ഇനി പ്രണവിനെ കുറിച്ച് സംസാരിക്കില്ല, അത് ഞാന്‍ എനിക്ക് കൊടുത്ത വാക്കാണ്.. പക്വത കാണിക്കണം: ഗായത്രി സുരേഷ്

പ്രണവ് മോഹന്‍ലാലിനെ വിവാഹം ചെയ്യണമെന്ന് പറഞ്ഞ് ട്രോളുകളില്‍ ഇടം നേടിയ താരമാണ് ഗായത്രി സുരേഷ്. ഗായത്രിയുടെ അഭിമുഖങ്ങള്‍ എല്ലാം ട്രോളുകള്‍ ആവാറുണ്ട്. തന്റെ വിവാഹത്തെ കുറിച്ച് ഗായത്രി പുതിയൊരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പ്രണവ് മോഹന്‍ലാലിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാതിരുന്ന ഗായത്രിയുടെ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.

എന്തുകൊണ്ട് പ്രണവിനോട് ക്രഷ് തോന്നി എന്ന് ചോദിച്ചപ്പോള്‍ അതിനെ കുറിച്ച് സംസാരിക്കാന്‍ താല്‍പര്യമില്ലെന്നാണ് ഗായത്രി പറഞ്ഞത്. നമ്മള്‍ ഇവോള്‍വ് ചെയ്ത് കൊണ്ടിരിക്കുകയാണ്. പക്വത കാണിക്കണം. ഇനി അതിനെ കുറിച്ച് സംസാരിക്കില്ലെന്ന് ഞാന്‍ എനിക്ക് കൊടുത്ത വാക്കാണ്. എന്ത് അടിസ്ഥാനത്തിലാണ് ഞാന്‍ സംസാരിക്കേണ്ടത്. ഇനി ഞാന്‍ അതിനെ കുറിച്ച് സംസാരിക്കില്ല.

ഇനി ഞാന്‍ എന്നില്‍ ബിസിയാണ്. മറ്റൊന്ന് കൊണ്ടും അത് ബ്ലോക്ക് ചെയ്യാന്‍ താല്‍പര്യപ്പെടുന്നില്ല എന്നാണ് ഗായത്രി പറയുന്നത്. വിവാഹം ആലോചിച്ചെടുക്കേണ്ട തീരുമാനമാണെന്നും ഗായത്രി പറയുന്നുണ്ട്. വിവാഹം ആലോചിച്ചെടുക്കേണ്ട തീരുമാനമാണ്. പക്ഷെ ഇപ്പോള്‍ എനിക്ക് ഒരുപാട് ആലോചിക്കേണ്ടതില്ല. വര്‍ക്കൗട്ട് ആകുമോ ഇല്ലയോ എന്ന് പെട്ടെന്ന് തന്നെ എനിക്ക് മനസിലാകും.

വിവാഹത്തിന് വീട്ടില്‍ സമ്മര്‍ദ്ദമുണ്ടാകാറുണ്ട്. ഗായത്രി നീ എന്താണ് നിന്റെ ലൈഫ് വെച്ച് കാണിക്കുന്നത്, എനിക്ക് പേടിയാവുന്നുണ്ട് നീ പോകുന്നത് കണ്ടിട്ടെന്ന് അമ്മ പറയും. അമ്മയുടെ മെയിന്‍ ഡയലോഗ് ആണത്. ഞാന്‍ മൈന്‍ഡ് ചെയ്യില്ല. ഞാന്‍ അങ്ങോട്ട് തിരിഞ്ഞ് കിടക്കും. ഒറ്റയ്ക്കാകുമോ എന്ന് കുറച്ച് കാലം തോന്നിയിരുന്നു. കുറേക്കാലം കഴിഞ്ഞാല്‍ കൂട്ടിന് ആരാണുണ്ടാകുക എന്നൊക്കെ തോന്നാറുണ്ട്.

കല്യാണം ഒരു ചട്ടക്കൂടായാണ് തോന്നിയത്. അത് കൊണ്ടല്ല കല്യാണം കഴിക്കാത്തത്. പറ്റിയ ആള്‍ക്കായുള്ള കാത്തിരിപ്പാണ്. കുറച്ച് പൊസസീവ് ആകുന്നതൊക്കെ എനിക്കിഷ്ടമാണ്. ഇപ്പോള്‍ എനിക്ക് 32 വയസാണ്. ചിലപ്പോള്‍ 40 വയസിലായിരിക്കും ശരിയായ ആള്‍ വരുന്നത്. നല്ലൊരു കൂട്ടാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നാണ് ഗായത്രി സുരേഷ് പറയുന്നത്.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി

'കാനഡയെ ഒരു കൊല്ലത്തിനുള്ളിൽ ചൈന വിഴുങ്ങും'; ഗോൾഡൻ ഡോം പദ്ധതിയോട് മുഖംതിരിച്ചതിൽ മുന്നറിയിപ്പുമായി ട്രംപ്

മൂന്നാം ബലാത്സംഗക്കേസ്; രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വിധി 28ന്

ഇന്‍സോംനിയ പരിപാടി മുന്‍നിര്‍ത്തി 35 ലക്ഷം തട്ടി; മെന്റലിസ്റ്റ് ആദിക്കെതിരെ കൊച്ചി സ്വദേശിയുടെ പരാതിയില്‍ കേസ്; പ്രതിപ്പട്ടികയില്‍ സംവിധായകന്‍ ജിസ് ജോയിയും

'മഹാപഞ്ചായത്തിൽ അപമാനിതനായെന്ന് വികാരം, നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നടക്കം വിട്ടുനിൽക്കും'; ശശി തരൂർ കടുത്ത അതൃപ്‌തിയിൽ

സിപിഎം ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെതിരെ നടപടിയെടുക്കുമെന്ന് എം വി ജയരാജന്‍; 'കണക്ക് അവതരണത്തില്‍ ചില വീഴ്ചയുണ്ടായിട്ടുണ്ട്, ധനാപഹരണം നടന്നിട്ടില്ല, തെറ്റ് തിരുത്താന്‍ പാര്‍ട്ടിയെ തകര്‍ക്കുകയല്ല വേണ്ടത്'