സിനിമ കഴിഞ്ഞ ശേഷവും അലിയാര്‍ എന്നെ വിട്ടുപോകാന്‍ കൂട്ടാക്കിയില്ല: സുധീര്‍ കരമന

സിനിമയ്ക്ക് ശേഷവും തന്നെ വിട്ടുപോകാന്‍ കൂട്ടാക്കാതിരുന്ന ഒരു കഥാപാത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സുധീര്‍ കരമന. തന്നെ ഇന്നും പിന്തുടരുന്ന കഥാപാത്രം ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ അലിയാരാണെന്ന് കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം പറഞ്ഞത്.

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അഭിനേതാവിന് ചില കഥാപാത്രങ്ങളില്‍ എത്തുമ്പോള്‍ അവിടെ ഇടിച്ചുനില്‍ക്കും. അതില്‍ ഇങ്ങനെ ഇടിച്ചുനിന്ന കഥാപാത്രങ്ങളില്‍ ഒന്നാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ അലിയാരെന്നും അദ്ദേഹം പറഞ്ഞു. മുരളി ആ കഥാപാത്രത്തെ കുറിച്ച് സംസാരിച്ചപ്പോള്‍ എത്രത്തോളം സീരിയസായിട്ടാണ് അദ്ദേഹം ആ റോളിനെ കണ്ടിരിക്കുന്നത് മനസിലായി.

പലപ്പോഴും ചില കഥാപാത്രങ്ങള്‍ കഴിഞ്ഞാല്‍ നമ്മള്‍ ഉടുപ്പ് ഊരിയിട്ട് പോവുകയാണ്. കട്ടിലിലോ കസേരയിലോ ആവും വലിച്ചെറിയുന്നത്. അത് പിന്നെ കോസ്റ്റ്യൂമറിന്റെ ഡ്യൂട്ടി. നമ്മള്‍ ഊരിയിടുന്നു, നമ്മള്‍ പോവുന്നു എന്നാല്‍ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ അലിയാര്‍ അങ്ങനെ അല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അലിയാറിന്റെ അവസാനം ആ കഥാപാത്രത്തെ കൊല്ലാന്‍ ആരോ പുറകെ പോവുന്നുണ്ട്, കൊല്ലുന്നുമുണ്ട്.

ആ കഥാപാത്രം ചെയ്ത് കഴിഞ്ഞിട്ടും തന്റെ പുറകില്‍ തന്നെ ഉണ്ടായിരുന്നു. തന്നെ എറ്റവും കൂടുതല്‍ വേട്ടയാടിയത് അലിയാറാണ് എന്നും സുധീര്‍ കരമന പറഞ്ഞു. അത് എന്തുക്കൊണ്ടാണ് തന്നറിയില്ല. തന്റെ മനസില്‍ കയറിയ കഥാപാത്രമാണ്. ആ കഥാപാത്രത്തിലേക്ക് അത്രയ്ക്കും ഇറങ്ങിച്ചെന്നത് കൊണ്ടാവാം, ചിലപ്പോ ആ കഥാപാത്രത്തോടുളള ഇഷ്ടം കൊണ്ടാവും. സിനിമ കഴിഞ്ഞിട്ടും അലിയാര്‍ എന്ന കഥാപാത്രം തന്റെ പുറകെയുളളത് പോലെ പലപ്പോഴും തനിക്ക് തോന്നിട്ടുണ്ടെന്നും സുധിര്‍ കൂട്ടിച്ചേര്‍ത്തു

Latest Stories

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് ധോണിയുടെ ടീമിൽ കളിക്കുക എന്നത്: സഞ്ജു സാംസൺ

'യശസ്‌വി ജയ്‌സ്വാൾ ഓറഞ്ച് ക്യാപ്പ് ഹോൾഡർ ആകും, ജസ്പ്രീത് ബുംറ പർപ്പിൾ ക്യാപ്പ് ഹോൾഡറും'; പ്രവചനവുമായി മുൻ ഇന്ത്യൻ താരം

'സഞ്ജു പോയതോടെ രാജസ്ഥാൻ റോയൽസ് തീർന്നു, അവനായിരുന്നു ആ ടീമിന്റെ മുഖം'; തുറന്ന് പറഞ്ഞ് മുൻ സൗത്ത് ആഫ്രിക്കൻ താരം

ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നു എന്നത് പച്ച കള്ളമാണ്; ട്രംപിന്റെ വാദം തള്ളി ജോ കെന്‍റ്

പാചകവാതക പ്രതിസന്ധിയ്ക്ക് പിന്നാലെ പെട്രോള്‍ വിലയിലും വര്‍ധന; പ്രീമിയം പെട്രോളിന് രണ്ട് രൂപ വര്‍ധന

തിരുവനന്തപുരത്ത് അപ്രതീക്ഷിത നീക്കവുമായി എൽഡിഎഫ്; നടന്‍ സുധീര്‍ കരമന സ്ഥാനാര്‍ഥിയായേക്കും

“ശബ്ദമുണ്ട്, അധികാരം ഇല്ല: പൗരൻ വിഷയമാകുന്ന കാലം” പുതിയ രാഷ്ട്രീയ ഭൂപടം

ഭരണകൂടത്തിനെതിരായി പ്രതിഷേധിച്ച മൂന്ന് പേരെ ഇറാന്‍ പരസ്യമായി തൂക്കിലേറ്റി; 19 വയസുള്ള ഗുസ്തി ചാമ്പ്യനെയടക്കം ജനക്കൂട്ടത്തിന് മുന്നിലിട്ട് ഇറാന്‍ ഭരണകൂടം തൂക്കി കൊന്നു

'നിരസിക്കപ്പെട്ടു, പക്ഷേ പരാജയപ്പെട്ടില്ല' കഴിവുളള സ്ത്രീകള്‍ക്ക് പരിഗണന ലഭിക്കണം; രാഹുൽ ഗാന്ധിയോട് നേരിട്ട് അഭ്യർത്ഥനയുമായി ഷമ മുഹമ്മദ്

ചുട്ടുപൊള്ളി കേരളം; അടുത്ത മൂന്ന് ദിവസം 11 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്