ബാങ്കില്‍ എല്ലാവരോടും പറഞ്ഞത് ഞാന്‍ അയാളെ പ്രണയിച്ച്, സിനിമയില്‍ എത്തിയപ്പോള്‍ ചതിച്ചു എന്നാണ്: അനുഭവം പങ്കുവെച്ച് ഗായത്രി സുരേഷ്

പ്രണവ് മോഹന്‍ലാലിനെ ഇഷ്ടമാണ് വിവാഹം ചെയ്യാന്‍ ആഗ്രഹിയ്ക്കുന്നു എന്ന് പറഞ്ഞതിന്റെ പേരില്‍ നടി ഗായത്രി സുരേഷ് ട്രോളുകള്‍ക്കിരയായിരുന്നു. പിന്നീട് നടി അഭിമുഖങ്ങളില്‍ പറയുന്ന ഓരോ കാര്യങ്ങളും ട്രോളര്‍മാര്‍ വൈറലാക്കി. ഇപ്പോഴിതാ തനിയ്ക്ക് വന്ന ചില പ്രപ്പോസലുകളെ കുറിച്ചും ട്രോളുകളെ കുറിച്ചും പ്രതികരിച്ചിരിക്കുകയാണ് നടി. ഫ്ളവേഴ്സ് ഒരു കോടി ഷോയില്‍ വെച്ചായിരുന്നു ഗായത്രിയുടെ തുറന്നുപറച്ചില്‍.

ബാങ്കില്‍ ജോലി ചെയ്യുന്ന കാലത്ത് എന്റെ പിറകെ ഒരാള്‍ നടക്കുമായിരുന്നു. പോവുന്ന ഇടത്ത് എല്ലാം പിന്നാലെ വരും. ഞാന്‍ താമസിയ്ക്കുന്ന ഫ്‌ളാറ്റിന്റെ താഴെ തന്നെ മുറിയെടുത്ത് താമസം തുടങ്ങി. അടിക്കടി വന്ന് ഡോറില്‍ മുട്ടും.

ബാങ്കില്‍ എല്ലാവരോടും പറഞ്ഞത് ഞാന്‍ അയാളെ പ്രണയിച്ച്, സിനിമയില്‍ എത്തിയപ്പോള്‍ ചതിച്ചു എന്നാണ്. അത് എനിക്ക് ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു. പിന്നീട് ഞാന്‍ അഭിമുഖങ്ങളില്‍ ഈ സംഭവം പറയാന്‍ തുടങ്ങിയതോടെ അയാള്‍ പിന്നാലെ നടക്കുന്നത് നിര്‍ത്തി. ഗായത്രി സുരേഷ് പറയുന്നു.

ശ്രീകണഠന്‍ നായരുടെ ചോദ്യത്തോട് പ്രതികരിക്കവെ സിനിമയില്‍ നിന്ന് ഒരു പ്രമുഖ നടന്‍ തന്നെ പ്രപ്പോസ് ചെയ്ത കാര്യം ഗായത്രി വെളിപ്പെടുത്തി. സിനിമ നടന്‍ ആയത് കൊണ്ട് അല്ല അദ്ദേഹത്തോട് നോ പറഞ്ഞത്. എനിക്ക് ഐ വൈബ് കിട്ടിയില്ല എന്നത് കൊണ്ടാണ്. സിനമയില്‍ നിന്ന് വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചില്ലായിരുന്നുവെങ്കില്‍ പ്രണവിനെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ട് എന്ന് ഞാന്‍ പറയില്ലായിരുന്നു. . നടി കൂ്ട്ടിച്ചേര്‍ത്തു

Latest Stories

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്, കോഴിക്കോട് ഓറഞ്ച് അലർട്ട് തുടരുന്നു

'യുഡിഎഫ്‌ സര്‍ക്കാർ ബിജെപിയുടെ പാതയിൽ, ഇ പി ജയരാജനെതിരെ കേസ് എടുക്കാനുള്ള നീക്കം രാഷ്‌ട്രീയ പ്രേരിതം'; വിമർശിച്ച് എം വി ഗോവിന്ദൻ

എംഎസ്‌സി എൽസ അപകടം; കപ്പലിലെ അപകടകരമായ വസ്തുക്കൾ നീക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണമെന്ന് കെഎസ്ഇബി

'പിഎം ശ്രീ പദ്ധതി കഴിഞ്ഞ ഗവണ്‍മെന്റ് ആരോരുമറിയാതെ ഒപ്പിട്ടതാണ്, ആദ്യം ഉപസമിതി വിഷയം പഠിക്കട്ടെ'; രമേശ് ചെന്നിത്തല

'വീട്ടിൽ പോവണ്ടേ ചേട്ടാ... കണ്ടക്ടറോട് കൈകൂപ്പി വിദ്യാർത്ഥി, നടക്കില്ലെന്ന് പ്രൈവറ്റ് ബസ് കണ്ടക്ടർ'; സംഭവം വടക്കാഞ്ചേരിയില്‍, പരാതി നൽകി എസ്എഫ്ഐ

'നമ്മളാണ് ഇൻസ്റ്റഗ്രാമിലെ ഫേമസ് കപ്പിൾ' എന്ന് മോദിയോട് മെലോണി; വീണ്ടും ട്രെന്റായി 'മെലോഡി'

'എല്ലാ വശങ്ങളും പരിശോധിച്ച ശേഷം തുടര്‍ നടപടി, പിഎം ശ്രീയില്‍ ഒപ്പിട്ട് ഈ പ്രതിസന്ധി ഉണ്ടാക്കിയത് കഴിഞ്ഞ ഗവണ്‍മെന്റ്'; എന്‍ ഷംസുദ്ദീന്‍

ഇൻഡിഗോ വിമാനത്തിലെ പ്രതിഷേധം: ഇ.പി. ജയരാജനെതിരെ എസ്‌ഐടി അന്വേഷണം

'പ്രിയദർശിനി ബസിൽ ടിക്കറ്റിന് പണം തരാൻ യാത്രക്കാരി തയാറായാലും വാങ്ങില്ല, അത് പലവിധ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും'; മന്ത്രി സിപി ജോൺ