'ആന്റണി സിനിമ കണ്ടു തുടങ്ങുമ്പോള്‍ സിനിമ നിര്‍മ്മിച്ച ആളാണ് ഞാന്‍..'; മലയാള സിനിമയില്‍ പോര്! പ്രതികരിച്ച് സുരേഷ് കുമാര്‍

നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ വിമര്‍ശനത്തിനെതിരെ പ്രതികരിച്ച് നിര്‍മ്മാതാവ് സുരേഷ് കുമാര്‍. സമരം തീരുമാനിച്ചത് ഒറ്റക്കല്ലെന്നും സംഘടനകള്‍ കൂട്ടമായി തീരുമാനിച്ചതാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു. ആന്റണി യോഗങ്ങളില്‍ വരാറില്ല. ഇതുമായി ബന്ധപ്പെട്ട മിനിട്‌സ് പരിശോധിക്കാം.

ആന്റണി സിനിമ കണ്ടു തുടങ്ങുമ്പോള്‍ സിനിമ നിര്‍മ്മിച്ച ആളാണ് താന്‍. ഞാന്‍ ഒരു മണ്ടന്‍ അല്ല. തമാശ കളിയ്ക്കാന്‍ അല്ല സംഘടന. എമ്പുരാന്റെ ബജറ്റിനെ കുറിച്ച് പറഞ്ഞത് ബന്ധപ്പെട്ടവര്‍ അറിയിച്ച കാര്യമാണ്. അത് പിന്‍വലിക്കണമെങ്കില്‍ പിന്‍വലിക്കാം. സമരവുമായി മുന്നോട്ട് തന്നെ പോവും എന്നാണ് സുരേഷ് കുമാര്‍ പറയുന്നത്.

അതേസമയം, നിര്‍മ്മാതാക്കളുടെ സംഘടനയില്‍ സുരേഷ് കുമാറിന്റെ അഭിപ്രായങ്ങളോട് ഭിന്നതയുണ്ടെന്ന് വ്യക്തമാക്കി കൊണ്ടാണ് ആന്റണിയുടെ പോസ്റ്റ്. ഒപ്പം എമ്പുരാന്റെ ബജറ്റ് 141 കോടിയാണെന്ന് സുരേഷ് കുമാര്‍ പറഞ്ഞതിനെയും ആന്റണി വിമര്‍ശിച്ചിരുന്നു. എമ്പുരാന്റെ ബജറ്റിനെ കുറിച്ച് പൊതുസമക്ഷത്തില്‍ സുരേഷ് കുമാര്‍ സംസാരിച്ചതിന്റെ ഔചിത്യം എന്താണെന്ന് മനസിലാവുന്നില്ലെന്നും ആന്റണി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.

മലയാള സിനിമാ സംഘടനയിലെ തര്‍ക്കം അതിരൂക്ഷമായി തുടരുകയാണ്. സിനിമ നിര്‍മ്മാതാക്കള്‍ കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുയാണ് എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സുരേഷ് കുമാര്‍ രംഗത്തുവന്നിരുന്നു. 100 കോടി രൂപ ഷെയര്‍ വന്ന ഒരു സിനിമ കാണിച്ചു തരുമോ എന്ന് വാര്‍ത്താ സമ്മേളനത്തില്‍ സുരേഷ് കുമാര്‍ താരങ്ങളെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്