പിന്നില്‍ വമ്പന്‍ സ്രാവുകള്‍; ഇലന്തൂര്‍ നരബലി, പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്

ഇലന്തൂര്‍ ഇരട്ടനരബലി വിഷയത്തില്‍ പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്. അന്ധവിശ്വാസമൊന്നുമല്ല ഇതിന് പിന്നില്‍ അവയവ കച്ചവടം തന്നെയാകാനാണ് സാധ്യതയെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പ്

ഇലന്തൂരില്‍ നടന്നത് ഒരു നരബലിയും അന്ധവിശ്വാസവുമല്ല അവയവ ക്കച്ചവടം ആകുവാനാണ് സാധ്യത. റോസ്ലിന്റെ മൃതദേഹത്തില്‍ വൃക്കയും കരളുമില്ല എന്ന വാര്‍ത്ത അവയവ മാഫിയ കൂടി ഇതിന് പിന്നില്‍ ഉണ്ടെന്ന് തോന്നിപ്പോകുന്നു. Medical professionals ഇല്ലാതെ ഒരിക്കലും organs മാറ്റാന്‍ സാധിക്കില്ല..

Scientifically ആണ് മൃതദേഹം വെട്ടിമുറിച്ചത് എന്നാണ് ഫോറന്‍സിക് റിപ്പോര്ട്ട്, അപ്പോള്‍ ഹ്യുമന് അനാട്ടമി വ്യക്തമായി അറിയുന്ന ഒരു ഡോക്റ്റര്‍ ഇതിന്റെ പിന്നില്‍ ഉണ്ടാകാം എന്നും സംശയിക്കാലോ..അതുകൊണ്ടാണ് മാംസം ഭക്ഷിച്ചുവെന്ന് പ്രതികള്‍ തുടക്കം മുതലേ പറയുന്നത്, അതൊരു നല്ല ബുദ്ധിയാണ്.

അവയവ മാഫിയയെ രക്ഷിക്കാം. മൃതദേഹത്തില്‍ വൃക്കയും മറ്റും ഞങള്‍ കഴിച്ചു എന്ന് അതാണ് പ്രതികള്‍ പറയുന്നത്. മുഹമ്മദ് ഷാഫി മുമ്പ് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന ആളെ കൂടെ ജോലി ചെയ്തിട്ടുണ്ട് എന്ന് വാര്‍ത്തയില്‍ കണ്ട്. അതും ഇതും കൂട്ടി വായിക്കാലോ?ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റിന് വേണ്ടി അവയവങ്ങള്‍ ശേഖരിക്കുന്നത് സൗകര്യങ്ങളുള്ള ഓപ്പറേഷന്‍ തീയേറ്ററില്‍ വെച്ചു മാത്രമേ സാധിക്കൂ..

എങ്കില്‍ ഇവര്‍ ബുദ്ധിപൂര്‍വം പലരെയും fake ID ഉണ്ടാക്കി കുടുക്കി വലയില്‍ വീഴ്ത്തി അവരെ കൊന്നു അവയവം എടുക്കുന്നു. അതിനു ശേഷം ഇവരുടെ വീട്ടില്‍ കൊണ്ട് പോയി മറവു ചെയ്തതാവാന്‍ സാധ്യത ഉണ്ട്. ഇത്ര പെട്ടെന്നുതന്നെ പ്രതികള്‍ക് വേണ്ടി ലക്ഷങ്ങള്‍ പ്രതിഫലം പറ്റുന്നവര്‍ വക്കീലായി എത്തുന്നു.

അതിനു പിന്നില്‍ വലിയ കോടീശ്വരന്‍മാരായ ആരെങ്കിലും ഉണ്ടോ ? സംശയം ആണ്..അവയവ കച്ചവടത്തിന്റെ ഏജന്റ് ആണോ ഷാഫി എന്നു പോലീസ് അന്വേഷിക്കണം..(വാല്‍ കഷ്ണം… ഇലന്തൂര്‍ കേസ് നരബലിക്ക് പിന്നില്‍ അവയവ മാഫിയ ഉണ്ടെങ്കില്‍ കുറേ വമ്പന്‍ സ്രാവുകള്‍ ഇതിന് പിന്നില്‍ ഉണ്ടാകും..

ഇതിന് മുമ്പും പല സ്ഥലത്ത് വെച്ച് എത്രയോ പേരെ കൊന്നിരിക്കാം. കഴിഞ്ഞ 5 വര്‍ഷത്തിന് ഇടയില്‍ 65,000 + ആളുകള്‍ കേരളത്തില്‍ missing ആണ്…)By Santhosh Pandit (മറയില്ലാത്ത വാക്കുകള്‍ , മായമില്ലാത്ത പ്രവര്‍ത്തികള്‍ , ആയിരം സാംസ്‌കാരിക നായകന്മാര്‍ക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍