അന്ന് നേരിടേണ്ടി വന്നത് കടുത്ത സൈബര്‍ അറ്റാക്ക്, മാനസികമായും വൈകാരികമായും കടുത്ത വെല്ലുവിളി നേരിട്ടു: പ്രിയ വാര്യര്‍

‘ഒരു അഡാര്‍ ലവ്’ എന്ന സിനിമയിലെ ഒരു കണ്ണിറുക്കലിലൂടെ പ്രശസ്തി നേടിയതിന് പിന്നാലെ തനിക്ക് കടുത്ത സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നുവെന്ന് നടി പ്രിയാ വാര്യര്‍. കേന്ദ്ര സര്‍ക്കാരിന്റെ സ്‌കില്‍ ഇന്ത്യ പദ്ധതിയുടെ സഹകരണത്തോടെ ട്രാപ്ഡ് സോണ്‍ എന്ന സംഘടന ആരംഭിച്ച സൈബര്‍ കുറ്റകൃത്യ ജാഗ്രത ക്യാമ്പയിന്‍ അംബാസഡറായി നടി പ്രിയാ വാര്യര്‍ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് പ്രിയ ഇക്കാര്യം അറിയിച്ചത്.

സൈബര്‍ ആക്രമണങ്ങള്‍ മാനസികമായും വൈകാരികമായും കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നും അത് നേരിട്ട വ്യക്തിയാണ് താന്‍ എന്നും അതിനാല്‍ ഈ മേഖലയില്‍ സുരക്ഷിതരായിരിക്കേണ്ടതിന്റെ പ്രാധാന്യം അറിയാമെന്നും പ്രിയ പറഞ്ഞു.

ഒടുവില്‍ ചെയ്ത ‘ലൗ ഹാക്കേഴ്സ്’ എന്ന സിനിമയില്‍ നമ്മള്‍ ദൈനംദിനം കാണുന്ന ഇന്റര്‍നെറ്റിന്റെ മറുവശമായ ‘ഡാര്‍ക്ക് വെബി’നെപ്പറ്റി കൂടുതല്‍ മനസിലാക്കാന്‍ കഴിഞ്ഞു. തട്ടിപ്പുകള്‍ മുതല്‍ മനുഷ്യക്കടത്തുവരെ ഡാര്‍ക്ക് വെബിന്റെ മറവില്‍ നടക്കുന്നുണ്ട്.

സ്‌കൂളുകളിലും കോളേജുകളിലും സെമിനാറുകളും വെബിനാറുകളും നടത്തി സൈബര്‍ സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കണമെന്നും പ്രിയ പറഞ്ഞു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം