ഇന്‍ഡസ്ട്രിയിലുള്ള ആരും എന്നെ സഹായിച്ചില്ല, ധ്രുവനച്ചത്തിരം റിലീസ് വൈകുന്നത് എന്താണെന്ന് പോലും ചോദിച്ചില്ല: ഗൗതം മേനോന്‍

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷൂട്ടിങ് പൂര്‍ത്തിയാക്കി, എന്നാല്‍ ഇപ്പോഴും റിലീസിന് ഒരുങ്ങാതെ പെട്ടിയില്‍ തന്നെ തുടരുകയാണ് ഗൗതം വാസുദേവ് മേനോന്‍-വിക്രം ചിത്രം ‘ധ്രുവനച്ചത്തിരം’. സിനിമയുടെ റിലീസ് നീണ്ടുപോകുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ എന്നും സോഷ്യല്‍ മീഡിയയില്‍ നടക്കാറുമുണ്ട്. ഗൗതം മേനോന്‍ സിനിമയുടെ റിലീസ് നീളുന്നതിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള ആരും റിലീസ് വൈകുന്നതിന് പിന്നിലെ കാരണം എന്താണെന്ന് ചോദിച്ചില്ലെന്നും സഹായം വാഗ്ദാനം ചെയ്തില്ലെന്നുമാണ് ഗൗതം മേനോന്‍ പറയുന്നത്. ഒരു സിനിമ നന്നായി പോയാല്‍ അവര്‍ ആശ്ചര്യപ്പെടും, അല്ലാതെ വിജയത്തില്‍ സന്തോഷിക്കില്ലെന്നും ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ പറഞ്ഞു.

”ധ്രുവനച്ചത്തിരം റിലീസ് ചെയ്യാന്‍ ഞാന്‍ ശ്രമിച്ചപ്പോള്‍ ആരും വിളിച്ചില്ല. പ്രശ്നങ്ങള്‍ പറഞ്ഞപ്പോള്‍ ആരും എന്നെ സഹായിച്ചില്ല. പ്രൊഡ്യൂസര്‍ താനു സാറും ലിങ്കുസാമിയും ചോദിച്ചു എന്തെങ്കിലും സഹായം വേണോ എന്ന്. അല്ലാതെ ആരും ചോദിച്ചില്ല, സാധാരണ ഒരു സിനിമയ്ക്ക് ഉണ്ടാകുന്ന തടസങ്ങള്‍ മാത്രമേ ഈ സിനിമയ്ക്കുമുള്ളൂ.”

”അല്ലാതെ വലിയ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. ഒരു സിനിമ നന്നായി പോയാല്‍ അവര്‍ ആശ്ചര്യപ്പെടും, അല്ലാതെ വിജയത്തില്‍ സന്തോഷിക്കില്ല. പ്രേക്ഷകര്‍ക്കിടയിലെ ഹൈപ്പ് കൊണ്ടാണ് ധ്രുവനച്ചത്തിരം നിലനില്‍ക്കുന്നത്” എന്നാണ് ഗൗതം മേനോന്‍ പറയുന്നത്. അതേസമയം, 2016ലാണ് ധ്രുവ നച്ചത്തിരത്തിന്റെ ചിത്രീകരണം ആരംഭിച്ചത്.

എന്നാല്‍ പല കാരണങ്ങളാല്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വന്നു. ഇടയ്ക്ക് ചിത്രത്തെ കുറിച്ച് യാതൊരു അപ്‌ഡേഷനുകളും ഉണ്ടായിരുന്നില്ല. 2023ല്‍ റിലീസ് ചെയ്യാനിരുന്നെങ്കിലും മാറ്റി വയ്ക്കുകയായിരുന്നു. ചിത്രത്തില്‍ വിക്രത്തിന്റെ വില്ലനായി വിനായകന്‍ ആണ് വേഷമിടുന്നത്. റിതു വര്‍മ്മ, പാര്‍ത്ഥിപന്‍, ശരത് കുമാര്‍, സിമ്രാന്‍, രാധിക ശരത്കുമാര്‍ തുടങ്ങിയ താരങ്ങളും വേഷമിടുന്നുണ്ട്.

Latest Stories

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്

'കെ ബി പ്രദീപിന്റെ നിയമനം കള്ളന് ചൂട്ട് പിടിക്കും പോലെ, ചെയ്യാന്‍ പാടില്ലാത്ത കാര്യം'; വിമർശിച്ച് പിണറായി വിജയന്‍