കങ്കണ മര്‍ദ്ദിക്കുന്നത് പതിവായിരുന്നു, എന്നെ വെച്ച് ദുര്‍മന്ത്രവാദം ചെയ്തു, അര്‍ദ്ധരാത്രി ശവപ്പറമ്പില്‍ പോകാന്‍ പറഞ്ഞു: നടിക്ക് എതിരെ ആരോപണങ്ങളുമായി മുന്‍ കാമുകന്‍

ബോളിവുഡിലെ വിവാദ നായികയാണ് കങ്കണ റണാവത്ത്. വിദ്വേഷ പരാമര്‍ശങ്ങളുടെ പേരില്‍ കങ്കണയ്ക്കെതിരെ ശക്തമായ വിമര്‍ശനങ്ങളും ട്വിറ്ററില്‍ നിന്നും ബാന്‍ ചെയ്യുക വരെയുണ്ടായിട്ടുണ്ട്. നടന്‍ അധ്യായന്‍ സുമനും കങ്കണയും തമ്മിലുള്ള പ്രണയത്തകര്‍ച്ച ബോളിവുഡിലെ വലിയ വിവാദങ്ങളിലൊന്നായിരുന്നു.

2008 ല്‍ പുറത്തിറങ്ങിയ ഹാലേ ദില്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അധ്യായന്റെ അരങ്ങേറ്റം. പിന്നാലെ വന്ന റാസ് ദ മിസ്ട്രി കണ്ടിന്യൂസിലാണ് അധ്യായനും കങ്കണയും ഒരുമിച്ച് അഭിനയിക്കുന്നത്. ഈ സമയത്താണ് ഇരുവരും തമ്മില്‍ അടുപ്പത്തിലാകുന്നതും പ്രണയത്തിലാകുന്നതും.

കങ്കണ തന്നെ മാനസികവും ശാരീരികവുമായി ഉപദ്രവിച്ചുവെന്നായിരുന്നു അധ്യായന്‍ ആരോപിച്ചത്. ഒരു അഭിമുഖത്തിലായിരുന്നു നടന്റെ തുറന്നു പറച്ചില്‍. തന്റെ സ്ഥാനത്തേക്ക് മറ്റൊരാളായിരുന്നുവെങ്കില്‍ കങ്കണയെ തിരിച്ചു തല്ലുമായിരുന്നുവെന്നും തന്നെ മര്‍ദ്ദിക്കുന്നത് സ്ഥിരം സംഭവം ആയിരുന്നുവെന്നുമാണ് അധ്യായന്‍ പറഞ്ഞത്. മര്‍ദ്ദനം മാത്രമായിരുന്നില്ല നടന്‍ ആരോപിച്ചത്. കങ്കണ തന്നെ ഉപയോഗിച്ച് ദുര്‍മന്ത്രവാദം വരെ നടത്തിയെന്നും അധ്യായന്‍ ആരോപിച്ചിരുന്നു. കങ്കണ പല്ലവി എന്ന പേരിലുള്ളൊരു മന്ത്രവാദിയുടെ പക്കല്‍ തന്നെ കൊണ്ടു പോകുമായിരുന്നുവെന്നാണ് താരം പറഞ്ഞത്.

രാത്രി കങ്കണയുടെ വീട്ടില്‍ പൂജകള്‍ നടത്തുമായിരുന്നു. കറുത്ത പെയിന്റ് അടിച്ച മുറിയിലായിരിക്കും പൂജ നടത്തുക. മുറിയില്‍ ദൈവങ്ങളുടെ ശില്‍പ്പങ്ങളുണ്ടാകുമായിരുന്നു. ഹോമകുണ്ഡവും ഉണ്ടായിരുന്നുവെന്നും താരം പറയുന്നു. പൂജയ്ക്കിടെ തന്നെ കങ്കണ മുറിയില്‍ പൂട്ടിയിടുമായിരുന്നുവെന്നും മന്ത്രവാദി തന്നോട് രാത്രി ഒറ്റയ്ക്ക് ശവപ്പറമ്പില്‍ പോകാന്‍ പോലും ആവശ്യപ്പെട്ടിട്ടുണ്ടെന്നും നടന്‍ ആരോപിച്ചിരുന്നു. തന്റെ കരിയര്‍ തകര്‍ക്കാനായിരുന്നു കങ്കണയുടെ ശ്രമമെന്നും മുന്‍ കാമുകന്‍ ആരോപിച്ചിരുന്നു.

Latest Stories

'സിക്കിം തൂത്തുവാരി എസ്കെഎം, അരുണാചൽ ബിജെപിക്ക് സ്വന്തം'; ഒറ്റ സീറ്റില്‍ പോലും ലീഡില്ലാതെ കോണ്‍ഗ്രസ്‌

മൂന്നൂറിലധികം സീറ്റുകള്‍ നേടി ഇന്‍ഡ്യ മുന്നണി കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കും; പ്രധാനമന്ത്രി പദം വേണ്ടെന്ന് അരവിന്ദ് കെജ്രിവാള്‍

സൂര്യ- കാർത്തിക് സുബ്ബരാജ് ചിത്രത്തിൽ വില്ലനായി ജോജു ജോർജ്; നായികയായി പൂജ ഹെഗ്ഡെ

ടി20 ലോകകപ്പ് 2024:അവന്‍ 50-60 സ്‌കോര്‍ ചെയ്തിരുന്നെങ്കില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞനെ, പക്ഷേ...: സുനില്‍ ഗവാസ്‌കര്‍

ഇന്ത്യ മുന്നണി അധികാരത്തിലെത്തും; വ്യത്യസ്തമായ എക്സിറ്റ് പോൾ ഫലവുമായി ഡിബി ലൈവ് സർവേ

സിനിമയില്‍ അവസരം കിട്ടാത്ത ചില പൊട്ടന്മാര്‍ റിവ്യൂ പറയുന്നുണ്ട്, ഇവരെ കൈയ്യില്‍ കിട്ടിയാല്‍ രണ്ടെണ്ണം കൊടുക്കാനാണ് തോന്നുക: ജോയ് മാത്യു

T20 WORLDCUP 2024: 14-15 കിലോഗ്രാം വരെ കുറച്ചാണ് അവൻ വന്നിട്ട് മാസ് കാണിക്കുന്നത്, ഇന്ത്യൻ താരത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; അഭിനന്ദനങ്ങളുമായി ക്രിക്കറ്റ് ലോകം

സഞ്ജു ടെക്കിക്കെതിരെ പൊലീസിലും പരാതി; 'യുവാക്കൾക്കിടയിൽ തെറ്റായ സന്ദേശം നൽകുന്നു', കേസെടുക്കണമെന്ന് എംവിഡി

ടി20 ലോകകപ്പ് 2024: 'ഇത് ഐപിഎല്‍ അല്ല': ഇന്ത്യന്‍ ടീമിന് നിര്‍ണായക മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ ഇതിഹാസം

എന്നെ തല്ലരുത് പ്ലീസ്..; നടുറോഡില്‍ മദ്യലഹരിയില്‍ രവീണ! നടിയുടെ കാര്‍ മൂന്നുപേരെ ഇടിച്ചിട്ടെന്ന് പരാതി