സെക്സ് ഈസ് നോട്ട് എ പ്രോമിസ്' എന്ന ഡയലോഗ് പോലും സദാചാരത്തിന് എതിരെയുള്ള അടി, സില്‍ക്ക് സ്മിത ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ ആഘോഷിക്കപ്പെട്ടേനെ'; ഷിബ്ല ഫറ

നടി ഷിബ്ല ഫറ നടത്തിയ സ്വിം സ്യൂട്ട് ഫോട്ടോ ഷൂട്ട് ആഴ്ചകള്‍ക്ക് മുമ്പ് സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ബ്രിമ്മിംഗ് ഫറ എന്ന് സ്വയം അഭിസംബോധന ചെയ്ത് സ്റ്റീരിയോടൈപ്പുകളെ വെട്ടിത്തിരുത്തി കൊണ്ടായിരുന്നു ഷിബ്ലയുടെ ഫോട്ടോഷൂട്ട്. മഞ്ഞ സ്വിം സ്യൂട്ടും സ്റ്റൈലായി പിന്നിയിട്ട നീണ്ട മുടിയുമായെത്തിയ ഫറയുടെ ഫോട്ടോഷൂട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി.

അത്തരത്തില്‍ ഒരു ഫോട്ടോഷൂട്ട് ചെയ്യാനുണ്ടായ സാഹചര്യത്തെ കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് ഷിബ്ല ഫറ ഇപ്പോള്‍. ‘സ്വിം സ്യൂട്ടില്‍ ഫോട്ടോഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചത് ആരുടേയും ശ്രദ്ധ പിടിച്ച് പറ്റാനോ, ഇങ്ങനെയൊരു നടി ജീവിച്ചിരിപ്പുണ്ട് എന്ന് അറിയിക്കാനോ വേണ്ടിയല്ല. അത്തരത്തില്‍ സെക്‌സിയായ ഭാവങ്ങളോടെയല്ല ഞാന്‍ ആ ഫോട്ടോഷൂട്ടില്‍ ഇരുന്നത്. അത് കാണുന്നവര്‍ക്ക് മനസിലാകും. ഞാന്‍… ഞാനായി…. പരാമവധി സന്തോഷവതിയായി ചിരിച്ചാണ് നിന്നത്. അല്‍പ്പ വസ്ത്രം ധരിച്ച് ഫോട്ടോഷൂട്ട് ചെയ്ത് എനിക്കൊന്നും നേടാനില്ല. സദാചാരം കൂടിയ ആളുകള്‍ നമുക്ക് ചുറ്റും നിരവധി ഉള്ളത് കൊണ്ടാണ് പലരും അവനവന് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ മടിക്കുന്നത്. ഞാന്‍ ഫോട്ടോഷൂട്ട് കഴിഞ്ഞ് ചിത്രം പങ്കുവെച്ചപ്പോള്‍ ഞാന്‍ ഉദ്ദേശിച്ച കാര്യം മനസിലായി അതിനനുസരിച്ച് മെസേജ് അയച്ച് എനിക്ക് ഊര്‍ജം പകര്‍ന്ന നിരവധിപേരുണ്ട്.

‘സെക്‌സി എന്നത് ഒരിക്കലും തെറ്റായ വാക്കല്ല. അത് സൂപ്പറാണ്. കാരണം അതിനുദാഹരണാമാണ് ഭീമന്റെ വഴിയിലെ നായിക കഥാപാത്രം വില്ലനെ മലര്‍ത്തി അടിക്കുന്നതും അതുകണ്ട് നായകന് പ്രണയം തോന്നുന്നതും. മാത്രമല്ല ‘സെക്‌സ് ഈസ് നോട്ട് എ പ്രോമിസ്’ എന്ന മായാനദിയിലെ ഡയലോഗ് പോലും സദാചാരത്തിന് എതിരെയുള്ള അടിയാണ്. സില്‍ക്ക് സ്മിതയൊക്കെ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ അവര്‍ ആഘോഷിക്കപ്പെട്ടേനെ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.’

സ്വിം സ്യൂട്ട് ഫോട്ടോഷൂട്ട് ചെയ്യുന്നതിന് മുമ്പ് ഭര്‍ത്താവിനോട് ഇക്കാര്യങ്ങളെല്ലാം ഞാന്‍ സംസാരിച്ചിരുന്നു. അന്ന് വിലക്കുകയല്ല ചെയ്തത്. സൈബര്‍ ബുള്ളിയിങ് എങ്ങനെയായിരിക്കും എന്നതിന് ഉദാഹരണം പറഞ്ഞ് തന്ന് മനസിന് കരുത്താര്‍ജിക്കാന്‍ ഊര്‍ജം നല്‍കുകയാണ് അദ്ദേഹം ചെയ്തത്’ ഷിബ്ല ഫറ പറയുന്നു.

Latest Stories

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം