നയന്‍താരയെപ്പോലെയാകണം, കല്യാണരാമന്റെ ഫീമെയില്‍ വേര്‍ഷന്‍ എടുക്കണം; വെളിപ്പെടുത്തി ഗായത്രി സുരേഷ്

മലയാള സിനിമയില്‍ കുഞ്ചാക്കോ ബോബന്റെ നായികയായി അരങ്ങേറ്റം കുറിച്ച നടിയാണ് ഗായത്രി സുരേഷ്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ ഗായത്രി ശ്രദ്ധ നേടി. ഇപ്പോഴിതാ, ഒരു പുതിയ അഭിമുഖത്തില്‍ നടി പറഞ്ഞ കാര്യങ്ങള്‍ വൈറലാകുകയാണ്.

നയന്‍താരയെ പോലൊരു നടിയാകണമെന്നാണ് തന്റെ ആഗ്രഹമെന്നും, ആളുകള്‍ തലൈവി എന്ന് ഒക്കെ വിളിക്കുന്ന ലെവലിലുള്ള ഒരു നടിയാകണമെന്നും ഗായത്രി പറയുന്നു. അതോടൊപ്പം തന്നെ, തനിക്ക് ഒരു സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹമുണ്ടെന്നും ഗായത്രി വെളിപ്പെടുത്തി.

അതെന്തായാലും നടക്കുമെന്നും ഗായത്രി പറഞ്ഞു. കല്യാണരാമന്‍ പോലെയുള്ള ഒരു ചിത്രത്തിന്റെ ഒരു ഫീമെയില്‍ വേര്‍ഷന്‍ എടുക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും പലപ്പോഴും ഫീമെയില്‍ ഓറിയന്റഡ് സിനിമകളില്‍ ഒരു പെണ്ണിന്റെ ബുദ്ധിമുട്ടുകള്‍ മാത്രമാണ് കാണിക്കുന്നതെന്നും നടി കൂട്ടിച്ചേര്‍ത്തു.

പക്കാ ഫാമിലി കോമഡി എന്റെര്‍റ്റൈനെര്‍ ചിത്രങ്ങള്‍ ഫീമെയില്‍ ഓറിയന്റഡ് ആയി ചെയ്യാനാണ് പ്ലാനെന്നും ഗായത്രി വിശദീകരിച്ചു. ബാങ്ക് ഉദ്യോഗസ്ഥ കൂടിയായ ഗായത്രി സുരേഷ് ഏറ്റവും അവസാനം ചെയ്തത് ഗാന്ധര്‍വ എന്ന് പേരുള്ള ഒരു തെലുങ്ക് സിനിമയാണ്.

Latest Stories

കുളിക്കുന്നത് ഒരുമിച്ചായിരിക്കണം, ഇല്ലെങ്കില്‍ പിണങ്ങും; ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ഉരുള നിര്‍ബന്ധം; നവവധുവിനെ മര്‍ദ്ദിച്ച രാഹുല്‍ കലിപ്പനെന്ന് പരാതിക്കാരി

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പിന്തുണയ്ക്കും; വീണ്ടും പ്രതിപക്ഷ സഖ്യത്തോട് അടുത്ത് മമത

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു