റബ്ബര്‍ വെട്ടുന്ന ഒരു മച്ചാനായിട്ട് തന്നെയാണ് സണ്ണി ചേട്ടനെ കണ്ടപ്പോള്‍ തോന്നിയത്, ഷൂട്ട് കഴിഞ്ഞ് പോകുന്നതും ലുങ്കി ഉടുത്ത് തന്നെ: ഗ്രേസ് ആന്റണി

സണ്ണി വെയ്‌നെ നായകനാക്കി മജു ഒരുക്കുന്ന ‘അപ്പന്‍’ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തില്‍ സണ്ണി വെയ്‌ന്റെ സഹോദരിയായി വേഷമിടുന്നത് ഗ്രേസ് ആന്റണി ആണ്. സെല്‍ഫിഷ് ആയ തനി നാട്ടിന്‍പുറത്തുകാരി എന്നാണ് തന്റെ കഥാപാത്രത്തെ കുറിച്ച് ഗ്രേസ് പറയുന്നത്.

അപ്പന്‍ എന്ന കഥാപാത്രം ചെയ്യുന്ന അലെന്‍സിയര്‍ ചേട്ടനെ ചുറ്റിപറ്റി നടക്കുന്ന കുറെ കഥാപാത്രമാണ് ചിത്രത്തില്‍. സണ്ണി ചേട്ടന്‍ അതില്‍ പക്കാ ഒരു നാട്ടിന്‍പുറത്തുകാരനാണ്. ലൊക്കേഷനില്‍ ആദ്യം കണ്ടപ്പോള്‍ തനിക്ക് മനസ്സിലായില്ല. റബ്ബര്‍ വെട്ടുന്ന ഒരു മച്ചാനായിട്ട് തന്നെയാണ് തോന്നിയത്.

ഒരു മുണ്ട് ഒക്കെ ഉടുത്ത് കൈയില്‍ റബ്ബര്‍ വെട്ടുന്ന കത്തി ഒക്കെ ആയിട്ട് ഒരു മൂലക്ക് നില്‍ക്കുവായിരുന്നു. ശരിക്കും ഒരു ട്രാന്‍സ്ഫോര്‍മേഷന്‍ നമുക്ക് മനസ്സിലാകും. ഷൂട്ട് കഴിഞ്ഞ് റൂമിലേക്ക് പോകുമ്പോഴും പുള്ളി ആ ലുങ്കിയില്‍ തന്നെയാണ് പോകുന്നത്. റിയലിസ്റ്റിക് ആകാന്‍ എല്ലാവരേയും കുറച്ചു ഡള്‍ ആക്കിയാണ് കാണിച്ചത്.

മജു ഇക്കക്ക് നല്ല നിര്‍ബന്ധമുണ്ടായിരുന്നു എല്ലാവരും റിയല്‍ ആയ തന്നെ തോന്നണമെന്ന്. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു ഷൂട്ട് ഒക്കെ. നമ്മള്‍ സിങ്ക് സൗണ്ട് ആയതു കൊണ്ട് എത്രയൊക്കെ നാട്ടുകാരോട് നിങ്ങള്‍ മിണ്ടരുത് എന്ന് പറഞ്ഞാലും അവര്‍ ഒന്ന് പണിപറ്റിച്ചാല്‍ നമ്മള്‍ ഫുള്‍ പോകും.

പക്ഷെ എന്തോ ഭാഗ്യത്തിന് ഈ സിനിമയെ അത്രയും സപ്പോര്‍ട്ട് ചെയ്യുന്ന നാട്ടുകാരായിരുന്നു അവിടെയെന്നും ഗ്രേസ് ആന്റണി ഒരു അഭിമുഖത്തില്‍ പറഞ്ഞു. ചില നാട്ടിന്‍പുറത്തുകാരി പെണ്ണുങ്ങള്‍ കെട്ടിച്ചു വിട്ടിട്ടും വീട്ടിലേക്ക് വന്ന് നില്‍ക്കുന്നതും മറ്റുമൊക്കെ കണ്ടിട്ടില്ലേ, അങ്ങനെ ഉള്ള ഒരു കഥാപാത്രമാണ് തന്റെതെന്നുമാണ് ഗ്രേസ് പറയുന്നത്.

Latest Stories

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ