'ആദ്യ ഷോട്ടില്‍ തന്നെ ഫഹദിന് അപകടം , രക്ഷപെട്ടത് തലനാരിഴയ്ക്ക് ; ഫാസില്‍ പറയുന്നു

ഫഫദ് ഫാസിലിനെ നായകനാക്കി സജിമോന്‍ പ്രഭാകര്‍ ഒരുക്കിയ മലയന്‍കുഞ്ഞിന് മികച്ച പ്രതികരണമാണ് തീയേറ്ററുകളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അപകടം നിറഞ്ഞ ഒട്ടേറെ സീനുകളും സിനിമയിലുണ്ട്.

സിനിമയുടെ ചിത്രീകരണത്തിനിടെ ഫഹദിന് സംഭവിച്ച അപകടം വലിയ വാര്‍ത്തയായിരുന്നു. അപകടം സംഭവിച്ചശേഷം അത് മാധ്യമങ്ങളില്‍ വരാതിരിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ ഫാസില്‍.

’40 അടി താഴ്ചയിലെ സീനുകള്‍ മൂന്ന് കോടി മുടക്കി സെറ്റിട്ടാണ് ചിത്രീകരിച്ചത്. ഷൂട്ടിങ്ങിന്റെ ആദ്യ ഷോട്ടില്‍ തന്നെ ഫഹദിന് അപകടം പറ്റി. അത്ഭുതകരമായാണ് ഫഹദ് രക്ഷപ്പെട്ടത്. വേഗത്തില്‍ താഴേക്ക് പതിക്കുന്ന സീനാണ് എടുക്കുന്നത്.’

ലിഫ്റ്റില്‍ നിന്ന് ഫഹദും അതെ വേഗത്തില്‍ താഴെക്ക് വീണു. വീഴുന്ന ഫോഴ്‌സിനെക്കാള്‍ മൂന്നിരട്ടി ഫോഴ്‌സില്‍ ലാന്‍ഡ് ചെയ്ത ലിഫ്റ്റ് മുകളിലോട്ട് അടിച്ചു. ഭയങ്കരമായ അപകടമായിരുന്നു അത്. ഒരു മാസം എടുത്തു പരുക്കില്‍ നിന്നും രക്ഷനേടാന്‍. ഫഹദിന് അപകടം സംഭവിച്ചപ്പോള്‍ ഞങ്ങള്‍ ഒത്തിരി അണ്ടര്‍പ്ലെ ചെയ്തു.’

‘മീഡിയയില്‍ ഇതൊരു വലിയ അപകടമാണെന്ന് വരാതിരിക്കാന്‍ ശ്രമിച്ചു. ഇപ്പോഴും ഫഹദിന്റെ മുഖത്ത് അപകടത്തിന്റെ ശേഷിപ്പുകളുണ്ട്. ആ അപകടം എന്നെ ഭയങ്കരമായി ബാധിച്ചു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

വീണ്ടും ഹസ്തദാന വിവാദം; പാക് ക്യാപ്റ്റന് കൈ കൊടുക്കാതെ ഹർമൻ

കഴിഞ്ഞ ഐസിസി ടൂര്‍ണമെന്റ് ഞാന്‍ എവിടെയാണോ അവസാനിപ്പിച്ചത്, അവിടെ നിന്നു തന്നെയാണ് ഈ ലോകകപ്പും തുടങ്ങിയിരിക്കുന്നത്: ദീപ്‌തി ശർമ

ശബരിമല സ്വര്‍ണക്കൊള്ള: ഒടുവില്‍ എ പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം; പലതും തുറന്നുപറയേണ്ടി വരുമെന്ന പദ്മകുമാര്‍ പറഞ്ഞതിന് പിന്നാലെ കടുത്ത നടപടിയ്ക്ക് മുതിര്‍ന്നില്ല?

'107 ദിവസം നീണ്ട സംഘർഷം, ഒടുവിൽ സമാധാനത്തിലേക്ക്'; ഇറാൻ - അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ച

'പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ല'; ബിനീഷ് കോടിയേരി

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ