ചോര തെറിക്കുന്നത് ഹരമായി കാണിക്കുന്ന സിനിമകള്‍ വേണ്ട, സെന്‍സര്‍ ബോര്‍ഡ് കര്‍ശന നടപടി എടുക്കണം: ഗണേഷ് കുമാര്‍

വയലന്‍സിന്റെ അതിപ്രസരമുള്ള സിനിമകള്‍ തയാന്‍ സെന്‍സര്‍ ബോര്‍ഡ് നിയന്ത്രണം കൊണ്ടുവരണമെന്ന് നടനും മന്ത്രിയുമായ ഗണേഷ് കുമാര്‍. സിനിമകളില്‍ ഇത്രയും വയലന്‍സ് പാടില്ല. പച്ചയ്ക്ക് വെട്ടികീറി മുറിക്കുന്ന സിനിമകള്‍ സമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കുന്നത്. ഇത്തരം കാര്യങ്ങളില്‍ സെന്‍സര്‍ ബോര്‍ഡ് കര്‍ശന നിലപാട് സ്വീകരിക്കണം എന്നാണ് ഗണേഷ് കുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചിരിക്കുന്നത്.

ഇത്തരം സിനിമകള്‍ വല്ലാതെ ആളുകളെ സ്വാധീനിക്കുന്നുണ്ട്, കാരണം ചോര തെറിക്കുന്ന സിനിമകളാണ്. ഇത്രയും വയലന്‍സ് നമ്മുടെ സിനിമയില്‍ ആവശ്യമില്ല. കഥയില്‍ വയലന്‍സ് ഉണ്ടാകും അതിനെ ഹൈഡ് ചെയ്ത് കാണിക്കണം. ഇങ്ങനെ പച്ചയ്ക്ക് വയലന്‍സ് കാണിക്കുകയും അടിച്ച് പൊട്ടിക്കുകയും കാണിക്കരുത്. ചോര തെറിക്കുന്നത് ഹരമായി മാറുന്ന സീനുകള്‍ എല്ലാം കട്ട് ചെയ്യുക.

അത് കഥയെ ബാധിക്കും എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. അങ്ങനെ കഥ പറയണ്ട. മലയാള സിനിമയിലും ഹിന്ദി സിനിമയിലും ഇംഗ്ലീഷ് സിനിമയിലുമൊക്കെ പണ്ടും കൊല നടത്തിയിട്ടുണ്ട്. കുത്തുന്നത് കാണിക്കും, പക്ഷെ കുത്തിക്കേറി ചോര വരുന്നതും കുടല്‍ വെളിയില്‍ വരുന്നതൊന്നും കാണിക്കാറില്ല.

അതൊക്കെ ഇപ്പോഴാണ് കാണിക്കാന്‍ തുടങ്ങിയത്, ശൂലം കുത്തിയിറക്കുന്നത് ഒക്കെ. സെന്‍സര്‍ ബോര്‍ഡ് ആണ് അക്കാര്യത്തില്‍ കര്‍ശന നടപടി എടുക്കേണ്ടത്. ആവിഷ്‌കാര സ്വാതന്ത്ര്യം ഇത്തരം ചോര കാണിക്കുന്ന സീനുകള്‍ കാണിച്ചാവരുത്. നല്ല സന്ദേശം ആണ് നല്‍കേണ്ടത്. സിനിമയില്‍ അഭിനേതാക്കള്‍ ഇട്ടിരിക്കുന്ന വസ്ത്രങ്ങള്‍ കണ്ട് വരെ നമ്മള്‍ അനുകരിക്കാറുണ്ട്.

സീരിയലുകള്‍ കാണുമ്പോള്‍ പോലും ഉണ്ട്. സിനിമയും കലയും മനുഷ്യനെ സ്വാധീനിക്കും. കേരളത്തില്‍ കമ്മ്യൂണിസ്‌റ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് വളക്കൂര്‍ ഉള്ള മണ്ണാക്കി മാറ്റിയത് തോപ്പില്‍ ഭാസിയുടെ നിങ്ങള്‍ എന്നെ കമ്മ്യൂണിസ്റ്റ് ആക്കി എന്ന നാടകമാണ്. ഞാന്‍ ചെയ്യുന്നത് തെറ്റാണെന്നും ജന്മിയാകാന്‍ പാടില്ലെന്നുമുള്ള ബോധം ആ നാടകം മനുഷ്യരില്‍ ഉണ്ടാക്കി.

അതുകൊണ്ട് തന്നെ കലാരൂപങ്ങള്‍ മനുഷ്യനെ സ്വാധീനിക്കില്ല എന്ന് പറയുന്നത് തെറ്റാണ്. സ്വാധീനിക്കും. മാര്‍ക്കോ എന്ന സിനിമ ഞാന്‍ കണ്ടിട്ടില്ല. എന്നാലും എന്നോട് ആരോ പറഞ്ഞു കണ്ടിരിക്കാന്‍ പറ്റാത്ത ക്രൂരതയാണ് എന്ന്. പാന്‍ ഇന്ത്യന്‍ ആക്കണം എന്ന് കരുതി ഇത്തരം സിനിമകളോട് ഞാന്‍ യോജിക്കുന്നില്ല എന്നാണ് ഗണേഷ് കുമാര്‍ പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ