വാലിബനായി ലാലേട്ടനെ ആദ്യം കണ്ടപ്പോള്‍ വാ പൊളിച്ച് നിന്നു പോയി.. സ്‌ക്രിപ്റ്റ് മുഴുവന്‍ വായിച്ചില്ലേ എന്നായി അദ്ദേഹം..: ഹരീഷ് പേരടി

അടുത്ത കാലത്തായി സിനിമകള്‍ തിരഞ്ഞെടുപ്പിന്റെ പേരില്‍ ഒരുപാട് വിമര്‍ശിക്കപ്പെട്ട താരമാണ് മോഹന്‍ലാല്‍. താരത്തിന്റെ മോണ്‍സ്റ്റര്‍, ആറാട്ട് എന്നീ സിനിമകള്‍ എല്ലാം തിയേറ്ററില്‍ അടപടലം പൊട്ടിയിരുന്നു. അതുകൊണ്ട് താരത്തിന്റെ ഒരു സൂപ്പര്‍ ഹിറ്റ് സിനിമയ്ക്കായാണ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത്.

അടുത്ത വര്‍ഷം അത് സംഭവിക്കും എന്ന പ്രതീക്ഷയിലുമാണ് മലയാളികള്‍. ലിജോ ജോസ് പെല്ലിശേരി-മോഹന്‍ലാല്‍ കോമ്പോ നല്‍കുന്ന ഹൈപ്പ് അതാണ്. ഇപ്പോഴിതാ, വാലിബനായി മോഹന്‍ലാലിനെ ആദ്യമായി കണ്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയതിനെ കുറിച്ച് പറയുകയാണ് നടന്‍ ഹരീഷ് പേരടി. വാലിബനില്‍ പ്രധാന കഥാപാത്രമായാണ് ഹരീഷ് പേരടി എത്താന്‍ പോകുന്നത്.

ഹരീഷ് പേരടിയുടെ കുറിപ്പ്:

വാലിഭന്റെ പൂജക്ക് ലാലേട്ടന്‍ രാജസ്ഥാനില്‍ എത്തിയ ദിവസം ഞങ്ങള്‍ വിശേഷങ്ങള്‍ കൈമാറി പിരിഞ്ഞു… അതിന്റെ അടുത്ത ദിവസം രാജസ്ഥാനിലെ ഒരു കാള വണ്ടിയുടെ പിന്നില്‍ മൂപ്പര് വാലിഭനായി കാലും തൂക്കിയിട്ട് ഇരിക്കുന്നുണ്ടായിരുന്നു… സത്യത്തില്‍ തലയും താഴ്ത്തി എന്റെ കാപാത്രത്തെ മാത്രം ചിന്തിച്ച് നടന്ന ഞാന്‍ ആദ്യം മൂപ്പരെ കണ്ടില്ല… തെട്ടടുത്ത് എത്തി കുറച്ച് നേരം കഴിഞ്ഞ് തല പൊന്തിച്ചപ്പോളാണ് ഞാന്‍ മൂപ്പരെ വാലിഭനായി ആദ്യം കാണുന്നത്…

സ്‌ക്രിപ്റ്റ് മുഴുവന്‍ വായിച്ച് പഠിച്ച ഞാന്‍ വാ പൊളിച്ച് ഒരു സെക്കന്‍ഡിന്റെ ഗ്യാപ്പ് ഇല്ലാതെ പറഞ്ഞു ‘ലാലേട്ടാ ഇത് പൊളിച്ചു’ എന്ന്.. (ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കണ്ട എല്ലാ മനുഷ്യര്‍ക്കുമുണ്ടായ വികാരം).. അപ്പോള്‍ മൂപ്പര് ‘എന്നോട് I Love Uന്ന് പറ’ എന്ന് പറഞ്ഞതിനു ശേഷം ചിരിക്കുന്ന വന്ദനത്തിലെ ആ ചിരി ചിരിച്ച് എന്നോട് ചോദിച്ചു ‘ഹരീഷ് സ്‌ക്രിപ്റ്റ് മുഴുവന്‍ വായിച്ചില്ലേയെന്ന്’.

വായിച്ചു എന്ന് തലകുലുക്കി ശരീരഭാഷയിലൂടെ പറഞ്ഞ ഞാന്‍ ഒറ്റക്ക് മാറി നിന്ന് എന്റെ മനസ്സിനോട് ഉറക്കെ പറഞ്ഞു എന്റെ സ്വപനങ്ങളെ കൂടുതല്‍ ഭംഗിയാക്കുന്നവരെ ഞാന്‍ കൂടെ കൂട്ടുമെന്ന്…. കാലവും ദൈവവും ഈ മനുഷ്യനെ ഏല്‍പ്പിക്കുന്ന ദൗത്യങ്ങള്‍ ഒരു നടന്‍ എന്ന നിലയില്‍ വലിയ പ്രചോദനമാണ് എന്നില്‍ ഉണ്ടാക്കിയത്.. എഴുതാത്ത എന്റെ ആത്മകഥയിലെ നിറമുള്ള ഏടുകള്‍… ലാല്‍ സലാം ലാലേട്ടാ..

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്