നിവേദിത കടന്നുപോയത് എനിക്കൊന്നും ചിന്തിക്കാന്‍ കഴിയാത്ത സാഹചര്യത്തിലൂടെ; തുറന്നുപറഞ്ഞ് ഗോപിക

ആസിഫ് അലി കുഞ്ഞെല്‍ദോയായി എത്തിയ ചിത്രം കഴിഞ്ഞ ദിവസമാണ് തീയേറ്ററുകളിലെത്തിയത്. ഈ സിനിമ സംവിധാനം ചെയ്തത് ആര്‍.ജെ മാത്തുകുട്ടിയായിരുന്നു. മാത്തുകുട്ടിയുടെ കോളെജ് കാലത്ത് നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ കുഞ്ഞെല്‍ദോയുടെ നിവേദിതയായി എത്തിയ ഗോപിക ഉദയന്‍ കഥാപാത്രക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

സത്യം പറഞ്ഞാല്‍ എനിക്കൊന്നും ചിന്തിക്കാന്‍ പോലും കഴിയാത്ത സാഹചര്യത്തിലൂടെയാണ് നിവേദിത കടന്നു പോയത്. ഈ ഒരു അവസ്ഥ എങ്ങനെ അഭിനയിച്ചു ഫലിപ്പിക്കുമെന്നതിനെ കുറിച്ച് ഒരു ധാരണയുമില്ലായിരുന്നു. നിവേദിത കടന്നു പോയൊരു അവസ്ഥയില്‍ കുടുംബം, സമൂഹം എന്നിങ്ങനെ രണ്ടു ഘടകങ്ങളാണല്ലോ മുമ്പില്‍ വരിക. അത് മനസ്സിലാക്കിയാണ് പെരുമാറിയത്. ഒരു പുതുമുഖത്തിന് ലഭിക്കാവുന്ന ഏറ്റവും നല്ല കഥാപാത്രം തന്നെയായിരുന്നു നിവേദിത. സിനിമയുടെ രണ്ടാം പകുതി ഫുള്‍ കുഞ്ഞെല്‍ദോ, നിവേദിതയാണ്. ഞാന്‍ ഒന്നു പാളിയാല്‍ എല്ലാം തീരും. ആ ബോധ്യമുണ്ടായിരുന്നു. എത്ര ടേക്ക് പോയാലും സാരമില്ലെന്നാണ് ആസിഫിക്ക പറഞ്ഞത്. മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ ഗോപിക പറഞ്ഞു.

ഡിസംബര്‍ 24നാണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്തത്. ഗോപികാ ഉദയനാണ് ചിത്രത്തിലെ നായിക. സിദ്ദീഖ്, രൂപേഷ് പീതാംബരന്‍, രേഖ, അര്‍ജുന്‍ ഗോപാല്‍ എന്നിവരാണ് സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

വിനീത് ശ്രീനിവാസനാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍. ഷാന്‍ റഹ്‌മാന്റേതാണ് സംഗീതം. സുവിന്‍. കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് കുഞ്ഞെല്‍ദോ നിര്‍മിച്ചിരിക്കുന്നത്. ക്യാമറ സ്വരൂപ് ഫിലിപ്പ്, എഡിറ്റര്‍ രഞ്ജന്‍ എബ്രഹാം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ