ത്രെഡ് കൊണ്ടുവന്ന ഫഹദ് തിരക്കഥ പൂര്‍ത്തിത്തിയായപ്പോള്‍ തന്നെക്കൊണ്ട് പറ്റില്ലെന്ന് പറഞ്ഞു, പകരം ദിലീപ് എത്തി!

ദിലീപ്-റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വോയിസ് ഓഫ് സത്യനാഥന്‍’. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗണ്‍, തെങ്കാശിപ്പട്ടണം, റിംഗ്മാസ്റ്റര്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ദിലീപും റാഫിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ഇപ്പോഴിതാ ചിത്രത്തിലേക്ക് എങ്ങനെ ദിലീപ് എത്തിച്ചേര്‍ന്നു എന്നത് വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍.എം ബാദുഷ.

‘എന്നോട് ഫഹദ് വന്ന് ഒരു സബ്ജക്ട് പറഞ്ഞു. അത് സിനിമയാക്കാമെന്ന് പറഞ്ഞു. റാഫിക്കായുമായി സംസാരിച്ചു, അദ്ദേഹം അതിന്റെ സ്‌ക്രിപ്റ്റ് തയാറാക്കി. പക്ഷേ അത് എഴുതി പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ ഫഹദ് ചെയ്താല്‍ നില്‍ക്കില്ലെന്ന് അദ്ദേഹത്തിന് തന്നെ തോന്നി.’

‘ആ സമയത്താണ് പ്രൊജക്ട് ഏതെങ്കിലുമുണ്ടോ എന്ന് റാഫിക്കായോട് ദിലീപേട്ടന്‍ തിരക്കുന്നത്. ഈ കഥ കേട്ടപ്പോള്‍ ദിലീപേട്ടന് ഭയങ്കര ഇഷ്ടമായി. എന്നെ വിളിച്ച് ഈ സിനിമ ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെയാണ് വോയ്സ് ഒഫ് സത്യനാഥന്‍ സംഭവിക്കുന്നത്.’ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ബാദുഷ പറഞ്ഞു.

ദിലീപിനെ നായകനാക്കി റാഫി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘വോയ്സ് ഒഫ് സത്യനാഥന്‍’. ജോജു ജോര്‍ജ്, അലന്‍സിയര്‍, സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ഉണ്ണിരാജ, വീണ നന്ദകുമാര്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

ബാദുഷ സിനിമാസിന്റെയും ഗ്രാന്‍ഡ് പ്രൊഡഷന്‍സിന്റെയും ബാനറില്‍ എന്‍.എം. ബാദുഷ, ഷിനോയ് മാത്യു, ദിലിപ്, പ്രിജിന്‍ കെ.പി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

Latest Stories

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ