാരിക പുരോഗതിക്കും തുടക്കമിട്ട യഥാര്‍ത്ഥ നവോത്ഥാന നായകന്‍ ഗുരുദേവന്റെ പ്ലോട്ട് കേരള സര്‍ക്കാര്‍ റിപ്പബ്ലിക് ദിനാഘോഷത്തിന് സമര്‍പ്പിച്ചപ്പോള്‍ സംഘപരിവാരത്തിന് ചേരാത്ത രാഷ്ട്രിയം വര്‍ഷങ്ങള്‍ക്കുമുന്‍പ് പറഞ്ഞ ആ മനുഷ്യന്റെ പ്രതിമക്കുപോലും വിലക്ക് വന്നിരിക്കുന്നു…നേരത്തോട് നേരമായിട്ടും ഒരു സാംസ്‌കാരിക നായിക്കളും കുരക്കുന്നില്ല…

അവര്‍ പാവപ്പെട്ട കുടുംബശ്രി സ്ത്രീ സഖാക്കളുടെ തിരുവാതിരയിലെ സവര്‍ണ്ണത തിരഞ്ഞുകൊണ്ടിരിക്കുകയാണ്…പിന്നെ ഒരു പുസ്തകവും വായിക്കാത്ത കലാഭവനിലെ വളിച്ച കോമഡി വിളമ്പുന്ന കപട വിദൂഷകവേഷങ്ങളോട് എന്ത് പറയാനാണ്?..ഈ വിലക്ക് തമിഴ് നാട്ടില്‍ പെരിയാറിന്റെ പ്ലോട്ടിന് നേരെയാണെങ്കില്‍ തമിഴന്റെ സാംസ്‌കാരിക ശക്തിയും ബോധവും എന്തൊണെന്ന് രാജ്യം അറിയുമായിരുന്നു…പ്രതിഷേധം..പ്രതിഷേധം..????????ഗുരുദേവാ ഞങ്ങളോട് ക്ഷമിക്കുക ഞങ്ങള്‍ക്ക് കുറച്ച് ചാച്ചരത കൂടിപോയി

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...