അത്രയും പവറും പൊസിഷനും ഉണ്ടായിട്ടു പോലും ആണുങ്ങള്‍ക്ക് ആദ്യം എന്ന രീതിയിലാണ് അവര്‍ വിശ്വസിച്ചിരുന്നത്; പൊരിച്ചമീന്‍ വിവാദത്തെക്കുറിച്ച് റിമ കല്ലിങ്കല്‍

പൊരിച്ച മീന്‍ വിവാദം അച്ഛനെയും അമ്മയെയും വല്ലാതെ വേദനിപ്പിച്ചുവെന്ന് നടി റിമ കല്ലിങ്കല്‍. അനീതിയാണെന്ന് തോന്നിയാല്‍ പറയാന്‍ സാധിക്കുന്ന വീടായിരുന്നു തന്റേതെന്നും അച്ഛനും അമ്മയും ഈ സമൂഹത്തില്‍, ഇവിടുത്തെ കണ്ടീഷനിംഗിന്റെ ഉള്ളില്‍ തന്നെയാണ് വളര്‍ന്നതെന്നും അവര്‍ വ്യക്തമാക്കി.

അവര്‍ക്ക് പറ്റുന്നത് പോലൊക്കെ മാറിയിട്ടാണ് എന്നെ വളര്‍ത്തിയത്. അതുകൊണ്ടാണ് ഞാനിന്ന് ഇവിടെയിരുന്ന് സംസാരിക്കുന്നത്. എന്തെങ്കിലും ജീവിതത്തില്‍ ഞാന്‍ വ്യത്യസ്തമായി ചെയ്തിട്ടുണ്ടെങ്കില്‍ എന്റെ മാതാപിതാക്കള്‍ പിന്തുണച്ചത് കൊണ്ടു കൂടിയാണ്.

അവര്‍ക്ക് അന്ന് വലിയ വേദനയായി. അത് സ്വാഭാവികമാണ്. പക്ഷെ ഞാന്‍ അതേ ടെഡ് ടോക്കില്‍ പറയുന്നുണ്ട് ഞാന്‍ എന്റെ അമ്മയെ കുറ്റപ്പെടുത്താനല്ല വന്നത്. അന്ന് തങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ പോലും പറ്റാത്ത സ്ത്രീകള്‍ക്കു കൂടി വേണ്ടി സംസാരിക്കാന്‍ വേണ്ടിയാണ് ഞാന്‍ വന്നതെന്ന്.

ആ മീന്‍ പൊരിച്ചതില്‍ ഒരെണ്ണം എനിക്കും തന്നിട്ട് എന്റെ അമ്മയായിരിക്കും കഴിക്കാതിരിക്കുക. അതാണല്ലോ ഇവിടുത്തെ എല്ലാ വീടുകളിലും നടക്കുന്നത്. അവര്‍ക്കും കൂടി വേണ്ടിയാണ് ഞാന്‍ സംസാരിക്കുന്നതെന്ന് ഞാനതില്‍ പറയുന്നുണ്ട്. പക്ഷെ അതൊന്നും ആര്‍ക്കും കേള്‍ക്കണ്ടല്ലോ.

അച്ഛന്‍ അമ്മയുടെ ഭാഗത്തു നിന്നാണ് സംസാരിച്ചത്. അമ്മയല്ല, അച്ചമ്മയാണ് അങ്ങനെ പറഞ്ഞത് കെട്ടോ എന്നാണ് അച്ഛന്‍ പറഞ്ഞത്. അച്ചമ്മ അതിനും മുമ്പത്തെ തലമുറയാണ്. അച്ഛച്ചന്‍ നേരത്തെ മരിച്ചതാണ്. മൂന്ന് മക്കളെ അച്ചമ്മയാണ് വളര്‍ത്തിയത്. അച്ചമ്മ ഹെഡ് നേഴ്സായിരുന്നു. അത്രയും പവറും പൊസിഷനും ഉണ്ടായിട്ടു പോലും ആണുങ്ങള്‍ക്ക് ആദ്യം എന്ന് വിശ്വസിക്കാന്‍ തക്കതായ രീതിയിലാണ് അവര്‍ കണ്ടീഷന്ഡ് ആയിരുന്നത്. റിമ കൂട്ടിച്ചേര്‍ത്തു.

Latest Stories

കീം പരീക്ഷാഫലം റദ്ദാക്കിയ ഹൈക്കോടതി നടപടി; സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കേരള സിലബസ് വിദ്യാർത്ഥികൾ

കാർത്തിയുടെ നായികയായി കല്യാണി പ്രിയദർശൻ; മാർഷൽ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്

2026 നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളം ബിജെപി പിടിക്കുമെന്ന് അമിത് ഷാ; തദ്ദേശതിരഞ്ഞെടുപ്പില്‍ 25 ശതമാനത്തിലേറെ വോട്ട് നേടി വിജയക്കൊടി പാറിക്കുമെന്നും പുത്തരിക്കണ്ടം മൈതാനിയില്‍ പ്രഖ്യാപനം

IND vs ENG: ലോർഡ്‌സ് ഓണേഴ്‌സ് ബോർഡിൽ തന്റെ പേര് ചേർക്കപ്പെട്ടത് എന്തുകൊണ്ട് ആഘോഷിച്ചില്ല? കാരണം വെളിപ്പെടുത്തി ബുംറ

IND vs ENG: “ഇന്ത്യയോട് സഹതാപമില്ല, ബുംറയോടൊന്ന് ചോദിക്കാമായിരുന്നു”: പന്ത് മാറ്റത്തിലെ ഇന്ത്യയുടെ പരാജയത്തെ വിമശിച്ച് ഇംഗ്ലണ്ട് മുൻ താരം

'എഞ്ചിനിലേക്കുള്ള ഇന്ധന സ്വിച്ചുകൾ ഓഫായി, രണ്ട് എഞ്ചിനുകളും പ്രവർത്തന രഹിതമായി'; അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്

IND vs ENG: : 'ആരുടെയോ ഭാര്യ വിളിക്കുന്നു'; പത്രസമ്മേളനത്തിനിടെ ഫോൺ റിംഗ് ചെയ്തപ്പോൾ ബുംറയുടെ രസകരമായ പ്രതികരണം

IND VS ENG: 'താൻ നിൽക്കുന്നത് അവന്മാരെ സഹായിക്കാനാണോ'; കളിക്കളത്തിൽ അമ്പയറോട് കയർത്ത് ഗിൽ; സംഭവം ഇങ്ങനെ

IND VS ENG: വീണ്ടും ചരിത്ര നേട്ടം സ്വന്തമാക്കി ജസ്പ്രീത് ബുംറ; തിരുത്തിയത് ആ ഇതിഹാസത്തിന്റെ റെക്കോഡ്

ശശി തരൂരിനെതിരെ അച്ചടക്കനടപടി വേണ്ട; അവഗണിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്