സിനിമയ്ക്ക് പോയി ടിക്കറ്റ് കിട്ടിയില്ലെങ്കിൽ ലോകം അവസാനിച്ചത് പോലൊരു ഫീലാണ്: ഗായത്രി സുരേഷ്

മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് ഗായത്രി സുരേഷ്. കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ജംനാപ്യാരി എന്ന ചിത്രത്തിലൂടെയാണ് ഗായത്രി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

ഇപ്പോഴിതാ സിനിമയോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് സംസാരിക്കുകയാണ് താരം. ഇഷ്ടപ്പെട്ട സിനിമയ്ക്ക് പോയി ടിക്കറ്റ് ലഭിച്ചില്ലെങ്കിൽ തനിക്ക് അത് ഫ്രസ്ട്രേഷനാണ് എന്നാണ് ഗായത്രി പറയുന്നത്.

“സിനിമ എനിക്ക് അത്രയും ഇഷ്‌ടമായിരുന്നു, കേട്ടോ. സിനിമയായിരുന്നു എന്റെ ലക്ഷ്യം. ഞാൻ കണ്ണാടിയുടെ മുമ്പിൽ നിന്ന് അഭിനയിക്കുമായിരുന്നു. എല്ലാ സിനിമയും പോയി കാണുമായിരുന്നു. സിനിമയ്ക്ക് പോയിട്ട് ടിക്കറ്റ് കിട്ടിയിട്ടില്ലെങ്കിൽ എനിക്ക് ഭയങ്കര ഫ്രസ്ട്രേഷനാണ്. എനിക്കെന്തോ ലോകം അവസാനിച്ചത് പോലൊരു ഫീലാണ്.

അന്ന് എൻറെ ജീവിതത്തിലെ ലക്ഷ്യം സിനിമ കാണൽ ആയിരുന്നു. ഏതു ജോലി ചെയ്യുകയാണെങ്കിലും അതിലൊരു നേക്കുണ്ട്. അങ്ങനെയാണ് അതിലേക്ക് വരിക എനിക്ക് തോന്നുന്നു. എനിക്ക് അഭിനയത്തിൽ ഒരു നേക്കുണ്ടെന്ന് തോന്നുന്നു.” എന്നാണ് മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞത്.

Latest Stories

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി

ഗവിയിലെ അങ്കണവാടി ഹെൽപ്പറുടെ കൊലപാതകം: പോസ്റ്റ്‌മോർട്ടം ഇന്ന്; പ്രതിയെ കസ്റ്റഡിയിൽ വാങ്ങും