'ഞങ്ങള്‍ സിനിമാക്കാര്‍ വലിയ തിരക്കിലാണ്, സിക്‌സ് പാക്ക് ഉണ്ടാക്കണം, തടി കുറയ്ക്കണം'; പരിഹാസവുമായി ഹരീഷ് പേരടി

രാജ്യത്ത് നടക്കുന്ന പ്രശ്‌നങ്ങളോട് പ്രതികരിക്കാതെ അവ കണ്ടില്ലെന്ന് നടിച്ച് പോവുന്ന താരങ്ങളെ പരിഹസിച്ച് നടന്‍ ഹരീഷ് പേരടി. തങ്ങള്‍ സിനിമാക്കാര്‍ സിക്‌സ് പാക്ക് ഉണ്ടാക്കുന്നതിന്റെയും വണ്ണം കുറയ്ക്കുകയും കൂട്ടുകയും ചെയ്യുന്നതിന്റെ തിരക്കിലാണെന്നും അതിനാലാണ് ഇങ്ങനെ സംഭവിക്കുന്നെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പരിഹാസ രൂപേണ ഹരീഷ് പേരടി പറഞ്ഞു.

ഹരീഷിന്റെ വാക്കുകള്‍…

“ഞങ്ങള്‍ സിനിമാക്കാര് വലിയ തിരക്കിലാണ്. നിങ്ങള്‍ വിചാരിക്കുംപോലത്തെ ആള്‍ക്കാരല്ല ഞങ്ങള്‍. ഞങ്ങള്‍ക്ക് വലിയ തിരക്കാണ്. നാട്ടില്‍ നടക്കുന്ന പ്രശ്നങ്ങള്‍ക്കൊന്നും അപ്പാപ്പം പ്രതികരിക്കാന്‍ ഞങ്ങള്‍ക്ക് പറ്റൂല. കാരണം എന്താച്ചാല് ഞങ്ങള്‍ക്ക് കഥാപാത്രങ്ങള്‍ക്ക് വേണ്ടിയിട്ട് തടി കൂട്ടണം, തടി കുറയ്ക്കണം, സിക്സ് പാക്ക് ഉണ്ടാക്കണം, എയിറ്റ് പാക്സ് ഉണ്ടാക്കണം. പിന്നെ ഈ ഉണ്ടാക്കിയ പാക്കുകളെല്ലാം ഇല്ലാണ്ടാക്കണം. ഒരുപാട് തിരക്കുള്ള ജീവിതമല്ലേ അതുകൊണ്ടാണ്.”

“ഈ പ്രശ്നങ്ങളൊക്കെ കെട്ടിറങ്ങി കഴിഞ്ഞാല്‍ ഞങ്ങള്‍ അതിനെ പറ്റി സിനിമയൊക്കെ ഉണ്ടാക്കും. അപ്പോള്‍ നിങ്ങളെല്ലാംവരും ഞങ്ങടെ കൂടെ നിക്കണം. കാരണം അത് നിങ്ങടെ ഉത്തരവാദിത്തമാണല്ലോ”- ഹരീഷ് പറഞ്ഞു. തുടര്‍ന്ന് വയലാറിന്റെ മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു എന്ന ഗാനവും ആലപിച്ചാണ് ഹരീഷ് പേരടി വീഡിയോ അവസാനിപ്പിച്ചത്.”

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ