'അവനെ പറയുമ്പോൾ നല്ല ഇടി കൊടുക്കാൻ തോന്നും', മാധവ് സുരേഷിനെതിരെയുളള ട്രോളുകളിൽ പ്രതികരിച്ച് ​ഗോകുൽ സുരേഷ്

ആദ്യ ചിത്രത്തിലെ ഡയലോ​ഗിന്റെ പേരിൽ അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുളള ട്രോളുകളും പരിഹാസങ്ങളും ഏറ്റുവാങ്ങേണ്ടി വന്ന ആളാണ് മാധവ് സുരേഷ്. അഭിനയിക്കാൻ അറിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മാധവിനെതിരെ പരിഹാസങ്ങൾ വന്നത്. ഇതിന് പിന്നാലെ തനിക്ക് അഭിനയം പറ്റില്ലെന്ന് തോന്നുമ്പോൾ പണി നിർത്തി പൊയ്ക്കോളാമെന്നും അതുവരെ താൻ ഇവിടെ കാണുമെന്നും മാധവ് മറുപടി നൽകി. അനിയനെതിരെ വരുന്ന ഇത്തരം പരിഹാസങ്ങളിൽ ​ഗോകുൽ സുരേഷും ഒടുവിൽ പ്രതികരിച്ചിരിക്കുകയാണ്. തന്റെ എറ്റവും പുതിയ ചിത്രവുമായി ബന്ധപ്പെട്ട് കൈരളിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ​ഗോകുൽ സംസാരിച്ചത്. മാധവ് പറഞ്ഞ ഡയ​ലോ​ഗ് അക്ഷരം മാറ്റിയൊക്കെയാണ് ഉപയോ​ഗിക്കുന്നതെന്നും അത് ചെയ്യുന്ന ജനതയുടെ നിലവാരമാണോ അതോ തന്റെ അനുജൻ ആ സിനിമ ചെയ്തതാണോ പ്രശ്നമെന്ന് തനിക്ക് അറിയില്ലെന്നും ​ഗോകുൽ പറയുന്നു.

“എന്നെ പറഞ്ഞാൽ എനിക്ക് കുഴപ്പമില്ല. പക്ഷേ വീട്ടുകാരെ പറയുമ്പോൾ പ്രശ്നമാണ്. പിന്നെ എന്റെ അനുജനൊക്കെ ചെറുതല്ലേ. അവനെ പറയുമ്പോൾ നല്ല ഇടി കൊടുക്കാൻ എനിക്ക് തോന്നും. ഇടി കൊടുക്കാൻ തുടങ്ങിയാൽ എവിടം കൊണ്ട് അവസാനിപ്പിക്കണമെന്നും അറിയില്ല, പിന്നെ നമ്മളെ വില്ലനായി ചിത്രീകരിക്കപ്പെടും. അത് കാണാൻ നാട്ടുകാരും ഉണ്ട്. അനുജന്റെ സിനിമയിലെ ഡയലോ​ഗ് ഇപ്പോൾ സ്ഥിരം എടുത്ത് കളിയാക്കുന്നുണ്ട്. എന്നാൽ ആ ഡയലോ​ഗും അല്ല അക്ഷരം മാറ്റിയിട്ടൊക്കെ ആണ് ഇടുന്നത്. അത് ചെയ്യുന്ന ജനതയുടെ നിലവാരമാണോ പ്രശ്നം അതോ എന്റെ അനുജൻ ആ സിനിമ ചെയ്തതാണോ പ്രശ്നം എന്നത് എനിക്ക് മനസിലാകുന്നില്ല”, ​ഗോകുൽ പറഞ്ഞു.

“തമാശയ്ക്ക് ഒക്കെയാണെങ്കിൽ കുഴപ്പമില്ല. പക്ഷേ അതിനെ മോശപ്പെട്ട രീതിയിൽ, അവന്റെ മനസ് വിഷമിപ്പിക്കുന്ന രീതിയിൽ ചെയ്യരുത്. പുറമെ പുള്ളി ഭയങ്കര സ്ട്രോങ് ആയിട്ടൊക്കെ നിക്കും. പക്ഷേ എന്നെക്കാളും ഏഴ് വയസ് ഇളയതാണ് അവൻ. എനിക്ക് തോന്നുന്നത് അവനും വിഷമം വരും. മനുഷ്യൻ തന്നെയല്ലേ. നോർമലി എല്ലാവരുടേയും ഉള്ളിൽ ഒരു വിഷമം ഉണ്ടാകും. എടാ എട്ട്, ഒൻപത് കൊല്ലമായി ഞാൻ ജോലി ചെയ്യാൻ തുടങ്ങിയിട്ട്. മലയാളികൾക്ക് എന്നെ എത്രത്തോളം അറിയാമെന്ന് എനിക്കറിയില്ല. നിന്നെ ഇത്രയും എളുപ്പത്തിൽ അവർ തിരിച്ചറിഞ്ഞു. അതിനെ അങ്ങനെ കണ്ടാൽ മതിയെന്ന് ഞാൻ പറയും”, ​ഗോകുൽ തുറന്നുപറഞ്ഞു.

Latest Stories

'ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, പ്രിയദർശിനി എന്ന പേരിൽ പദ്ധതി'; മുഖ്യമന്ത്രി

ബിജെപി അട്ടിമറിയുടെ മധ്യപ്രദേശ് മുഖം, ക്രോസ് വോട്ടിംഗ് നടക്കില്ലെന്ന് കണ്ടപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിച്ചു; മീനാക്ഷി നടരാജന്റെ പത്രിക തള്ളിയത് സ്വകാര്യ അന്യായത്തിലെ 'എതിര്‍കക്ഷി' എന്നതിന്റെ പേരില്‍

'തമിഴ്നാടിന് സിങ്കപ്പെണ്ണ്'; വാഗ്ദാനം ചെയ്‌ത 'സിങ്കപ്പെൺ ടാസ്‌ക് ഫോഴ്‌സിൻ്റെ' ഉദ്ഘാടനം നിർവഹിച്ച് വിജയ്, കുറ്റവാളികൾക്കെതിരെ കർശന നടപടി

തമിഴക രാഷ്ട്രീയത്തിൽ വീണ്ടും ട്വിസ്റ്റ്; രജനീകാന്തിന്റെ മരുമകൻ വിശാഖൻ കെ അണ്ണാമലൈയുടെ പാർട്ടിയിൽ ചേരും

'മുഖത്ത് വെടിയുണ്ട തുളച്ചുകയറിയിട്ടും പിന്മാറിയില്ല, കൊടുംഭീകരനെ വധിച്ചു... ശത്രുക്കൾക്ക് മുന്നിൽ പതറാത്ത ധീരത'; ആരാണ് രാഷ്ട്രപതി കീർത്തിചക്ര സമ്മാനിച്ച ലാൻസ് നായിക് മീനാച്ചി സുന്ദരം

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവിൽ വന്നു; 52 ദിവസം മത്സ്യ ബന്ധനം പാടില്ല, ജൂലൈ 31 വരെ നീളും

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എന്തുകൊണ്ട് ലാത്തിച്ചാര്‍ജ് നടത്തിയില്ല?, പൊലീസുകാരെ ശാസിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍

'രക്ഷാപ്രവർത്തനം'; സുരക്ഷാ ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യത്തിനെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്, അപ്പീൽ നൽകും

സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു

സൂര്യകുമാർ യാദവിനെ പുറത്താക്കിയതിന് പിന്നിൽ ഗൗതം ഗംഭീർ; റിപ്പോർട്ടുകൾ പുറത്ത്