20 പേരെയൊക്കെ വിജയ് വെട്ടി വീഴ്ത്തും, അവിടെ പൊലീസ് ഒന്നുമില്ലേ? കണ്ടോണ്ട് ഇരിക്കുന്നവര്‍ മണ്ടന്മാരാണോ: ഗണേഷ് കുമാര്‍

വിജയ് സിനിമകളിലെ വയലന്‍സിനെ വിമര്‍ശിച്ച് നടനും മന്ത്രിയുമായ ഗണേഷ് കുമാര്‍. വിജയ്‌യുടെ സിനിമകള്‍ കണ്ടാല്‍ അവിടെ പൊലീസ് ഇല്ലേ എന്ന് തോന്നിപ്പോകും. 20 പേരെയൊക്കെ വെട്ടി വീഴ്ത്തിയ ശേഷം അടുത്ത പാട്ട് സീനില്‍ അഭിനയിക്കുന്നത് കാണാം. ഇതെന്ത് സിനിമയാണ്? കാണുന്നവര്‍ മണ്ടന്മാര്‍ ആയതുകൊണ്ടാണോ ഇങ്ങനെ എന്നാണ് ഗണേഷ് കുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ പ്രതികരണത്തില്‍ ചോദിക്കുന്നത്.

”വിജയ്‌യുടൊക്കെ സിനിമ കാണുമ്പോള്‍ ഞാന്‍ ആലോചിക്കും, അദ്ദേഹം രാഷ്ട്രീയത്തിലൊക്കെ വന്ന ആളല്ലേ, അയാളുടെ സിനിമയില്‍ 18-20 പേരൊക്കെയാണ് വെട്ട് കൊണ്ട് വീഴുന്നത്. പൊലീസ് ഈ നാട്ടില്‍ ഇല്ലയോ എന്ന് നമുക്ക് തോന്നും. പിന്നെ അടുത്ത സീനില്‍ വീണ്ടും 20 പേരെ കൂടി വെട്ടി വീഴ്ത്തുകയാണ്. ഇവരെല്ലാം കഴുത്തൊക്കെ അറ്റാണ് വീഴുന്നത്.”

”അപ്പോള്‍ ആരെങ്കിലും മരിച്ചാല്‍ കേസ് ഒന്നുമില്ലേ? ഈ സിനിമകളില്‍ ഒക്കെ ആളുകളെ ഇങ്ങനെ അടിച്ചു കൊല്ലുന്നുണ്ട്, ചോര തെറിക്കുന്നുണ്ട്, തല അടിച്ചു പൊട്ടിക്കുന്നുണ്ട്, വെട്ടി കൊല്ലുന്നു പക്ഷെ കേസ് ഇല്ല. പൊലീസ് ഇല്ല ആ നാട്ടില്‍. ഇതെന്ത് സിനിമയാണ്? നായകന് എന്തും ചെയ്യാം. നായകന്‍ വരുന്നു, 10-20 പേരെ വെട്ടി വീഴ്ത്തുന്നു, അങ്ങ് പോകുന്നു.”

”കഴുത്ത് ഒക്കെയാണ് അറ്റു പോകുന്നത്. പക്ഷെ ഇവരുടെ പേരിലൊന്നും കേസില്ല. പിറ്റേ ദിവസം അവര്‍ കാര്‍ ഓടിച്ച് പോകുന്നു, പാട്ട് സീനില്‍ അഭിനയിക്കുന്നു, കണ്ടോണ്ട് ഇരിക്കുന്നത് മണ്ടന്മാരാണ് എന്ന് വിചാരിച്ചാണോ ഇങ്ങനെ ചെയ്യുന്നത്? ഇത് വല്ലാതെ സ്വാധീനിക്കുന്നുണ്ട്. നമ്മള്‍ മനുഷ്യന്‍ കാണിക്കുന്നത് എന്തെങ്കിലും കാണിക്ക്” എന്നാണ് ഗണേഷ് കുമാര്‍ പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ