ഗായിക അമൃത സുരേഷുമായി താന്‍ പ്രണയത്തിലാണെന്ന വെളിപ്പെടുത്തലിന് പിന്നാലെ സംഗീതസംവിധായകന്‍ ഗോപീസുന്ദറിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നത്. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന വിമര്‍ശനങ്ങളെക്കുറിച്ച് ഇന്ത്യാഗ്ലിറ്റ്‌സുമായുള്ള അഭിമുഖത്തില്‍ മനസ്സുതുറന്നിരിക്കുകയാണ് ഗോപി സുന്ദര്‍.
‘വിമര്‍ശനം, അതിനെ നമ്മള്‍ കണ്ടാലും കണ്ടില്ലെങ്കിലും അത് നടക്കും. നമുക്ക് അതില്‍ ഒന്നും ചെയ്യാന്‍ പറ്റില്ലല്ലോ. നമ്മുടെ മുന്നില്‍ വന്ന് നിന്ന് ഒരാള്‍ ചോദ്യം ചെയ്യുന്നത് വരെ അതിനോട് ഒന്നും നമ്മുക്ക് റിയാക്റ്റ് ചെയ്യേണ്ട കാര്യമില്ല,’
‘പിന്നെ ചിലപ്പോഴൊക്കെ ഞാന്‍ എന്തെങ്കിലും മെസ്സേജ് ഒക്കെ ആയിട്ട് റിപ്ലെ കൊടുക്കാറുണ്ട്. അതൊക്കെ തമാശയുടെ ഭഗത്ത് നിന്നാണ്. കോമഡി ആയിട്ടേ കണ്ടിട്ടുള്ളു. വിമര്‍ശനം അത്യന്താപേക്ഷികമായ കാര്യമാണ്. വിമര്‍ശനം ആവശ്യമാണ്. വളര്‍ച്ചയ്ക്ക് അത് അത്യാവശ്യമാണ്. ഹെല്‍ത്തിയായിട്ടുള്ള വിമര്‍ശനങ്ങളാണ് വേണ്ടത്,’
‘അസഭ്യമായി പറയുന്ന വിമര്‍ശനങ്ങളോട് എനിക്ക് താത്പര്യമില്ല. അതൊക്കെ പരമാവധി നമ്മുടെ മനസിലേക്ക് എടുക്കാതിരിക്കുക എന്നതൊക്കെയാണ് ചെയ്യാനുള്ളത്. ഓരോരുത്തരുടെ വീട്ടില്‍ പോയി കോളിംഗ് ബെല്‍ അടിച്ച് എന്നെ വിമര്ശിക്കരുതേ എന്നൊന്നും പറയാന്‍ പറ്റില്ലല്ലോ,’ ഗോപി സുന്ദര്‍ കൂട്ടിച്ചേര്‍ത്തു.